
കുറേ കാലമായി മലയാളികൾ കാത്തിരിക്കുന്ന സിനിമയാണ്, ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാഗം. ഈ വർഷം മാർച്ചിൽ ആട് 3 വരുന്നുവെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും അതുണ്ടായില്ല . കുറച്ചു നാളുകളായി നടൻ ജയസൂര്യയും കുടുംബവുമായി വിദേശത്തായിരുന്നു .

ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ ആട് 3 തുടങ്ങാൻ പോകുന്നുവെന്ന വൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്. ആട് 3യുടെ സ്ക്രിപ്റ്റിന്റെ ഫോട്ടോ പങ്കിട്ടു കൊണ്ട് അവസാന യാത്രയ്ക്ക് ആട് 3 ഒരുങ്ങിക്കഴിഞ്ഞുവെന്നും മിഥുൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കുറിക്കുന്നു. ‘ആട് 3-വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. ‘കഴിഞ്ഞ കുറച്ചു നാളായി വിദൂര ഭൂതകാലത്തിലേക്ക്, വിദൂര ഭാവിയിലേക്ക്, പ്രക്ഷുബ്ധമായ വർത്തമാനത്തിലൂടെയുള്ള സഫറിംഗ്..!! ഒടുവിൽ അവർ അതിമനോഹരമായൊരു ‘ലാസ്റ്റ് റൈഡിന് ഒരുങ്ങുകയാണ് എന്ന ക്യാപ്‌ഷനോട് കൂടിയാണീ മിഥുൻ മാനുവൽ ചിത്രത്തിന്റെ മൂന്നാം വരവറിയിച്ചത് . തിരക്കഥയുടെ ആദ്യ പേജുള്ള കമ്പ്യൂട്ടർ സ്ക്രീനും ഒപ്പം പങ്കിട്ടിട്ടുണ്ട് .
ആട് 3 യുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും . ‘ആട് 3 ഒന്നു ലാസ്‌റ് റൈഡ് ‘ എന്നാണ് ചിത്രത്തിന്റെ പേര് .
ഫ്രൈഡൈ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന സിനിമയാണ് ആട് ഫ്രാഞ്ചൈസികള്‍. ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് . ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങളൊന്നും പങ്കുവെച്ചിട്ടില്ല . ഒരു ഇടവേളയ്ക്കു ശേഷം ജയസൂര്യയും ഈ ചിത്രത്തിലൂടെ തന്റെ അടുത്ത കരിയർ ഹിറ്റ് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം .











