
കരിയറിൽ തുടക്കം കുറിച്ച കാലത്താണ് നടൻ ഇന്ദ്രജിത്തുമായി പൂർണിമ വിവാഹിതയാകുന്നത്. രണ്ട് പേരുടെയും മാതാപിതാക്കളുടെ പിന്തുണയോടെയാണ് വിവാഹം നടന്നതെന്ന് പൂർണിമ പറയുന്നു.ഒരു ഓൺലൈൻ മാധ്യമത്തോടാണ് നടിയുടെ പ്രതികരണം.
ഞാൻ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സമയമായിരുന്നുവെന്നും ഒരു വർഷമേ ആയുള്ളൂ. ഉടനെ കല്യാണം വേണോ എന്ന ചോദ്യം മാതാപിതാക്കൾക്ക് വേണമെങ്കിൽ ചോദിക്കാമായിരുന്നുവെന്നും പക്ഷെ അവരത് ചെയ്തില്ലയെന്നും പൂർണ്ണിമ പറയുന്നു. എന്തുകൊണ്ട് നിങ്ങൾ വിവാഹത്തിന് എതിർത്തില്ലെന്ന് താൻ ഇന്ദ്രന്റെ അമ്മ മല്ലിക സുകുമാരനോട് ചോദിക്കാറുണ്ട് എന്നും എതിർത്താൽ നിങ്ങൾ സമ്മതിച്ച് തരുമായിരുന്നല്ലേ എന്നാണ് അമ്മ നൽകിയ മറുപടിയെന്നും പൂർണിമ പറയുന്നു. ഒപ്പം തങ്ങളുടെ പ്രണയകാല ഓർമകളും നടി പറയുന്നുണ്ട് . പ്രണയത്തിലായപ്പോൾ ഞങ്ങൾ കത്തിലൂടെയായിരുന്നു സംഭാഷണം ഫോൺ കോൾ അന്ന് വളരെ ചെലവേറിയതായിരുന്നെന്നും പൂർണിമ ഓർത്തു.
കുടുംബ ജീവിതത്തെ കുറിച്ച് പൂർണിമ പറയുന്നതിങ്ങനെയാണ് ; താൻ ഇന്ദ്രനെത്ര സ്വാതന്ത്ര്യം കൊടുക്കുന്നു, ഇന്ദ്രൻ എനിക്കെത്ര സ്വാതന്ത്ര്യം തരുന്നു എന്നത് ചിന്തയിൽ പോലുമില്ലാത്ത കാര്യമാണ്, അവനവന്റെ ജീവിതമാണ്. തങ്ങൾ ആരാണ് പരസ്പരം ഫ്രീഡം നൽകാനെന്നും കുടുംബം സപ്പോർട്ടീവ് ആണെങ്കിൽ അവിടെ എല്ലാവരും വളരുമെന്നും അത് ഗിവ് ആന്റ് ടേക്ക് ആണ്. അവനവന്റെ ചോയ്സ് എടുക്കാനുള്ള സ്വാതന്ത്ര്യം വേണം. അതാണ് ഏറ്റവും വലിയ കാര്യമെന്നും പൂർണ്ണിമ പോറയുന്നു.

അതേസമയം താൻ എന്റെ ജീവിതം ജീവിക്കുകയാണെന്ന് പറഞ്ഞ് ബാക്കിയുള്ള കാര്യം മാറ്റി വെച്ചാൽ ചിലപ്പോൾ എന്നെ ആശ്രയിച്ച് നിൽക്കുന്നവർക്ക് കുറച്ച് ബുദ്ധിമുട്ട് വരും. അത് എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. അവിടെയാണ് സപ്പോർട്ട് സിസ്റ്റം ആവശ്യമായി വരുന്നത്. വിവാഹം എന്നത് ദീർഘകാലത്തെ അടിസ്ഥാനമാക്കിയുള്ള സങ്കൽപ്പമാണ്. വ്യക്തിപരമായ വളർച്ച അടിസ്ഥാനമാക്കിയുള്ളതല്ലെന്നും പൂർണിമ ഇന്ദ്രജിത്ത് അഭിപ്രായപ്പെട്ടു.
തന്റെ ഭർതൃമാതാവിനെക്കുറിച്ചും പൂർണിമ സംസാരിച്ചു. ഇന്ദ്രന്റെ അമ്മയെ കാണാൻ തുടങ്ങിയ കാലത്താണ് താൻ വർക്ക് ചെയ്തത്. അപ്പോൾ തൊട്ട് അമ്മയ്ക്ക് ജീവിതത്തോടുള്ള അപ്രോച്ച് വ്യത്യസ്തമാണ് എന്നും എന്തിനെയും തരണം ചെയ്യാനുള്ള ശക്തിയാണ് താൻ ഇന്ദ്രന്റെ അമ്മയിൽ നിന്നും പഠിച്ചതെന്നും വ്യക്തികളെന്ന നിലയിൽ നമുക്ക് നമ്മുടേതായ ഒരു എനർജിയുണ്ട്. അമ്മയുടെ ശക്തിയാണത്. പ്രതിസന്ധി ഘട്ടത്തെ അമ്മ എങ്ങനെ അതിജീവിച്ചു എന്ന് ഞാൻ ആലോചിക്കാറുണ്ട് എന്നും പൂർണ്ണിമ പറയുന്നു.
ജോലി ചെയ്യുന്നത് കൊണ്ട് നമുക്ക് എംപവർമെന്റ് വരുമായിരിക്കും. പക്ഷെ ഇമോഷണൽ എംപവർമെന്റ് വരണമെന്നില്ലയെന്നും ഇന്ദ്രന്റെ അമ്മയും കല്യാണം കഴിഞ്ഞ ശേഷം അഭിനയിച്ചിരുന്നില്ല. പക്ഷെ അമ്മയ്ക്കുണ്ടായിരുന്ന ഇമോഷണൽ എംപവർമെന്റ് താൻ വളരെയധികം ഉറ്റു നോക്കുന്ന കാര്യമാണെന്നും പൂർണിമ ഇന്ദ്രജിത്ത് വ്യക്തമാക്കി.
അതേസമയം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട് താരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സിനിമ തന്നെയാണ് ഇരുവരേയും ഒരുമിപ്പിച്ചത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2002 ലായിരുന്നു ഇവരുടെ വിവാഹം. പ്രാര്‍ത്ഥന, നക്ഷത്ര എന്നി രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.
വിവാഹ ശേഷം സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും കോസ്റ്റ്യൂം ഡിസൈനറായി പൂര്‍ണ്ണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ടെലിവിഷന്‍ രംഗത്തും താരം കഴിവ് തെളിയിച്ചിരുന്നു. അതേസമയം കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് ഇന്ന് നടി പൂർണിമ ഇന്ദ്രജിത്ത്. താരപത്നി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ, നടി തുടങ്ങിയ നിലകളിലെല്ലാം പൂർണിമ ഇന്ന് സാന്നിധ്യം അറിയിക്കുന്നത്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് മാറി നിന്ന പൂർണിമ വർഷങ്ങൾക്കിപ്പുറം അഭിനയ രംഗത്ത് വീണ്ടുംസജീവമായിരിക്കുകയാണ് .











