
പ്രേഷകർ കാത്തിരിക്കുന്ന അല്ലു അർജുന്റെ ഹിറ്റ് ചിത്രമാണ് ‘പുഷ്പ2′. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആന്‍ഡ് പാക്ക്ഡ് വിത്ത് ഫയര്‍’ എന്ന് കുറിച്ചുകൊണ്ടാണ് പുതിയ പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തേക്കാൾ നാലിരട്ടി ബഡ്ജറ്റിലാണ് ഈ രണ്ടാം ഭാഗം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏകദേശം 500 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ചിത്രത്തിന്റെ ആദ്യം ഭാഗ ബഡ്ജറ്റ് 3 . 5 കോടി ആയിരുന്നു.

രണ്ടാം ഭാഗത്തില്‍ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കാനായാണ് അല്ലു അര്‍ജുനും ,സെന്‍സേഷണല്‍ സംവിധായകന്‍ സുകുമാറും പദ്ധതിയിടുന്നത്.ചിത്രത്തിൽ വില്ലനായി എത്തുന്ന ഫഹദ് ഫാസിലിന് 7 കോടിയാണ് പ്രതിഫലമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഭന്‍വര്‍ സിങ്ങ് ഷെഖാവത് എന്ന ക്രൂരനായ പൊലീസുകാരനായി ഇത്തവണയും ഫഹദ് പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് ഉറപ്പ്.

പുഷ്പ 2വിന്റെ ഡിജിറ്റൽ അവകാശം 275 കോടിക്കാണ് നെറ്റ്ഫ്ലിക്സ് നേടിയിരിക്കുന്നത്. ആർആർആർ എന്ന രാജമൗലി ചിത്രത്തിന്റെ റെക്കോർഡ് ആണ് പുഷ്പ 2 തകർത്തത്. 175 കോടിക്കായിരുന്നു. 2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍ ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2 ,അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.












