കാവ്യയ്ക്ക് ശബ്ദം നൽകിയത് പാരയായി; ശാലിനിക്ക് ഡബ്ബ് ചെയ്യുക വളരെ പ്രയാസം; ശ്രീജ രവി

ശബ്ദം കൊണ്ട് വിസ്മയം തീര്‍ത്തിട്ടുള്ള ഒരുപാട് താരങ്ങളുണ്ട്. അതില്‍ പ്രധാനിയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി. നടിമാരായ കാവ്യ മാധവനും ശാലിനിയുമടക്കം പലര്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള ആളാണ് ശ്രീജ.

ഏറ്റവും കൂടുതല്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നത് നടി കാവ്യ മാധവന് വേണ്ടിയാണ്.  വര്‍ഷങ്ങളോളം നീണ്ട ഡബ്ബിങ്ങിനൊടുവില്‍ അഭിനയത്തിലേക്കും ശ്രീജ ചുവടുവെച്ചിരുന്നു. എന്നാൽ പിന്നീട് അഭിനയ രംഗത്തേക്ക് എത്തിയപ്പോള്‍ അത് തനിക്ക് തന്നെ പാരയായി മാറിയെന്നാണ് ശ്രീജ പറയുന്നത് .

ശ്രീജയുടെ വാക്കുകൾ ഇങ്ങനെയാണ് ; കാവ്യയ്ക്ക് ശബ്ദം നൽകിയത് സത്യം പറഞ്ഞാല്‍ അത് എനിക്ക് വലിയ പാരയായി. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ആ ചിത്രത്തില്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഞാന്‍ തന്നെയായിരുന്നു. അതോടെ സോഷ്യല്‍ മീഡിയയില്‍ വളരെ മോശം കമന്റ് വന്നു. കാവ്യക്ക് ഡബ്ബ് ചെയ്യുന്ന ആളെക്കൊണ്ട് എന്തിനാണ് ഇവർക്ക് ഡബ്ബ് ചെയ്യിച്ചത്. ഈ തള്ളക്ക് ഇങ്ങനെ ഒരു വോയിസ് വേണോ എന്നൊക്കെയായിരുന്നു ആളുകളുടെ കമന്റ്.

അതിന് ശേഷം വേറെ ഒരു മലയാള പടത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ട്. അവർ ആദ്യം തന്നെ എന്നോട് പറഞ്ഞത് ഡബ്ബ് ചെയ്യാന്‍ വേറെ ആളെ വെക്കുമെന്നാണ്. അത് കേട്ടതോടെ അങ്ങനെ ചെയ്യരുത്. ഞാന്‍ എങ്ങനെയെങ്കിലും വോയിസ് മാറ്റി ചെയ്യാം എന്ന് പറഞ്ഞുവെന്നും ഇത്രയധികം ആളുകളുകള്‍ക്ക് ഡബ്ബ് ചെയ്തിട്ട് എനിക്ക് എന്റെ വോയിസ് കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഒരു സങ്കടം ആണെന്നും ശ്രീജ പറയുന്നു’.

തമിഴിലൊക്കെ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്.  എന്നാൽ ഡബ്ബ് ചെയ്തിട്ടുള്ള നടിമാരിൽ കുറച്ച ബുദ്ധിമുട്ട് തോന്നിയിട്ടുള്ളത് നടി ശാലിനിക്ക് വേണ്ടി ചെയ്തപ്പോഴാണെന്നും ശ്രീജ  പറയുന്നു .

‘നടി ശാലിനിക്ക് ഡബ്ബ് ചെയ്യുക എന്നതാണ് എന്നെ സംബന്ധിച്ച് വളരെ പ്രയാസം . ശാലിനി ഭയങ്കര സ്പീഡാണ്. അഭിനയിക്കുമ്പോള്‍ മാത്രമല്ല, അല്ലാത്തപ്പോഴും അങ്ങനെ തന്നെയാണ്. വളരെ സാധാരണ രീതിയില്‍ സംസാരിക്കുമ്പോഴും നല്ല സ്പീഡായിരിക്കും ശാലിനി സംസാരിക്കുക . കൂടാതെ ഗോപികയ്ക്ക് ഡബ്ബ് ചെയ്യുന്നതും വലിയ പാടാണ്. അവരും നല്ല സ്പീഡിലാണ് സംസാരിക്കുന്നതെന്നും ശ്രീജ പറയുന്നു’ .

ഡബ്ബിങ്ങിന്റെ കാര്യം ഇന്നത്തേത് പോലെ അല്ലാലോ. ഇന്ന് വളരെ കാഷ്യലായൊക്കെ പറയാം. എന്നാല്‍ അന്ന് നല്ല ക്ലാരിറ്റി വേണം, ഇങ്ങനെ തുടങ്ങിയാല്‍ ഇങ്ങനെ അവസാനിക്കണം എന്നൊക്കെയുള്ള  ചിട്ടകളുണ്ടായിരുന്നു. കാവ്യ അധികവും ചെയ്തത് നാട്ടിന്‍പുറം വേഷങ്ങളാണ്. അതുകൊണ്ട് നാച്ചുറലായി ചെയ്യാം. ഗോപികയ്ക്ക് ഡബ്ബ് ചെയ്യുന്നതും വലിയ പാടാണ്. അവരും നല്ല സ്പീഡിലാണ് സംസാരിക്കുന്നതെന്നും ശ്രീജ പറഞ്ഞു.