
മലയാള സിനിമയിൽ പ്രേക്ഷകരെ കുടുകുടു ചിരിപ്പിച്ചിട്ടുള്ള ഒരു നടൻ ആണ് സലിം കുമാർ, ഇന്നദ്ദേഹത്തിന്റെ ജന്മദിനമായിട്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. 54 കഴിഞ്ഞു 55 ലേക്ക് എത്തി എന്നാൽ തന്റെ യാത്ര അവസാനിക്കാറായി എന്നാണ് നടൻ പറഞ്ഞിരിക്കുന്നത്, നടന്റെ കുറിപ്പ് ഇങ്ങനെ … ജീവിതം എന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലുള്ള എന്റെ യാത്ര 54 കഴിഞ്ഞു 55 ലേക്ക് അടുക്കുകയാണ്, ഇത്രയും ഘാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും ഒരുപാട് നന്ദി.

ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം, അതില്‍ അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റു.എന്റെ വഞ്ചിയിലാണെങ്കിൽ ദ്വാരങ്ങൾ വീണുതുടങ്ങി.അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ്.

എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല. എന്നാലും ഞാന്‍ യാത്ര തുടരുകയാണ്. എന്നാലും ഞാന്‍ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും ഉണ്ടാകണം. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ സലിം കുമാര്‍ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. എന്നാൽ നടനെ ജന്മദിനാശംസകൾ അർപ്പിക്കുന്നതിനൊപ്പം ആരാധകർ മറ്റു കമന്റുകളും പങ്കുവെച്ചു, ഇങ്ങനെ പേടിച്ചാലോ? നിങ്ങളെക്കെ മരിച്ചു കഴിഞ്ഞാലും നിങ്ങളുടെ അടയാളങ്ങള്‍ അവിടെ അവിടെ ആയി ഒക്കെ കാണും, നൂറ്റാണ്ടുകള്‍ കടന്ന് ജീവിക്കാന്‍ താങ്കള്‍ നടത്തിയ അതിഗംഭീരമായ യാത്ര മാത്രം മതിയാകും. ഇനിയുമെത്രയെത്ര കഥാപാത്രങ്ങള്‍ ചെയ്യാനിരിക്കുന്നു.എന്നമൊക്കെയാണ് ആരാധകർ പങ്കുവെച്ചിരിക്കുന്ന കമെന്റുകൾ












