
ഒരു വർഷം മുമ്പ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും നടൻ ധനുഷിനെ പോലെ തന്നെ തമിഴ്നാട്ടിലെ വിവിഐപികൾ താമസിക്കുന്ന ഇടമായ പോയസ് ഗാർഡനിൻ തന്റെ സ്വപ്ന ഭവനം പണിതുയർത്തിയിരുന്നു .
രജിനി കാന്തിന്റെയും ധനുഷിന്റേയും വസതികളെ പിന്നിലാക്കുന്ന തരത്തിൽ വ്യത്യസ്തവും ആഢംബരം നിറഞ്ഞതുമാണ് നയൻതാരയുടെ മണി മാളികയെന്നാണ് പറയുന്നത്. പോയസ് ഡാർഡനിലേക്ക് താമസം മാറുന്നതിന് മുമ്പ് വരെ ചെന്നൈയിൽ ഒരു ആഢംബര അപ്പാർട്ട്മെൻ്റിലായിരുന്നു നടി താമസിച്ചിരുന്നത്. പോയസ് ഡാർഡനിലെ 16500 സ്ക്വയർഫീറ്റ് വരുന്ന വസതി കൊട്ടാരം പോലെ നയൻതാര അലങ്കരിച്ചിട്ടുണ്ട്.

നാല് കിടപ്പുമുറികളുള്ള വീടാണ് നയൻസിന്റേത്. എത്ര രൂപയ്ക്കാണ് താരം വീട് വാങ്ങിയതെന്ന് വ്യക്തമല്ലെങ്കിലും കോടികൾ വിലമതിക്കുന്നതാണ് വീട് എന്നാണ് റിപ്പോർട്ടുകൾ. നീന്തൽക്കുളം, ഹോം തിയേറ്റർ, പൂർണ്ണമായി പ്രവർത്തനക്ഷമമായ ജിം, വിശാലമായ ഗാർഡൺ എന്നിവയെല്ലാം ഇവിടെയുണ്ട്. വീടിന്റെ ബാത്ത്റൂം ഏരിയ മാത്രം 1500 ചതുരശ്ര അടിവരുമെന്നാണ് റിപ്പോർട്ടുകൾ. മക്കൾക്കായി പ്രത്യേക മുറിയും ഒരുക്കിയിട്ടുണ്ട്.

പുതിയ വസതിയിലേക്ക് താമസം മാറിയശേഷം നയൻതാരയുടെ ഫോട്ടോഷൂട്ടെല്ലാം ഇവിടെ വെച്ചാണ് നടക്കുന്നത്. ഇതുവരെ വീടിന്റെ പുറത്തുള്ള ഗാർഡൺ ഏരിയയിൽ വെച്ചാണ് ഫോട്ടോഷൂട്ടുകൾ നടത്തിയിരുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ആദ്യമായി വീടിന്റെ അകത്തളങ്ങളിൽ വെച്ച് നടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രങ്ങൾ വൈറലായപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ചയായതും രാജകീയ പ്രൗഢിയിൽ ഒരുക്കിയിരിക്കുന്ന വീടിന്റെ ഉൾഭാഗങ്ങളാണ്.
ആന്റിക്ക് പീസസുകളും വലിയ ചുമർ ചിത്രങ്ങളും മരത്തിൽ പണികഴിപ്പിച്ച അലങ്കാര വസ്തുക്കളുമെല്ലാം മനോഹരമായി വീടിന്റെ അകത്തളങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. എത്തിനിക്ക് സ്റ്റൈലിലാണ് ചില ഭാഗങ്ങളിൽ ഇന്റീരിയർ ചെയ്തിരിക്കുന്നത്. സ്വപ്ന ഭവനത്തിനായി നയൻതാരയും ഭർത്താവ് വിഘ്നേഷും കോടികൾ ചിലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.

ഇന്ന് രാജ്യത്തെ ഏറ്റവും ധനികയായ നടിമാരിൽ ഒരാളായാണ് നയൻതാരയെ കണക്കാക്കുന്നത്. കോടികളാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ട്. തമിഴ്നാട് മുതൽ മുംബൈ വരെ നാല് ആഢംബര വീടുകളാണ് താരത്തിനുള്ളത്. അതിൽ ഒന്നാണ് പോയസ് ഗാർഡനിലേത്. ഓരോ സിനിമ കഴിയുന്തോറും പ്രതിഫലവും താരം കുത്തനെ ഉയർത്തുന്നുണ്ട്.
തെലുങ്ക് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടിക പുറത്തുവന്നിരിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരവും നയൻതാര തന്നെയാണ്. 13 കോടി രൂപ മുതല്‍ 15 കോടി രൂപ വരെയാണ് നയന്‍താര ഓരോ സിനിമയ്ക്കും വാങ്ങുന്നതെന്ന് എന്റര്‍ടെയ്മെന്റ് മാധ്യമമായ ‘കൊയ്മൊയ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു . റിപ്പോർട്ടുകൾ പ്രകാരം നയൻതാരയുടെ ആസ്തി ഏതാണ്ട് 200 കോടിയാണ് .
അതേസമയം തമിഴ്നാട്ടിലെ വിവിഐപികൾ താമസിക്കുന്ന ഇടമാണ് ചെന്നൈയിലെ പോയസ് ഗാർഡൻ. പോയസ് ഗാർഡനിൽ ഒരു വീട് വാങ്ങുക എന്നത് എല്ലാ സെലിബ്രിറ്റികളുടേയും ഒരു സ്വപ്നമാണ്. ചിലർ മാത്രമാണ് ആ സ്വപ്നം സാക്ഷാത്കരിച്ചത്. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതി പോയസ് ഗാർഡനിലായിരുന്നു. സൂപ്പർസ്റ്റാർ രജിനികാന്തിനും പോയസ് ഗാർഡനിൽ വസതിയുണ്ട്. രജിനിയുടെ മരുമകനും നടനുമായ ധനുഷും ഇവിടെയാണ് വീട് വെച്ചത്. രജിനികാന്തിന്റെ വീടിനെ കടത്തിവെട്ടുന്നതാണ് ധനുഷിന്റെ വസതി. ഇക്കൂട്ടത്തിൽ ഇപ്പോൾ നയന്‍താരയും എത്തിയിരിക്കുന്നത് .











