വീണ്ടും ബൈജു സന്തോഷിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ ; ഒരു ഒലിപ്പിക്കലുമില്ല, സത്യസന്ധമായി പറഞ്ഞു

കഴിഞ്ഞ ദിവസമാണ് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ടിപി മാധവന്‍ അന്തരിച്ചത്. മലയാളം സിനിമാലോകം ഒന്നടങ്കം നടന് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഇതിനിടെ നടന്‍ ബൈജു പറഞ്ഞ ചില കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്.

നടൻ ബൈജു അദ്ദേഹത്തിന്റെ വിയോഗം അറിഞ്ഞ് കാണാന്‍ എത്തിയിരുന്നു. ടിപി മാധവനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതിനിടെ ഇവിടെ അനുശോചനത്തിന്റെ ആവശ്യമൊന്നുമില്ലെന്നാണ് നടന്‍ അഭിപ്രായപ്പെട്ടത്. 88 വയസായിട്ടുള്ള ആള്‍ മരിക്കണ്ടേ എന്നും ബൈജു ചോദിച്ചു. വളരെ സ്വാഭാവികമായി പറഞ്ഞ മറുപടിയാണെങ്കിലും ഇതിന് കയ്യടിക്കുകയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ.

‘അനുശോചനം എന്ത് പറയാനിരിക്കുന്നു. 88 വയസുള്ള ആള് മരിക്കണ്ടേ? അതില്‍ അനുശോചിച്ചിട്ട് കാര്യമില്ല. നമ്മളൊന്നും അത്ര പോലും പോകില്ല. ടിപി മാധവനും താനും അധിക സിനിമകളിലൊന്നും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഒരു സിനിമയിലോ മറ്റോ ഞങ്ങള്‍ ഒന്നിച്ചിട്ടുള്ളു. എനിക്ക് അല്ലാതെയുള്ള പരിചയമേയുള്ളു. ഞങ്ങളൊന്നിച്ച് ക്ലബ്ബിലൊക്കെ ഇരുന്ന് ചീട്ട് കളിക്കുമായിരുന്നു. കൃത്യമായി കാശൊക്കെ വാങ്ങിക്കും. ചീട്ട് കളിക്കുന്നതില്‍ ഭ്രമമുണ്ടായിരുന്ന ആളായിരുന്നു മാധവേട്ടന്‍ എന്നും എല്ലാവരെയും കളിയാക്കുന്ന സ്വഭാവമൊക്കെ ഉണ്ടായിരുന്നുവെന്നും നല്ല മനുഷ്യനാണ് എന്നും ബൈജു പറയുന്നു’.

“ഓരോരുത്തരുടെയും തലയിലെഴുത്ത്. നാളെ എന്റെ അവസ്ഥ എങ്ങനെയാണെന്ന് പറയാന്‍ സാധിക്കില്ല. അദ്ദേഹം ഒരുപാട് കടമ്പകളിലൂടെയാണ് പോയതെന്ന് പറയുന്നു. എല്ലാവരുടെയും ജീവിതം അങ്ങനൊക്കെ തന്നെയാണ്. ഈ പുള്ളിയുടെ കടമ്പ കുറച്ച് കൂടി പോയെന്നേയുള്ളുവെന്നും വയസാവുമ്പോള്‍ നമ്മളെ നോക്കാന്‍ ആരുമില്ലെന്ന് പറയുന്നത് വല്ലാത്ത കഷ്ടമാണ് എന്നും മാധവന്‍ ചേട്ടന് മകനും മകളുമൊക്കെ ഉണ്ടെന്ന് ഞാന്‍ പറഞ്ഞ് കേട്ടിട്ടേയുള്ളു. അവരെ പറ്റി ഒന്നും പറയാനില്ലെന്നുമാണ് ബൈജു പറഞ്ഞത്”.

നടന്റെ വാക്കുകള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ബൈജു പറഞ്ഞതിനെയും അദ്ദേഹത്തിന്റെ ക്യാരക്ടറിനെ കുറിച്ചും നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. ഈ പുള്ളി പറയുന്നത് എല്ലാം സത്യമാണ്.

വളരെ റിയലിസ്റ്റിക്കായ സംസാരം, അല്ലാതെ മരിച്ചു കഴിഞ്ഞ് ഒലിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞില്ലല്ലോ? ഒലിപ്പിക്കുന്നവരെ ആണ് സൂക്ഷിക്കേണ്ടത്. ഒരു കാര്യം സത്യമാണ്. ഇനിയും അങ്ങോട്ട് 88 വയസുവരെ ഒരാളും ജീവിക്കില്ല. അങ്ങനെ നോക്കുമ്പോള്‍ ടി പി മാധവന്‍ ഭാഗ്യവാനാണ് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. ബൈജു പറഞ്ഞത് നൂർ ശതമാനം സത്യം. പിന്നെ നമ്മൾ ചെയ്ത കർമ്മഫലം നല്ലതെങ്കിൽ നമ്മൾ അധികം നരകിക്കാൻ ഈശ്വരന്മാർ അനുവദിക്കില്ല മറിച്ചാണ് എങ്കിൽ നൂറ് വയസ്സുവരെ ആയുസ്സ് കിട്ടും കാരണം ചെയ്ത കർമ്മത്തിന്റെ ഫലം അനുവദിച്ചെ പോകു എന്നാണ് ഒരാൾ കുറിച്ചത്.

അതേസമയംകഴിഞ്ഞ ദിവസമാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ എൺപത്തിയെട്ടുകാരനായ ടി.പി മാധവൻ അന്തരിച്ചത്. . അച്ഛനെ അവസാനമായി കാണാൻ മകനും മകളും സഹോദരങ്ങളും എല്ലാം എത്തിയിരുന്നു. തിരുവനന്തപുരത്തെ പൊതുദർശന വേദിയിൽ എത്തിയാണ് മാധവന് മക്കൾ അന്ത്യാഞ്ജലി അർപ്പിച്ചത്.