ഈ വേനല്‍ കാലത്ത്, ഇത്രയും അസഹ്യമായ ചൂട് ഉള്ളപ്പോള്‍ തന്നെ മനുഷ്യന്റെ രക്ഷക്കായി നിലകൊള്ളുന്ന മരങ്ങളെ മുറിച്ചു മാറ്റാന്‍ എങ്ങനെ മനസ്സുവരുന്നു. വികസനത്തിന്‍റെ കാര്യത്തില്‍ മുന്നേ സഞ്ചരിക്കാന്‍ ശ്രെമിക്കുന്ന നമ്മള്‍ സൗകര്യപൂര്‍വം പ്രകൃതിയെ മറക്കുകയാണ്. സോഷ്യൽ മീഡിയയിൽ കൊടുവേനലിൽ നെട്ടോട്ടമോടുമ്പോൾ വമ്പൻ മരം മുറിച്ചിടുന്ന ദൃശ്യമാണ് വൈറലാകുന്നത്. മരം കരയുന്നത് കണ്ടോയെന്ന് ചിലര്‍ ഇവിടെ പറയുന്നത് കേള്‍ക്കാം.

മുറിച്ചിട്ട മാവിന്റെ ചുവട്ടിൽ നിന്നും വെള്ളം പുറത്തേക്ക് ശക്തമായി ഒഴുകുന്ന കാഴ്ചയാണ് സങ്കടമുണ്ടാക്കുന്നത്. . വിഡിയോ പഴയതാണോ എന്ന് വ്യക്തമല്ലെങ്കിലും മരം മുറിച്ചതിനെതിരെ രൂക്ഷ പ്രതികരണമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഇൗ വിഡിയോ കാഴ്ചയ്ക്ക് അപ്പുറം ചിന്തകളുടെയും സൂചനയാണ്. ഫെയ്സ്ബുക്ക് പേജുകളിൽ ഇൗ വിഡിയോ ഷെയർ ചെയ്യുന്നത് റോഡരികിൽ തണലായി നിന്ന മരം മുറിച്ചപ്പോഴുള്ള കാഴ്ച എന്ന തലക്കെട്ടോടെയാണ് .

ആദ്യം ചെറുതായി തുടങ്ങിയതാണെങ്കിലും പിന്നീട് വെള്ളത്തിന്റെ ശക്തമായ പ്രവാഹമായിരുന്നു. പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് പോലെയുള്ള ഇൗ കാഴ്ച ഒപ്പം കൂടിനിന്നവർക്കും കൗതുകമായി. ശിഖരങ്ങളെല്ലാം വെട്ടിയിറക്കി മരത്തിന്റെ ചുവട് മുറിക്കാൻ തുടങ്ങുമ്പോഴാണ് തടിയുടെ ചുവട്ടിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത്. വീഡിയോ ചുവടെ:-











