വിവാഹം ഉറപ്പിച്ച സമയത്താണ് എനിക്ക് കിടപ്പറ സീൻ ചെയ്‌യേണ്ടി വന്നത്!ആ  സമയത്ത് മുറിയിൽ ആകെ നാലുപേർ മാത്രം, വെളിപ്പെടുത്തലുമായി സാധിക വേണുഗോപാൽ 

വിവാഹം ഉറപ്പിച്ചിരുന്ന സമയത്തു തനിക്ക് ഒരു കിടപ്പറ സീൻ ചെയ്‌യേണ്ടി വന്നതിന് കുറിച്ച് തുറന്നു പറയുകയാണ് നടി സാധിക വേണുഗോപാൽ, തന്നെ അതിനായി കംഫർട്ട് ആക്കിയാണ് സംവിധയകാൻ ആ സീൻ ചിത്രീകരിച്ചത്, ഒരു ഷോർട്ട് ഫിലിം ആയിരുന്നു അത്. ഒരു സിനിമയിൽ ഒരു സീൻ വരുമ്പോൾ അത് എത്രത്തോളം യാഥാർഥ്യമാക്കാം എന്നാണ് ഒരു സംവിധായകൻ ചിന്തിക്കുന്നത് , അല്ലാതെ ഒരിക്കലും അഭിനേതാക്കളുടെ കംഫർട്ട് നോക്കണമെന്നില്ല സാധിക പറഞ്ഞു.

ആ ഷോര്‍ട്ട് ഫിലിമിലെ ചില സീനുകള്‍ അഭിനയിക്കാന്‍ എനിക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു.കാരണം ആ സമയത്ത് എന്റെ വിവാഹം ഉറപ്പിച്ച സമയമായിരുന്നു, അപ്പോള്‍ വീട്ടുകാരുടെ ഭാഗത്ത് നിന്നും ചിന്തിക്കണമല്ലോ. കൂടാതെ എന്നെ കംഫര്‍ട്ട് ആക്കാന്‍ ആ സംവിധായകന്‍ ഒരുപാട് ശ്രമിച്ചു. ആ സമയത്ത് മുറിയില്‍ ക്യാമറാമാനും ,ഞാനും, മറ്റൊരു നടനും, മേക്കപ്പ് ആര്‍ടിസ്റ്റും അങ്ങനെ നാലുപേർ  മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംവിധായകന്റെ ആ സ്വഭാവം എനിക്ക് ഇഷ്ടപ്പെട്ടു സാധിക പറയുന്നു.

എന്നാൽ സിനിമയിലും താരങ്ങളെ കംഫര്‍ട്ട് ആക്കിയതിന് ശേഷം അഭിനയിപ്പിക്കുന്ന ഒരുപാട് സംവിധായകന്‍മാരുണ്ട്, എന്നാൽ ചിലർ അങ്ങനെ ആകില്ല എന്നും സാധിക പറയുന്നു. സീരിയലില്‍ ഓവര്‍ ആക്ടിങ് ആണ് ആവശ്യം. മേക്കപ്പിന്റെ കാര്യമായാലും അങ്ങനെ തന്നെയാണ്. കാരണം പ്രേക്ഷകരെ പിടിച്ചിരുത്തണംനടി പറയുന്നു, ഇപ്പോൾ സാധിക സീരിയലുകളിലാണ് അഭിനയം കാഴ്ച്ച വെക്കുന്നത്.