ഭീഷ്മപർവത്തിന് ശേഷം വീണ്ടും ക്രൈം ത്രില്ലറുമായി അമൽ നീരദ് ; വിശേഷങ്ങൾ പങ്കിട്ട് താരങ്ങൾ ;ഒക്ടോബർ 17നാണ് ‘ബോഗയ്‌ന്‍വില്ല’ റിലീസ്

മിനിമം ​ഗ്യാരന്റിയുള്ള പടം. ആ പ്രതീക്ഷയുമായി അമൽ നീരദിന്റെ സംവിധാനത്തിൽ ‘ബോഗയ്‌ന്‍വില്ല’ തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഒക്ടോബർ 17നാണ് ‘ബോഗയ്‌ന്‍വില്ല’ റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിലിനും കുഞ്ചാക്കോ ബോബനും ഒപ്പം ജ്യോതിർമയിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷക സ്വീകാര്യത ലഭിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും ശ്രിന്ദ അടക്കമുള്ള താരങ്ങൾ മാധ്യമങ്ങളെ കാണുകയാണ്. ബോഗെയിൻവില്ല പൂത്തുലയുമെന്നും ഒരു ഫുൾ എന്റർടൈൻമെന്റ് പാക്കേജുമായിട്ടാണ് ബോഗെയിൻവില്ല എത്തുന്നത് എന്നും സംവിധായകൻ അമൽ നീരദിന്റെ ഭാര്യയും ചിത്രത്തിലെ പ്രധാന വേഷം ചെയ്ത നടി എന്ന നിലയിലും ജ്യോതിർമയി പറയുന്നു. ചിത്രം ഒരു അമൽ നീരദ് ചിത്രമാണെന്ന് കുഞ്ചാക്കോ പറയുന്നു.

അമലിനൊപ്പം കുഞ്ചാക്കോയും ചിത്രത്തിൽ പ്രൊഡക്ഷൻ പാർട്ണർ ആണെന്നും കുഞ്ചാക്കോ പറയുന്നു. അമൽ നീരദിന്റെ സംവിധാനത്തിൽ അവസാനമായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ഭീഷ്മ പർവ്വത്തിന്റെ അണിയറ പ്രവർത്തകൻ തന്നെയാണ് ബോഗെയ്ൻ വില്ലയിലും ഉള്ളതെന്നും ചിത്രം ഒരു ക്രൈം ത്രില്ലർ ആണെന്നും കുഞ്ചാക്കോ പറയുന്നു.

വളരെ നാളുകൾക്ക് ശേഷം ജ്യോതിർമയി തിരിച്ചുവരുന്ന സിനിമ ആണിതെന്നും കുഞ്ചാക്കോ പറയുന്നു. ചിത്രത്തിൽ വൻ താര നിര തന്നെയാണ് അണിനിരക്കുന്നത്. ഷറഫുദീൻ , വീണ, സൃന്റ , ജിനോ എന്നിവരും ചിത്രത്തിലെത്തുന്നു എന്നും കുഞ്ചാക്കോ പറയുന്നു. മാത്രമല്ല ഫഹദ് ഫാസിൽ ചിത്രത്തിൽ ഒരു എക്സ്ട്രീം കാമിയോ റോളിൽ എത്തുന്നു. രഹസ്യങ്ങൾ ഉൾകൊള്ളുന്ന കഥാപാത്രങ്ങൾ ആകും ചിത്രത്തിലേത് എന്നും കുഞ്ചാക്കോ പറയുന്നു.

അടുത്തിടെ റിലീസ് ചെയ്ത ‘സ്തുതി’ എന്ന ​ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ഈണമൊരുക്കിയ ഗാനമാണത്. മേരി ആൻ അലക്സാണ്ടറും സുഷിനും ചേർന്നാണ് ഗാനം ആലപിച്ചത്. ഈ ഗാനത്തെപ്പറ്റിയും കുഞ്ചാക്കോ സംസാരിക്കുന്നു.

അമൽനീരദിന്റെ ഭാര്യ കൂടിയാണ് ജ്യോതിർമയി. അതുകൊണ്ട് തന്നെ സ്ഥിരം അമൽ നീരദ് ചിത്രങ്ങളിൽ കാണുന്ന പോലെ ഗണ്ണും വയലൻസും ഇല്ലാത്ത പടങ്ങൾ സംവിധാനം ചെയ്തൂടെ എന്ന് അമൽ നീരദിനോട് ചൊദിച്ചൂടേ എന്ന ചോദ്യം ജ്യോതിര്മയിയോട് ചോദിക്കുമ്പോൾ താൻ അങ്ങനെ ചോദിക്കാറില്ല എന്നും തനിക്ക് അത്തരം പടങ്ങൾ ആണ് ഇഷ്ടമെന്നും ജ്യോതിർമയി പറയുന്നു. സുഷിൻ ശ്യാമിന്റെ സം​ഗീതത്തിൽ എത്തിയ സ്തുതി എന്ന ​ഗാനത്തിലെ ജ്യോതിർമയിയുടെ ലുക്ക് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പിന്നാലെ വന്ന പ്രമോഷൻ മെറ്റിരിയലും ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. ആ ലൂക്കിനെപ്പറ്റിയും ജ്യോതിർമയി പറയുന്നു.

അമൽ നീരദ് സംവിധാനം ചെയുന്ന ബോഗൻ വില്ലയുടെ തിരക്കഥ ‌‌‌ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസാണ് രചിച്ചിരിക്കുന്നത്. ഒപ്പം അമൽ നീരദും തിരക്കഥയിൽ പങ്കാളിയാണ്. സൂപ്പർ ഹിറ്റായി മാറിയ മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദ് ഒരുക്കുന്ന പടം കൂടിയാണ് ‘ബോഗയ്‌ന്‍വില്ല’. അതുകൊണ്ട് തന്നെ ചിത്രത്തോടുള്ള പ്രതീക്ഷയും വാനോളം ആണ്. സസ്പെൻസ് നിറച്ച് കൊണ്ടുള്ള പ്രമോഷൻ മെറ്റീരിയലുകളും പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുമുണ്ട്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ച് പ്രവർത്തിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘ഭീഷ്‌മപര്‍വ്വ’ത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ‘ബോഗയ്‌ന്‍വില്ലയുടെയും ഛായാഗ്രാഹകന്‍. റിപ്പോർട്ടുകൾ പ്രകാരം അമൽ നീരദിന്റെ അവസാന ചിത്രം ഭീഷ്മപർവ്വത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 88 കോടിയാണ്.