അന്ന് ലോഹിത ദാസ് പറഞ്ഞു ഞാനൊരു നേർച്ചക്കോഴിയാണെന്ന്! പിന്നീടാണ്  അതിനർത്ഥം മനസിലായത്;മഞ്ജു വാര്യർ 

മഞ്ജു വാര്യറിന്റെ കരിയറിൽ ഒരുപാട് ശക്തമായ കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആയിരുന്നു ലോഹിത ദാസ്, ഇപ്പോൾ സംവിധായകനെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ അതീവ ശ്രെദ്ധ നേടുന്നത്. തന്റെ ആദ്യചിത്രമായ ‘സല്ലാപ’ത്തിന്റെ തിരക്കഥകൃത്ത് അദ്ദേഹമായിരുന്നു നടി പറഞ്ഞു. ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് അദ്ദേഹം തന്നോട് വന്നിട്ട് പറഞ്ഞു താനൊരു നേർച്ചക്കോഴിയാണ് എന്ന്, ഒരു തമാശ രൂപേണ ആണ് അദ്ദേഹം അന്ന് പറഞ്ഞത്, അപ്പോൾ അതിനർത്ഥം എന്താണെന്ന് തനിക്ക് മനസിലായില്ല താരം പറഞ്ഞു.

എന്നാൽ അതിനു ശേഷം തനിക്ക് അദ്ദേഹം ഒരുപാട് ശക്തമായ കഥാപാത്രങ്ങൾ ആയിരുന്നു സമ്മാനിച്ചത്, കന്മദം, തൂവൽ കൊട്ടാരം അതിനു ശേഷം അദ്ദേഹം സമ്മനിച്ച ചിത്രങ്ങൾ ആയിരുന്നു, ഇവ രണ്ടും തന്റെ കരിയർ ഉയർത്തിയ ചിത്രങ്ങളാണ്, അദ്ദേഹത്തെ ഇന്നും ഞാൻ ഓർക്കാറുണ്ട് മഞ്ജു പറഞ്ഞു. ശരിയാണ് അദ്ദേഹം പറഞ്ഞ നേർച്ച കോഴി എന്ന വാക്ക് പിന്നീട് തനിക്ക്  സമ്മനിച്ച ഓരോ സിനിമ  കഥാപാത്രങ്ങൾ നോക്കുമ്പോൾ മനസിലാകും.

എന്റെ സിനിമ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വിരലിൽ എണ്ണാവെന്നവരിൽ ഒരാളാണ് അദ്ദേഹം. സല്ലാപത്തിൽ എന്റെ സ്ക്രീൻ ടെസ്റ്റ് സമയത്താണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്, ആ സിനിമയിലെ എന്റെ അഭിനയത്തിന് ശേഷം അദ്ദേഹം കന്മദം തന്നു, അതിലെ ഭാനു എന്ന കഥപാത്രം എന്റെ കരിയർ ബെസ്റ്റാണ് മഞ്ജു പറഞ്ഞു.