ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട! ചെകുത്താൻ വളർത്തി, ‘എമ്പുരാൻ’ അപ്‌ഡേറ്റ്; സയീദ് മസൂദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ 

മോഹൻലാൽ നായകനായ പൃഥ്വിരാജ് സംവിധാനം ചെയ്യ്ത പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനമായ ഇന്ന് പുറത്തെത്തിയ ഈ പോസ്റ്റർ പൃഥ്വിരാജിന്റെ കഥാപാത്രമായ സയീദ് മസൂദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ്. ‘ലൂസിഫർ’ എന്ന ചിത്രത്തിൽ പൃഥ്വിരാജ്  സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്.

അതേ റോളില്‍ എമ്പുരാനിൽ  പൃഥ്വിരാജു൦ അഭിനയിക്കുന്നുണ്ട്. പോസ്റ്ററിനൊപ്പം ഈ കഥാപാത്രത്തിന്റെ ടാഗ് ലൈനും കൂടുതൽ ശ്രെദ്ധ ആകുകയാണ്. ദൈവത്താൽ ഉപേഷിക്കപ്പെട്ടു, ചെകുത്താൻ വളർത്തി എന്നാണ് ആ ടാഗ് ലൈൻ. പൃഥ്വിരാജ് തന്നെയാണ് ഈ പോസ്റ്റർ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്, പൃഥ്വിരാജിനൊപ്പം മോഹൻലാലും ഈ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

അഞ്ചു ഭാഷകളിൽ എത്തുന്ന ഈ ചിത്രം മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.  ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം എമ്പുരാന്റെ നിര്‍മാണ പങ്കാളിയാണ്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.