
ഈ വർഷം വിവാഹിതരായ സെലിബ്രിറ്റികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജോഡിയാണ് ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. സോഷ്യൽ മീഡിയയിൽ സജീവമായ ദിയ കൃഷ്ണ പങ്കിട്ട ഏറ്റവും പുതിയ ഒരു ഫോട്ടോയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അശ്വിൻ ഗണേഷ് പകർത്തിയ സെൽഫിയാണ് ദിയ കൃഷ്ണ പങ്കിട്ടത്. സെൽഫിക്ക് നിറചിരിയോടെ പോസ് ചെയ്യുന്ന ഭർത്താവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നിൽക്കുന്ന ദിയ കൃഷ്ണയാണ് ഈ പുതിയ ഫോട്ടോയിലുള്ളത്. ഇതുപോലെ നിന്റെ പുഞ്ചിരിയിലേക്ക് നോക്കി നിൽക്കുന്ന എന്നെ ഓരോ സെൽഫികൾക്കിടയിലും നീ പിടികൂടും എന്നാണ് ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കിട്ട് കൊണ്ട് ദിയ കൃഷ്ണ കുറിച്ചത്.

ഫോട്ടോ പ്രത്യക്ഷപ്പെട്ടതും ആരാധകരെല്ലാം ക്യൂട്ട് കപ്പിളിനോടുള്ള സ്നേഹം അറിയിച്ച് എത്തിയിരുന്നു. അശ്വിൻ ഗണേഷ് ആകട്ടെ ഭാര്യക്ക് കമന്റ്റ് ബോക്സിലൂടെ ഒരു ഉമ്മയും കമന്റിയി കുറിച്ച് പകരം ദിയയും അശ്വിന് ആ കമന്റിന് റിപ്ലൈ ആയി നൽകിയിട്ടുണ്ട്. സെലിബ്രിറ്റികൾ അടക്കം നിരവധി പേർ ഫോട്ടോയ്ക്ക് ലൈക്കുമായി എത്തിയിട്ടുണ്ട്.
അതേസമയം ഇരുവരുടെയും പുതിയ കപ്പിൾ ഫോട്ടോ കണ്ടതോടെ ആരാധകരിൽ ചിലർക്ക് ചില സംശയങ്ങളുമുണ്ടായി. ദിയ കൃഷ്ണ ഗർഭിണിയാണോ എന്നുള്ള സംശയമാണ് ചില ആരാധകർ കമന്റിൽ കൂടി പ്രകടിപ്പിച്ചത്. ഓസി പ്രെഗ്നന്റ് ആണോ എന്ന് ചോദിച്ച ഒരാളോട് അതെ 14 മാസം പ്രെഗ്നന്റ് എന്നാണ് ദിയ മറുപടി നൽകിയിരിക്കുന്നത്. അതിന് കാരണം ദിയയുടെ വസ്ത്രം തന്നെയായിരുന്നു.
ഡീപ്പ് നെക്കുള്ള ഗ്രേ കളർ ബോഡി കോൺ വസ്ത്രമാണ് പുതിയ ഫോട്ടോയിൽ ദിയ കൃഷ്ണ ധരിച്ചിരുന്നത്. ശരീരത്തോട് വളരെ ഒട്ടിനിൽക്കുന്ന മെറ്റീരിയലാണ് ദിയ കൃഷ്ണയുടെ വസ്ത്രത്തിന്റേത്. അതിനാൽ തന്നെ വയർ അൽപ്പം തള്ളി നിൽക്കുന്നതായി തോന്നാം. അതിനാലാകാം ദിയ കൃഷ്ണ ഗർഭിണിയാണോയെന്ന സംശയം ആരാധകരിലുണ്ടായത്. കുഞ്ഞുങ്ങളെ ഏറെ ഇഷ്ടമുള്ളയാളാണ് ദിയ കൃഷ്ണ. ഭർത്താവിനും മക്കൾക്കും ഒപ്പം കുടുംബമായി കഴിയാനുള്ള ആഗ്രഹം കൊണ്ടാണ് ചേച്ചി അഹാനയ്ക്ക് മുമ്പ് തന്നെ ദിയ കൃഷ്ണ വിവാഹിതയായത്.
നല്ലൊരു പങ്കാളിയെ കൂടി കിട്ടിയതോടെ വിവാഹം പെട്ടന്ന് നടത്താമെന്ന് ദിയ കുടുംബത്തിന്റെ സമ്മതത്തോടെ തീരുമാനിക്കുകയായിരുന്നു. കുഞ്ഞുങ്ങളോട് ദിയയ്ക്കുള്ള സ്നേഹം ദിയയുടെ കസിന്റെ മകൻ ലിയാൻ വന്നപ്പോൾ ദിയയുടെ ആരാധകർ കണ്ടതാണ്. ലിയാനും ഏറ്റവും അടുപ്പം ദിയയോടും അശ്വിനോടുമായിരുന്നു. നീ എന്റെ മകൻ അല്ല എന്നറിയാം. എന്നാലും എക്കാലത്തും നീ എന്റെ കുഞ്ഞായിരിക്കുമെന്നാണ് ലിയാൻ തിരികെ കാനഡയിലേക്ക് പോയപ്പോൾ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ദിയ കൃഷ്ണയുടെ അമ്മ സിന്ധുവിന്റെ ഏക സഹോദരി സിമിയുടെ മകളുടെ മകനാണ് ലിയാൻ. അതേസമയം ഒരു മാസം മുമ്പ് സെപ്റ്റംബർ 5ന് തിരുവനന്തപുരത്ത് വെച്ചാണ് ഇവരുടെയും വിവാഹം നടന്നത്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ദിയയും അശ്വിനും വിവാഹിതരായത്.











