നിറ ചിരിയോടെ അമൃത സുരേഷ് ! ബാലയുടെ വിവാഹ ശേഷം പുതിയ പോസ്റ്റുമായി അമൃത 

ഇന്ന് രാവിലെയാണ് നടൻ ബാല വീണ്ടും വിവാഹിതനായത്. നടൻ ബാലയുടെ വിവാഹത്തിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് മുൻഭാര്യ ഗായിക അമൃത സുരേഷ്.

ക്ഷേത്ര ദർശനത്തിന് ശേഷം നിറ ചിരിയോടെ നിൽക്കുന്ന ചിത്രമാണ് ഗായിക പങ്കുവച്ചിരിക്കുന്നത്. കൂപ്പുകൈ’ ഇമോജി ചേർത്ത് ഇൗ ചിത്രം ഫെയ്സ്ബുക്കിൽ അമൃത പങ്കു വച്ചപ്പോൾ നിരവധി പേരാണ് അമൃതയുടെ ചിത്രത്തിന് കമന്റുമായി എത്തിയത്.

സ്നേഹവും പ്രാർഥനകളും’ എന്നെഴുതീയാണ് ഇൻസ്റ്റഗ്രാമിൽ മറ്റൊരു ചിത്രം അമൃത ചിത്രം പോസ്റ്റ് ചെയ്തത്. ഒരു ആശ്വാസത്തിനു വകുപ്പുണ്ടെന്നല്ലേ അശരീരി കേട്ടത്’, ‘അമൃതയുടെ പ്രാർത്ഥന ദൈവം കേട്ടു. ഇനി സമാധാനം ഉണ്ടാകട്ടെ’ തുടങ്ങിയ കമന്റുകൾ പ്രേക്ഷകർ കുറിക്കുന്നുണ്ട്.

ഇത്രയും മനസ്സുതുറന്ന് ചിരിക്കുന്നത് കുറെ കാലത്തിന് ശേഷമാണു കാണുന്നത്, കഷ്ട കാലവും ബാധ ഉപദ്രവവും ഒക്കെ പോയി ഈ സന്തോഷം എന്നും നിലനിൽക്കട്ടെ, ഏതായാലും ഇന്ന് ചിരി നിറഞ്ഞ മുഖം സോഷ്യൽ മീഡിയയിൽ ഇട്ടത് വളരെ നന്നായി, ക്യാപ്‌ഷൻറെ ആവശ്യമില്ല എല്ലാം ഈ ഫോട്ടോയിൽ ഉണ്ട്, കുറച്ചു കാലത്തേക്ക് ആശ്വാസം കിട്ടി, ബാലയുടെ കയ്യിൽ നിന്നും രക്ഷപെട്ടു  എന്ന് തുടങ്ങി നിരവധി കമന്റുകളാണ് അമൃതയുടെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ബാലയെ പരിഹസിച്ചുകൊണ്ടും ചിലർ എത്തുന്നുണ്ട്. അതേസമയം മുൻഭർത്താവിന്റെ പേരിൽ അമ‍ൃത നൽകിയ പരാതിയും തുടർന്നുണ്ടായ വിവാദങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വാർത്താപ്രധാന്യം നേടിയിരുന്നു. ഗുരുതരമായ ആരോപണങ്ങളുടെ പേരിൽ ബാലക്ക് അറസ്റ് വരെ നേരിടേണ്ടതായി വന്നു.

എന്നാലും ഇന്നും അത് സബംന്ധിച്ച വിവാദങ്ങളും ചര്‍ച്ചകളും അവസാനിച്ചിട്ടില്ല. വിവാഹ മോചനത്തിന് ശേഷം വ്യാപകമായ സൈബര്‍ അറ്റാക്കകുളാണ് അമൃതയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്നത്. പറ്റുന്ന അവസരങ്ങളിലെല്ലാം അമൃതയെ നെഗറ്റീവായി ചിത്രീകരിച്ച് ബാലയും എത്തിയിരുന്നു. 2010ലാണ് ഗായിക അമൃത സുരേഷും നടൻ ബാലയും വിവാഹിതരാകുന്നത്. 2019ൽ ഇരുവരും വിവാഹമോചനം നേടി. ശേഷം 2021 ആയിരുന്നു ബാലയുടെയും ഡോ എലിസബത്തിന്റെയും വിവാഹം നടന്നത്. ആ ബന്ധം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. വിവാഹ കഴിഞ്ഞ് കുറച്ച് മാസങ്ങൾ മാത്രമേ ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നുള്ളുവെന്നാണ് വിവരം. ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മുറപ്പെണ്ണ് കോകിലയെയാണ് ബാല ഇന്ന് രാവിലെ വിവാഹം കഴിച്ചത്. എറണാകുളം പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.