
ജനപ്രീതിയിൽ മുന്നിലുള്ള ഇന്ത്യൻ നായികമാരുടെ സെപ്റ്റംബർ മാസത്തിലെ പട്ടിക ഓർമാസ് മീഡിയ പുറത്ത് വിട്ടു.
ഒന്നാം സ്ഥാനത്ത് സാമന്ത രൂത് പ്രഭു ആണ്. അടുത്തിടെ സാമന്തയുടെ സിനിമകൾ വന്നിട്ടില്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമായത് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ സഹായിച്ചു. ആഗസ്റ്റ് മാസത്തിലും ഒന്നാമത് സാമന്തയായിരുന്നു.
രണ്ടാം സ്ഥാനം ആലിയ ഭട്ടിലൂടെ ബോളിവുഡ് കൊണ്ട് പോയി. ആലിയയുടെ ‘ജിഗ്ര’ അടുത്തിടെ റിലീസിനെത്തി. നേരത്തെ ഒന്നാം സ്ഥാനത്ത് ആയിരുന്നു ആലിയ. മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോൺ ആണ്.

നാലാം സ്ഥാനത്ത് നയൻതാരയാണ്. തുടർച്ചയായി സിനിമകൾ ചെയ്യാറില്ലെങ്കിലും താരത്തിന്റെ ആരാധകർ കുറവ് വന്നിട്ടില്ല. അഞ്ചാം സ്ഥാനത്ത് തൃഷയാണ്. ലിയോയിൽ വിജയിയും തൃഷയും ഒന്നിച്ചത് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു .
ശ്രദ്ധ കപൂറാണ് ആറാം സ്ഥാനത്ത്. സ്ത്രീ 2 ൽ ശ്രദ്ധ കപൂർ മികച്ച അഭിപ്രായമാണ് നേടിയത്. ഏഴാം സ്ഥാനത്ത് കാജൽ അഗർവാൾ ആണ്.
എട്ടാം സ്ഥാനത്ത് സായ് പല്ലവിയാണ്. ശിവകാർത്തികേയൻ നായകൻ ആവുന്ന അമരനാണ് സായ്പല്ലവിയുടെ പുതിയ സിനിമ. ഒമ്പതാം സ്ഥാനത്ത് രശ്മിക മന്ദാനയാണ്. രശ്മികളുടെ ചിത്രങ്ങളൊന്നും അടുത്തിടെ എത്തിയിരുന്നില്ല . ഡിസംബറിൽ റിലീസിനെത്തുന്ന അല്ലു അർജുൻ ചിതം പുഷ്പ 2 ആണ് നടിയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന വമ്പൻ ചിത്രം . ഏറെ പ്രതീക്ഷകളോടെ ആണ് ചിത്രത്തിനായി ആരാധകരും കാത്തിരിക്കുന്നത് .











