ക്രിസിന്റെയും രണ്ടാം വിവാഹമാണിത്; ആദ്യ വിവാഹത്തെ കുറിച്ച് ക്രിസ് പറയുന്നു

വർഷങ്ങളായുള്ള ഏകാന്ത ജീവിതം അവസാനിപ്പിച്ചാണ് സീരിയൽ താരം ക്രിസ് വേണു​ഗോപാലും സീരിയൽ നടി ദിവ്യ ശ്രീധറും വിവാഹിതരായത്. ദിവ്യ തന്റെ ആദ്യ വിവാ​ഹത്തിൽ‌ എന്ത് സംഭവിച്ചുവെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ടെങ്കിലും ക്രിസ് ആദ്യ ദാമ്പത്യ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

ഇപ്പോഴിതാ ആദ്യമായി മുൻ ഭാര്യയിൽ നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങൾ ക്രിസ് വേണു​ഗോപാൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെന്റൽ ഹെൽത്ത് പ്രൊഫഷനുമായും സജീവമായ ക്രിസ് വേണുഗോപാൽ.

രണ്ടാം വിവാ​ഹം തനിക്ക് വേണ്ടി അനിയത്തി ആലോചിച്ച് തുടങ്ങിയതിന് പിന്നിലെ കാരണം വ്യക്തമാക്കിയാണ് ക്രിസ് സംസാരിച്ച് തുടങ്ങിയത്. എന്റെ പേഴ്സണൽ ലൈഫിലുണ്ടായ നഷ്ടവും പിന്നീടുണ്ടായ ഒറ്റപ്പെടലുമെല്ലാം തന്റെ അനിയത്തി കുട്ടി കാണുന്നുണ്ടായിരുന്നുവെന്നും ഡിവോഴ്സിന്റെ സമയത്ത്, എന്താണ് ഇനി ലൈഫിലേക്ക് വരാനുള്ളതെന്ന് ആലോചിച്ചപ്പോൾ പോലും ഒന്നുമില്ലാത്ത സ്ഥിതിയായിരുന്നുവെന്നും ക്രിസ് വേണുഗോപാൽ പറയുന്നു.

‘എന്തിന് ഞാൻ വീട്ടിലേക്ക് തിരിച്ചുവരണമെന്ന് അമ്മയോട് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. 2018ലാണ് മെന്റൽ ഹെൽത്ത് പ്രൊഫഷനിലേക്ക് ഞാൻ വന്നത്. അങ്ങനെയൊരു സമയത്ത് എന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ എനിക്കൊരു കാരണം ഉണ്ടായി. പക്ഷെ ആ കാരണം തനിക്ക് 2021 ഒക്ടോബർ ഏഴിന് നഷ്ടപ്പെട്ടു. അവിടെയും എന്താണ് സംഭവിച്ചത് എന്നൊക്കെ ദിവ്യയ്ക്ക് അറിയാം.

പിന്നെ ആർക്കും ആരെയും പൂർണമായും മനസിലാക്കാൻ പറ്റില്ലയെന്നും ക്രിസ് വേണുഗോപാൽ പറയുന്നു. മനസിലാക്കാം ശ്രമിക്കാം… കൂടെയുണ്ടാകും എന്ന് പറഞ്ഞതിന് ദിവ്യയോട് ഞാൻ നന്ദി പറയുന്നു എന്നാണ് പുതിയ ജീവിത സഖിയെ കുറിച്ച് ക്രിസ് പറഞ്ഞത്.

ആദ്യ ഭാര്യയെ കുറിചുള്ള ചോദ്യത്തോടും ക്രിസ് വേണുഗോപാൽ പ്രാത്ഥികരിച്ചു. ആദ്യ ഭാര്യയുമായി ദാമ്പത്യ ജീവിതം നയിക്കുന്ന സമയത്ത് എന്റെ ഒറ്റയ്ക്കുള്ള പ്രൊഫൈൽ ഫോട്ടോ ഇടാൻ പാടില്ലെന്നായിരുന്നു റൂൾ. രണ്ടുപേർക്കും ഒരേ ഡിപി മാത്രമെ ഇടാൻ പാടുള്ളു എന്ന് പറഞ്ഞിരുന്നു .

ഫേസ്ബുക്കിൽ ഒരു ഫ്രണ്ടിനെ ആഡ് ചെയ്യാൻ പോലും എനിക്ക് ഫ്രീഡമില്ലായിരുന്നു. ടോക്സിക്കെന്ന് പറയാൻ പറ്റില്ല. അതിനേക്കാൾ കൂടുതലായിരുന്നു. ഈ ഫോട്ടോ മാത്രമെ ഇടാൻ പാടുള്ളു, എന്തിനാണ് ഇങ്ങനെ പോസ്റ്റ് എഴുതിയത്?, ഇത് ഇങ്ങനെ എഴുതാൻ പാടില്ല. എന്തിനാണ് ഇങ്ങനെ പോസ്റ്റിടുന്നത്, ബ്ലോഗ് എഴുതുന്നത്, ഇങ്ങനെ എന്തിന് എഴുതി എന്നൊക്കെ ചോദിക്കുന്നത് ഒരു എഴുത്തുകാരൻ എന്ന നിലയിൽ, സോഷ്യൽ മീഡയ പേഴ്സൺ എന്ന നിലയിൽ , ആർട്ടിസ്റ്റ് എന്ന നിലയിൽ ഒക്കെ ഞാൻ തോറ്റുപോകും.

എപ്പോഴും എന്റെ കൂടെയുള്ള ഡിപി ഉപയോഗിക്കുന്നത് എന്നെ തന്നെ ഓർത്ത് നിൽക്കുന്നൊരു പങ്കാളി ആയതുകൊണ്ടാണെന്ന് ആളുകൾ പറഞ്ഞാൽ അതിനൊന്നും പറയാൻ ഇല്ലയെന്നും അങ്ങനെയൊരാൾ ആയിരുന്നുവെങ്കിൽ എനിക്ക് ഒരു സാധാരണ ജീവിതം ഉണ്ടാകുമായിരുന്നുവെന്നും ക്രിസ് വേണുഗോപാൽ പറയുന്നു.

2019 ലാണ് വിവാഹമോചന നടപടികൾ തുടങ്ങുന്നത്. ആണ് പെണ്ണിനെ തല്ലിയാലും പെണ്ണ് ആണിനെ തല്ലിയാലും ആണിന്റെ ഭാഗത്ത് മാത്രമാണ് തെറ്റ് എന്ന് പറയുന്ന സമൂഹത്തോട് എനിക്കൊന്നും പറയാനില്ല. വിവാദമാക്കുന്നവർ ആക്കട്ടെ. പക്ഷെ ഞാൻ ജീവിച്ച ജീവിതം എനിക്ക് അറിയാം. ഞാൻ ആറടി മൂന്ന് ഇഞ്ച് പൊക്കമാണ്. മുൻ ഭാര്യ 5 അടി മൂന്ന് ഇഞ്ച് പൊക്കവുമാണ്. അതായത് ആ കുറവുള്ള ഒരടി തന്റെ മുഖത്താണ് കിട്ടിയതെന്ന് താൻ തമാശക്ക് പറയാറുണ്ട് എന്നും പക്ഷെ അത് ശരി ആണ്. ഞാൻ ആരേയും കുറ്റപ്പെടുത്തുന്നില്ല.

സ്നേഹക്കുറവ്, ടോക്സിസിറ്റി എന്നൊക്കെ പറഞ്ഞ് വീണ്ടുമൊരു ചർച്ച ക്രിയേറ്റ് ചെയ്യുന്നതിനോട് താത്പര്യമില്ലയെന്നും ക്രിസ് പറയുന്നു. രണ്ട് വർഷം മുമ്പ് വിവാഹ​മോചിതയായ വ്യക്തിയോട് ഞാൻ എന്ത് പറയാനാണ്. ഇക്കാര്യങ്ങളെല്ലാം ദിവ്യയോട് ഞാൻ പറഞ്ഞിട്ടുണ്ടെന്നാണ് ക്രിസ് പറഞ്ഞത്.

ക്രിസ്സിന്റെ നരച്ച താടിയേയും മുടിയേയും കുറിച്ചുള്ള കമന്റുകൾ കാണാറുണ്ടോ എന്ന് ചോ​ദിച്ചപ്പോൾ ദിവ്യയും മറുപടി നൽകി. ക്രിസ് ക്രിസായി തന്നെ ഇരുന്നോട്ടെ. ഡൈ അടിച്ചിട്ട് ആരെ കാണിക്കാനാണ്. അദ്ദേഹം ഇങ്ങനെ തന്നെയാണ് എന്നാണ് ദിവ്യ പറഞ്ഞത്.