ദീപികയും രൺവീറും മകളുടെ പേര് വെളിപ്പെടുത്തുന്നു ‘ദുആ പദുകോൺ സിംഗ്’

മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും .ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ പേര് വെളിപ്പെടുത്തി ബോളിവുഡിലെ സൂപ്പര്‍ കപ്പിള്‍സ്. തങ്ങളുടെ പൊന്നോമനയുടെ പേരും ചിത്രവും വെളിപ്പെടുത്തി അരാധകാർക്കു അവേശമായി ദീപികയും രൺവീറും. മകളുടെ പേരും ചിത്രവും വെളിപ്പെടുത്തിയ പോസ്റ്റ് ആരാധകർക്കിടയിൽ തരംഗമായി. മകളുടെ കുഞ്ഞു കാലുകളുടെ ചിത്രം അടങ്ങിയ പോസ്റ്റിനു ചുവടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകരുടെ ആശംസകളുമെത്തി.
2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. സെപ്തംബര്‍ 8നാണ് താരദമ്പതികൾക് കുഞ്ഞ് പിറന്നത്.
ഗര്‍ഭകാലത്ത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റതാരമാണ് ദീപിക പദുക്കോണ്‍. മറ്റ് ബോളിവുഡ് താരങ്ങളെപ്പോലെ ദീപികയും വാടകഗര്‍ഭമാണ് തിരഞ്ഞെടുക്കുക എന്നൊക്കെയുളള അഭ്യൂഹങ്ങളും സൈബറിടത്ത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വിമർശനങ്ങൾക്കു തൻറെ നിറവയറുമായുള്ള ചിത്രത്തിലൂടെയാണ് ദീപിക മറുപടി നൽകിയത് .