
ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ ജോജു ജോർജും ജോജു ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ പണി എന്ന സിനിമയ്ക്ക് മോശമായി റിവ്യൂ എഴുതി പ്രചരിപ്പിച്ച ആദർശ് എച്ച് എസും.
ഇപ്പോൾ ഈയൊരു ഫോണ്‍ കോള്‍ വിവാദത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന് ജോജു ജോര്‍ജ്. പണിയുടെ പ്രൊമോഷന്റെ ഭാഗമായി ബഹറിനിൽ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജോജു ജോർജ്.
‘താന്‍ ഫോണ്‍ വിളിക്കാന്‍ പാടില്ലായിരുന്നുവെന്നും സംഭവിച്ചു പോയതാണെന്നുമാണ് ജോജു ജോർജ് പറയുന്നത്. തനിക്ക് നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ആരാധകരോട് ജോജു ജോർജ് പറയുന്നു. നമ്മുടെ നാട്ടില്‍ താനിപ്പോള്‍ എയറിലാണ് എന്നും ജോജു ജോർജ് പറയുന്നു. താന്‍ ഭീഷണിപ്പെടുത്തി എന്ന കഥകളാകും നിങ്ങള്‍ കേള്‍ക്കുന്നത്. ഒരു സിനിമയുടെ റിവ്യു പറഞ്ഞതിലല്ല അയാളെ വിളിച്ചത് എന്നും ജോജു ജോർജ് പറയുന്നു.

താന്‍ വിളിക്കാന്‍ പാടില്ലായിരുന്നു. പക്ഷെ ചെയ്തു പോയി. രണ്ട് ദിവസമായി അതിന്റെ ചര്‍ച്ചയാണ്. മുല്ലപ്പെരിയാര്‍ പൊട്ടാന്‍ കിടക്കുകയാണ്, അതിനെപ്പറ്റി ചര്‍ച്ചയില്ല. ഇപ്പോള്‍ തന്റെ പിള്ളേര്‍ക്ക് യൂട്യൂബ് തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെയുള്ള അവസ്ഥയില്‍ ഇവിടെ വരുമ്പോള്‍ തനിക്ക് തന്ന ഓരോ കയ്യടിയ്ക്കും നന്ദി എന്നും ആരാധകരോടായി ജോജു ജോർജ് പറയുന്നു’.
ഒരുപാട് പേര് സിനിമാ ആഗ്രഹവുമായി നടക്കുന്നവരുണ്ട്. അങ്ങനെ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തനിക്ക് തോന്നിയൊരു ആഗ്രഹമായിരുന്നു സിനിമ. നമ്മുടെ നാട്ടിലൊരു അംഗീകാരമൊക്കെ കിട്ടാന്‍ വേണ്ടിയാകും അങ്ങനെ ചിന്തിച്ചു തുടങ്ങിയത്. തന്റെ സ്വപ്നത്തിന് താങ്ങും തണലുമായി, താന്‍ ചെയ്യുന്ന മണ്ടത്തരങ്ങള്‍ക്കും നല്ലതിനും കയ്യടിച്ചും, തന്നെ വളര്‍ത്തി വലുതാക്കിയത് മലയാളികളാണ്. അവരില്ലെങ്കില്‍ താനില്ല. ദൈവാനുഗ്രഹം കൊണ്ട് ഇവിടെ വരെ എത്താന്‍ സാധിച്ചു.
ഒരു സിനിമ സംവിധാനം ചെയ്യാനും സാധിച്ചു. ആ സിനിമ ഇറങ്ങുന്ന നിമിഷം വരെ, പാരച്ച്യൂട്ട് ഇട്ട് ആകാശത്തു നിന്നും ചാടുമ്പോഴുള്ള ഫ്രീഫാള്ളിംഗ് പോലെയായിരുന്നു. അങ്ങൊരു അങ്കലാപ്പില്‍ താനൊരു ചാട്ടം ചാടുകയായിരുന്നു എന്നും ജോജു ജോർജ് വ്യക്തമാക്കുന്നു. ഒടിടിയില്‍ തന്റെ സിനിമകള്‍ എല്ലാവരും പ്രോത്സാഹിപ്പിച്ചിട്ടുണ്ട് എന്നും ജോജു ജോർജ് പറയുന്നു.
വലിയ ബജറ്റുള്ള സിനിമയാണ് താൻ ചെയ്തത്. ആദ്യമായാണ് തന്റൊരു സിനിമയ്ക്ക് തീയേറ്ററില്‍ ഇതുപോലൊരു സ്വീകരണം ലഭിക്കുന്നത്. മനസ് നിറച്ചുകൊണ്ട് ഒരുപാട് ഹൗസ്ഫുള് ഷോകള്‍. ഇതൊന്നും തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതല്ല. ആവറേജ് ഹിറ്റാകുമെന്നായിരുന്നു കരുതിയത്. പക്ഷെ വലിയ വിജയമായി മാറി. ഈ സമയത്ത് ലഭിക്കുന്ന പിന്തുണ വലുതാണ്. നമുക്ക് വേണ്ടി സംസാരിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ട് എന്നതിനുള്ള നന്ദി, വാക്കുകള്‍ക്ക് അതീതമാണ് എന്നും ജോജു ജോർജ് പറയുന്നു.











