കങ്കുവ വരുന്നു; മലയാളി ആരാധകരെ കാണാൻ നടിപ്പിൻ നായകൻ സൂര്യ കൊച്ചിയിൽ; ലൈവ് വീഡിയോ

നടിപ്പിന് നായകൻ സൂര്യ നായകനാകുന്ന ‘കങ്കുവ’ റിലീസിനൊരുങ്ങുകയാണ് . സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇപ്പോൾ സൂര്യ തന്റെ മലയാളി ആരാധകരെ കാണാൻ കൊച്ചിയിൽ എത്തിയിരിക്കുകയാണ് .

നവംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു.തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കിയിരുന്നു.

സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഗാനം നേരത്തെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ന് 2 മണിക്ക് സൂര്യ കൊച്ചിയിൽ തന്റെ ആരാധകരെ കാണാൻ വരുന്നുണ്ട് . ലൈവ് വീഡിയോ ബി4 മലയാളത്തിൽ സംപ്രേഷണം ചെയ്യുന്നതാണ് .