സംവിധായ വേഷത്തിൽ ലാലേട്ടൻ ഞെട്ടിച്ചു, ഒരു സീൻ തന്നെ 6 രീതിയിൽ അഭിനയിച്ചു കാണിക്കും; അനീഷ് ഉപാസന

സിനിമയിലേക്ക് എത്തിപ്പെടുന്നവരിൽ നല്ലൊരു ശതമാനം ആളുകൾക്കുള്ള ഒരാ​ഗ്രഹമാണ് സംവിധാനം ചെയ്യുക എന്നത്. പൃഥ്വിരാജ്, ജോജു ജോർജ്  അടക്കമുള്ള താരങ്ങൾ മലയാളത്തിൽ ഒരേ സമയം അഭിനയത്തിലും സംവിധാനത്തിലും തിളങ്ങി നിൽക്കുന്നുണ്ട്. മോഹൻലാലും സംവിധായകന്റെ കുപ്പായമണിഞ്ഞ് കഴിഞ്ഞു.

ബറോസാണ് നടൻ സംവിധാനം ചെയ്ത് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. എന്നാൽ മോഹൻലാൽ സംവിധാനത്തിലേക്ക് ഇറങ്ങിയപ്പോൾ‌ പ്രോത്സാഹനത്തേക്കാൾ പരിഹാസമാണ് പൊതുസമൂഹത്തില്നിന്ന് കൂടുതലും ഉയർന്ന് കേട്ടത്. അഭിനയിച്ചാൽ പോരേ സംവിധാനം ചെയ്ത് ഉള്ള പേര് കളയണോ എന്നിങ്ങനെ എല്ലാം അഭിപ്രായം മോഹൻലാലിനെതിരെ അന്ന് ഉയർന്നു വന്നിരുന്നു.

എന്നാൽ  പക്ഷെ സംവിധായകൻ എന്ന രീതിയിൽ അദ്ദേഹം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നാണ് സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ അനീഷ് ഉപാസനയുടെ വാക്കുകളിൽ നിന്നും മനസിലാകുന്നത്. ബറോസ് സിനിമയുടെ സ്റ്റിൽ ഫോട്ടോ​ഗ്രാഫറായിരുന്നു അനീഷ്. ഒരു സീക്വൻസിന്റെ ആറ് വേർഷനൊക്കെ മോഹൻലാൽ അഭിനേതാക്കൾക്ക് അഭിനയിച്ച് കാണിച്ച് കൊടുക്കുമെന്നും അത് കണ്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നുമാണ് അനീഷ് ഉപാസന അടുത്തിടെ മലയാളത്തിലെ ഒരു യുട്യൂബ് ചാനലിന് നൽ‌കിയ അഭിമുഖത്തിൽ പറഞ്ഞത്.

നടൻ ​ഗുരു സോമസുന്ദരമൊക്കെ ബറോസിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വലിയൊരു നടനാണ്. അവരൊക്കെ സീൻ അഭിനയിക്കാൻ വരുമ്പോൾ മോഹൻലാൽ സാർ അവർക്ക് പറഞ്ഞു കൊടുക്കുന്നത് താൻ പോയി കാണും. തന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നതൊക്കെ അതാണ് എന്നും സാർ എങ്ങനെ മറ്റൊരാൾക്ക് അഭിനയം പറഞ്ഞു കൊടുക്കുമെന്നത് എന്നാണ് മോഹൻലാലിൻറെ നടന വൈഭവത്തെ പ്രകീർത്തിച്ചു കൊണ്ട് അനീഷ് ഉപാസന പറയുന്നത്.

മോഹൻലാൽ സാർ അഭിനയിക്കുന്നത് നമ്മൾ ഒരുപാട് കണ്ടതല്ലേ. വളരെ സിംപിളായി സാർ അഭിനയിക്കേണ്ട രീതി മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കും. അഞ്ച്, ആറ് രീതിയിൽ ഒരു സീൻ തന്നെ സാർ താരങ്ങൾക്ക് അഭിനയിച്ച് കാണിച്ച് കൊടുക്കും. സിനിമയിൽ അഭിനയിക്കാൻ വന്നവരെയെല്ലാം സാർ എന്ന് തന്നെയാണ് ലാൽ സാർ അഭിംബോധന ചെയ്യുക എന്നും അനീഷ് ഉപാസന ചൂണ്ടി കാണിക്കുന്നു.

താൻ ഒന്ന് കാണിച്ച് തരട്ടേയെന്ന് ചോദിച്ച് ഒരു സീക്വൻസിന്റെ ആറ് വേർഷനൊക്കെ കാണിച്ച് കൊടുത്തിട്ട് ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ മതി എന്ന് അവരോട് പറയുന്നു. ഇങ്ങനെയൊക്കെ കിട്ടിയാൽ മതി. ഇതിലും ബെറ്ററായാലും സൂപ്പറെന്ന് പറഞ്ഞ് ലാൽ സാർ അവിടെ നിന്നും പോകും. ഗുരു സോമസുന്ദരം സാറൊക്കെ ​ഗംഭീര ആക്ടറാണ്.

പക്ഷെ ലാൽ സാർ വന്ന് അഭിനയിച്ച് കാണിച്ച് കൊടുക്കുമ്പോൾ തകർന്ന് പോകും. ലാൽ സാർ അഭിനയിക്കുമ്പോൾ ഒരു മാജിക്ക് തന്നെയാണ് അവിടെ  സംഭവിക്കുന്നത്. ബറോസിൽ വിദേശിയായ ഒരു കുട്ടിയാണ് മെയിൻ റോൾ ചെയ്തിരിക്കുന്നത്. ആ കുട്ടിക്ക് ലാൽ സാറിന്റെ വലിപ്പത്തെ കുറിച്ചൊന്നും ധാരണയുണ്ടാവില്ലല്ലോ. ഒന്നാമത് ചെറിയ പ്രായത്തിലുള്ള കുട്ടിയാണ്… ഫോറിനറാണ്.

പക്ഷെ സാർ ആ കുട്ടിക്ക് ഒരോ സീനും കൃത്യമായി പറഞ്ഞ് കൊടുക്കും. അതും ഒരു കുട്ടിയെപ്പോലെ നിന്നുകൊണ്ട്. സാറിന് എല്ലാ കാര്യം ചെയ്യുമ്പോഴും ഭയങ്കര ക്ഷമയാണെന്നും അനീഷ് ഉപാസന മോഹൻലാലിനെ കുറിച്ച് ഓർത്തുകൊണ്ട് പറയുന്നു. അതുപോലെ തന്നെ മോഹൻലാൽ സംവിധാനം ചെയ്ത സിനിമ എന്ന രീതിയിലാകും ആളുകൾ ബറോസ് വരുമ്പോൾ തിയേറ്ററിലേക്ക് എത്തുക.

അഭിനേതാവിൽ നിന്നും മാറി സംവിധായകനാകുമ്പോഴുള്ള മോ​ഹൻലാലിനെ കാണാൻ സിനിമാ പ്രേമികൾക്കെല്ലാം ആ​ഗ്രഹമുണ്ട്. ടൈറ്റിൽ റോളാണ് സിനിമയിൽ മോ​ഹൻലാൽ ചെയ്തിരിക്കുന്നത്. ത്രീഡിയായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക.

അതേസമയം അഭിനയം പഠിക്കാൻ ആ​ഗ്രഹിക്കുന്നവർക്കുള്ള ഒരു ടെസ്റ്റ്‌ ബുക്കാണ് മോഹൻലാൽ ചെയ്തുവെച്ച ഒട്ടുമിക്ക സിനിമകളെന്നും സിനിമാ പ്രേമികൾ പറയാറുണ്ട്. കംപ്ലീറ്റ് ആക്ടർ എന്ന വിശേഷണത്തിന് മോഹൻലാലിനോളം അർഹനായ മറ്റൊരാളിലെന്നും പ്രേക്ഷകർ പറയാറുണ്ട്. എന്നാൽ അടുത്തിടെയായി നടൻ തിരഞ്ഞെടുക്കുന്ന സിനിമകളെല്ലാം പരാജയമായി മാറുകയാണ്.

മമ്മൂട്ടിയെപ്പോലെ കാലത്തിനൊത്ത് മാറി മോഹൻലാൽ നല്ല കഥാപാത്രങ്ങളും സിനിമകളും ചെയ്യുന്നത് കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാളം ചിത്രമാണ് ബറോസ്. .

ടൈറ്റിൽ റോളിൽ മോഹൻലാൽ ആണ് എത്തുന്നത്. മായ, സാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം, സീസർ ലോറന്റെ റാട്ടൺ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുട്ടികളുടെ ഫാൻ്റസി ചിത്രം വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ബറോസ്. ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോ പുന്നൂസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബറോസ്: ഗാർഡിയൻ ഓഫ് ഡി’ ഗാമാ’സ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

മോഹന്ലാലിന്റേതായി ഇനി പുറത്തിറങ്ങാൻ ഉള്ള പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ പൃഥ്‌വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ആണ്. എമ്പുരാൻ 2025 മാർച്ച് 27ന് റിലീസ് ചെയ്യും.  2019ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.