
നടി മേനകയെയും ഭർത്താവ് സുരേഷ് കുമാറിനെയും കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫിപ്പോൾ. പ്രണയ കാലത്ത് നടി മേനകയും സുരേഷ് കുമാറും നേരം വെളുക്കുന്നത് വരെ ഫോൺ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും അവരെക്കുറിച്ചോർക്കുമ്പോൾ ഇക്കാര്യങ്ങൾ മനസിൽ വരുമെന്നും സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്നു.
അന്നത്തെ കാലത്ത് സിനിമയെടുക്കുന്നത് വളരെ അഡ‍്ജസ്റ്റ്മെന്റിലും ദാരിദ്ര്യത്തിലുമാണ്. ‘അയൽവാസി ഒരു ദരിദ്രവാസി’ എന്നൊക്കെയുള്ള സിനിമകളാണ് എടുത്ത് കൊണ്ടിരുന്നത്. സാമ്പത്തികമായി അത്ര സ്റ്റേബിൾ അല്ല. ഇന്നത്തെ പോലെ ലാവിഷ് അല്ല. സുരേഷ് എപ്പോഴും സാമ്പത്തിക ഞെരുക്കത്തിലായിരിക്കുമെന്നും അങ്ങനെ സുരേഷ്-മേനക കല്യാണം വരുന്നു.
കല്യാണത്തിന് ചെല്ലുമ്പോൾ ഞാൻ കാണുന്നത് മേനക പൊന്നിൽ കുളിച്ച് നിൽക്കുന്നതാണ് എന്നും ആലപ്പി അഷറഫ് പറയുന്നു. താലി കെട്ടാൻ സ്ഥലമില്ല. അത്രയും സ്വർണമണിഞ്ഞാണ് മേനക നിൽക്കുന്നത്. സുരേഷ് വെള്ള ഉടുപ്പിട്ട് നിൽക്കുന്നുവെന്നും നിങ്ങളുടെ വീടിനടുത്ത്, സ്വർണം പണയത്തിന് എടുക്കപ്പെടും എന്ന ബോർഡ് വെച്ച് കട തുടങ്ങിയാലോ എന്ന് താൻ സുരേഷിനടുത്ത് ചെന്ന് ചെവിയിൽ പറഞ്ഞുവെന്നും പുള്ളി പോടോ എന്ന് പറഞ്ഞ് അത് ചിരിച്ച് വിട്ടുവെന്നും ആലപ്പി അഷറഫ് ഓർക്കുന്നു.

രണ്ട് മൂന്ന് മാസം കഴിഞ്ഞ് സുരേഷ് കുമാർ എന്നെ കണ്ടപ്പോൾ തന്റെ നാക്ക് കരിനാക്കാണെന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് ഞാൻ ചോദിച്ചു. താനന്ന് സ്വർണം പണയം വെക്കുമെന്ന് പറഞ്ഞില്ലേ, എല്ലാം അത് പോലെ തന്നെ സംഭവിച്ചു. എല്ലാം പണയത്തിലായി, പടം തീർക്കേണ്ടേ എന്ന് സുരേഷ് കുമാർ പറഞ്ഞെന്നും ആലപ്പി അഷ്റഫ് ഓർത്തു.
സുരേഷ് കുമാറുമായി വർഷങ്ങളായി സൗഹൃദമുള്ളയാളാണ് ആലപ്പി അഷ്റഫ്. കീർത്തി സുരേഷിനെക്കുറിച്ചും ഇദ്ദേഹം സംസാരിക്കുന്നുണ്ട്. പണവും പ്രശസ്തിയും വന്നപ്പോഴും കീർത്തിയുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നില്ലെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി.
സംവിധാന രംഗത്ത് ആലപ്പി അഷ്റഫിപ്പോൾ സജീവമല്ല. തന്റെ യുട്യൂബ് ചാനലിലൂടെ സജീവമാണ് ആലപ്പി അഷറഫ്. അതേസമയവും നിരവധി എതിര്‍പ്പുകളെ അവഗണിച്ച് ഒന്നായവരാണ് മേനകയും സുരേഷ് കുമാറും. മലയാള സിനിമാ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നിർമാതാവാണ് ജി സുരേഷ് കുമാർ. മലയാള സിനിമാ ലോകത്തിന്റെ അന്നും ഇന്നും കണ്ട നിർമാതാവ് പലപ്പോഴും പുതിയ തലമുറയിലെ താരങ്ങളുടെ മനോഭാവത്തെ വിമർശിച്ചിട്ടുമുണ്ട്.
നടി മേനകയെയാണ് സുരേഷ് കുമാർ വിവാഹം ചെയ്തത്. സിനിമാ ലോകത്ത് ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു ഇവരുടെ പ്രണയ വിവാഹം. മേനക അക്കാലത്ത് ഹിറ്റ് നായകൻ ശങ്കറുമായി പ്രണയത്തിലാണെന്നാണ് ആരാധകർ കരുതിയത്. കാരണം ഇരുവരും ഹിറ്റ് ജോഡിയായിരുന്നു. എന്നാൽ മേനക പ്രണയിച്ചത് സുരേഷ് കുമാറിനെയാണ്.
1987 ലായിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. തന്റെ വിവാഹത്തെക്കുറിച്ച് മുൻപൊരിക്കൽ മേനക മനസ് തുറന്നിട്ടുണ്ട്. സുരേഷ് കുമാര്‍ നിനക്ക് പറ്റിയ ആളല്ല, നിങ്ങളുടെ കുടുംബത്തിലെപ്പോലെയല്ല അവിടെ, ഈ ബന്ധം വേണ്ടെന്നായിരുന്നു പ്രിയപ്പെട്ടവര്‍ ഉപദേശിച്ചത്. സുഹൃത്ബന്ധത്തിന് അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ്, കുടുംബജീവിതം അത്ര നല്ലതാവണമെന്നില്ലെന്നുള്ള സ്‌നേഹപൂര്‍ണ്ണമായ ഉപദേശങ്ങളുണ്ടായിരുന്നുവെങ്കിലും അതൊന്നും മേനക ചെവിക്കൊണ്ടിരുന്നില്ല.
വിവാഹത്തിന് മുന്‍പ് താന്‍ ഭർത്താവ് സുരേഷ് കുമാറിന് മുന്നില്‍ വെച്ച ഒരേയൊരു നിബന്ധനയെക്കുറിച്ചും മേനക സംസാരിച്ചിരുന്നു. ഞാന്‍ വെജിറ്റേറിയനാണ്. വീട്ടില്‍ സസ്യാഹാരം മാത്രമേ വെക്കൂ. വിശേഷ ദിവസങ്ങളില്‍ സുരേഷേട്ടന്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ കഴിക്കൂ. നോണ്‍ വെജ് കഴിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് സെപ്പറേറ്റായി പ്ലേറ്റുണ്ട് എന്നാണ് മേനക മുൻപ് പറഞ്ഞത്. മക്കളായ കീര്‍ത്തിയും രേവതിയും അമ്മയെപ്പോലെ തന്നെ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരാണ്.
സുരേഷ് കുമാര്‍ എങ്ങനെ ഇത്രയധികം മാറിയെന്ന് ഒരിക്കൽ ചോദിച്ചപ്പോള്‍ മാറ്റിയെടുത്തതാണെന്നായിരുന്നു അതിനുള്ള മേനകയുടെ മറുപടി. പോവുന്നിടത്തെല്ലാം എനിക്കൊപ്പം വരുന്ന ആളൊന്നുമല്ല അദ്ദേഹം. എവിടേക്കെങ്കിലും പോവുകയാണെങ്കില്‍ ഇടയ്ക്ക് ഞാന്‍ വിളിക്കണം. സുഹൃത്തുക്കളുടെ കാര്യവും സിനിമകളുമൊക്കെയായി തിരക്കിലാണ് അദ്ദേഹം. ഭാര്യയാവാതെ സുഹൃത്തായാല്‍ മതിയെന്ന് മുന്‍പ് തോന്നിയിട്ടുണ്ട്. കാരണം സുഹൃത്തുക്കള്‍ര്ക്ക് വേണ്ടി എന്തും ചെയ്യാന്‍ റെഡിയാണ് അദ്ദേഹം.
അങ്ങനെ കുറേ പണിയും കിട്ടിയിട്ടുണ്ടെന്നായിരുന്നു മേനകയുടെ മറുപടി. നടന്‍ സുരേഷ് കുമാറിന്റെ ഭാര്യ എന്നറിയപ്പെടുന്നതില്‍ സന്തോഷമേയുള്ളൂവെന്നും മേനക പറഞ്ഞിട്ടുണ്ട്. അഭിനയം നിര്‍ത്തി വീട്ടിലിരുപ്പാണെങ്കിലും യോഗയും ഡാന്‍സ് ക്ലാസുമൊക്കെയായി സജീവമാണ് മേനക.











