
അഭിനയത്തിൽ മാത്രമല്ല മോഡലിങ് രംഗത്തും മലയാളത്തിന്റെ പ്രിയ നടി പാർവതി തിരുവോത്ത് സജീവമാണ്. നാടനും മോഡേൺ ലുക്കുമെല്ലാം പരീക്ഷിക്കാറുള്ള പാർവതിയുടെ ഏറ്റവും പുതിയ ഒരു മേക്കോവർ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയുടെ കൊച്ചിയിലെ പ്രിവ്യു ഷോ കാണാനെത്തിയ പാർവതി തിരുവോത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഹെയർ സ്റ്റൈലിലും മോഡേൺ ഔട്ട്ഫിറ്റിലുമാണ് പാർവതി തിരുവോത്ത് ഈ പ്രിവ്യു ഷോ കാണാനെത്തിയത്. തന്റെ ചുരുണ്ട മുടിയിൽ ഒരു പുത്തൻ പരീക്ഷണമാണ് നടി നടത്തിയത്. കറുപ്പ് നിറത്തിലുള്ള ഡെനീം സ്കേർട്ടും അതേ നിറത്തിലുള്ള ക്രോപ്പ് ടോപ്പും മൾട്ടി കളറിലുള്ള പ്രിന്റഡ് ജാക്കറ്റും അതിന് ഇണങ്ങുന്ന ബൂട്ടും ധരിച്ചാണ് പാർവതി തിരുവോത്ത് എത്തിയത്.

നടിയുടെ വസ്ത്രത്തേക്കാൾ വൈറലായി മാറിയത് ഹെയർ സ്റ്റൈലാണ്. എന്നാൽ ഇതാദ്യമായിട്ടല്ല പാർവതി ഇത്തരത്തിൽ ഒരു ഹെയർ സ്റ്റൈൽ പരീക്ഷിച്ചിരിക്കുന്നത്. പാർവതി ഇതിനു മുമ്പും വളരെ വ്യത്യസ്തമായ ഹെയർസ്റ്റൈലുകൾ പരീക്ഷിച്ചിട്ടുള്ളയാളാണ്. ആരാധകർ ആ ലുക്കൊക്കെ ഏറ്റെടുത്തിട്ടുമുണ്ട്. പുതിയ ലൂക്കിയുള്ള പാർവതിയെ കണ്ടപ്പോൾ ഹണി റോസിനെ പോലെ തോന്നിയെന്ന് ചിലർ കമെന്റ് കുറിച്ചിട്ടുണ്ട് .
എന്നാൽ പക്ഷെ ഇത്തവണത്തെ മുടിയിൽ ഉള്ള ഈ ഒരു പരീക്ഷണം കുറച്ച് പാളിപ്പോയി എന്നാണ് ആരാധകരുടെ അഭിപ്രായം. പുതിയ ഹെയർ സ്റ്റൈലിലുള്ള പാർവതിയുടെ വീഡിയോകൾക്ക് താഴെ നടിയെ പരിഹസിച്ചുള്ള കമന്റുകളാണ് ഏറെയും വരുന്നത്. ചതിക്കാത്ത ചന്തു സിനിമയിലെ സലീംകുമാറിന്റെ ഡാൻസ് മാസ്റ്റർ വിക്രമെന്ന കഥാപാത്രത്തിന്റെ ലുക്കുമായിട്ടെല്ലാമാണ് പാർവതിയുടെ പുതിയ മേക്കോവറിനെ മിക്ക പ്രേക്ഷകരും ഉപമിക്കുന്നത്.
മേക്കപ്പ്മാൻ ഒത്തിരി പണിപ്പെട്ടിട്ട് ഉണ്ടാവും എന്നാണ് തോന്നുന്നത്, പ്രിയങ്ക മാർട്ടിനും ഇതുപോലെയായിരുന്നു ഇപ്പോൾ ഒതുങ്ങി. ഇതും അതുപോലെ ആകാനാണ്, ഇതാണോ പരിഷ്കാരം..?, പ്രയാഗയുടെ ബാധ കൂടിയോ?, പഴശ്ശിരാജയിലെ സായിപ്പിന്റെ തലമുടി ഓർമ വന്നു. ഇങ്ങനെ പോയാൽ ഹെയർസ്റ്റൈലിന്റെ കാര്യത്തിൽ പാർവതി പ്രയാഗ മാർട്ടിനെ കടത്തിവെട്ടും, സർ ഐസക്ക് ന്യൂട്ടന്റെ മകളാണെന്ന് തോന്നുന്നു, സിനിമയിൽ ജീവിക്കുകയും റിയൽ ലൈഫിൽ അഭിനയിക്കുകയും ചെയ്യുന്ന നടി, ഹണി റോസിന്റെ അനിയത്തി, കിരൺ റാവു ലുക്ക്, മൈക്കിൾ ജാക്‌സന്റെ പെങ്ങളാണോ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
എന്താണ് ഈ ലുക്കിന് പിന്നിലെ കാരണമെന്ന് മീഡിയ ചോദിച്ചപ്പോൾ വെറുതെ. ഫണ്ണിന് വേണ്ടി ചെയ്തതാണെന്നായിരുന്നു പാർവതിയുടെ മറുപടി. മലയാളത്തിൽ ഇപ്പോഴുള്ള മുൻനിര നായികമാരിൽ പ്രധാനിയും അന്യഭാഷ താരങ്ങൾ പോലും മാതൃകയാക്കുന്നതും ഇഷ്ടപ്പെടുകയും ഒക്കെ ചെയ്യുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്.
മുപ്പത്തിയാറുകാരിയായ പാർവതി 2006 മുതലാണ് മലയാള സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. ആദ്യ സിനിമ ഔട്ട് ഓഫ് സിലബസായിരുന്നു. വാരി വലിച്ച് സിനിമകൾ ചെയ്യാതെ സെലക്ടീവായി നല്ല സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് പാർവതിയുടെ രീതി. അതുകൊണ്ട് തന്നെ പാർവതി ഇതുവരെ അഭിനയിച്ചതിൽ പരാജയപ്പെട്ട സിനിമകൾ വിരലിലെണ്ണാവുന്ന മാത്രമാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത തമിഴ് ചിത്രം തങ്കലാനാണ് പാർവതി അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ. വിക്രം ആയിരുന്നു ചിത്രത്തിൽ നായകൻ ആയെത്തിയത്.











