
ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഉയരങ്ങളിലേക്ക് എത്തിയ താരങ്ങളില്‍ ഒരാളാണ് നാദിറ മെഹറിന്‍. ജീവിതത്തിലെ പല സാഹചര്യങ്ങളിലും നേരിടേണ്ടിവന്ന അവഗണനകള്‍ മറികടന്ന നാദിറ നടിയും മോഡലുമൊക്കെയാണ്.
ബിഗ് ബോസ് മലയാളത്തില്‍ മത്സരിച്ചതോട് കൂടിയാണ് നാദിറ ജനപ്രീതി നേടുന്നത്. ബിഗ്‌ബോസ് മലയാളം അഞ്ചാം സീസണിലായിരുന്നു നാദിറ മത്സരിച്ചത്. അവസാനം വരെ പോരാടിയ താരം ഒരു ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും ബിഗ് ബോസ്സിൽ ജനപ്രീതി നേടിയാണ് പണപെട്ടിയെടുത്ത് നാദിറ ബിഗ് ബോസ്സിൽ നിന്നും ഇറങ്ങുന്നത് . ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ് നാദിറ .

ഏറ്റവും പുതിയതായി നാദിറ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വലിയ തരംഗമാവുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളുമായി എത്താറുള്ള നാദിറ രസകരമായൊരു വീഡിയോയുമായിട്ടാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
ഇന്ന് കാണുന്ന നാദിറയാവുന്നതിന് മുന്‍പ് തനിക്ക് വേറൊരു മുഖമുണ്ടായിരുന്നുവെന്ന് താരം പലപ്പോഴും പറഞ്ഞിരുന്നു. ജനിച്ചത് പുരുഷനായിട്ടാണെങ്കിലും തന്റെ സ്വത്തം തിരിച്ചറിഞ്ഞു സ്ത്രീയാവുകയിരുന്നു. അന്ന് നജീബ് എന്നറിയപ്പെട്ടിരുന്ന താരം ഇന്ന് നാദിറയാണ്. നാദിറയുടെ ഫോട്ടോസ് മാത്രം കണ്ടിട്ടുള്ളവരിലേക്ക് നജീബിനെ കൂടി പരിചയപ്പെടുത്തുകയാണ് നടി. ‘നാദിറയാണോ നജീബ് ആണോ ഇതില്‍ ഏതാ നിങ്ങള്‍ക്ക് ഇഷ്ടം’ എന്ന് ചോദിച്ച താരം തന്റെ രണ്ട് കാലഘട്ടത്തിലെ ലുക്കിനെ കുറിച്ചാണ് ചോദിച്ചിരിക്കുന്നത്.
അങ്ങനെ നജീബായിരുന്ന കാലത്തെ ചില ചിത്രങ്ങളും ഇപ്പോഴത്തെ ഫോട്ടോസും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഇതിന് താഴെ നിരവധി കമന്റുകളുമായിട്ടാണ് ആളുകള്‍ എത്തിയിരിക്കുന്നത്. നാദി… രണ്ടും നല്ലതാണ്. രണ്ടും നിങ്ങളുടെ ജീവിതത്തിന്റെ ഘട്ടങ്ങളാണ്. എന്നിരുന്നാലും ഇന്നത്തെ നാദിറയാണ് ഏറെ ഭംഗി. നിങ്ങള്‍ വളരെ സുന്ദരിയായ സ്ത്രീയാണ്. നിന്നെക്കുറിച്ച് അഭിമാനിക്കുകയാണ്. ചേച്ചി ഇപ്പോള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. എനിക്ക് നാദിറയെയാണ് ഇഷ്ടം. നജീബില്‍ നിന്നും ഇങ്ങനൊരു മാറ്റം വലിയ അത്ഭുതമാണ്. എന്നും സന്തുഷ്ടയായി ഇരിക്കണം എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.











