
കഴിഞ്ഞ ദിവസമായിരുന്നു നടൻ നെപ്പോളിയന്റെ മൂത്ത മകൻ ധനൂഷിന്റെ വിവാഹം നടന്നത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ഹിന്ദു ആചാരപ്രകാരം ജപ്പാനിൽ വച്ചായിരുന്നു അത്യാഡംബര വിവാഹം നടന്നത്.
ആ അത്യാഢംബര വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. നെപ്പോളിയന്റെ മകൻ ധനുഷ് തിരുനെൽവേലി ജില്ലയിലെ മൂലക്കരപ്പട്ടി എന്ന ഗ്രാമത്തിലെ അക്ഷയയെയാണ് വധുവായി തിരഞ്ഞെടുത്തത്. മസ്‌കുലർ ഡിസ്‌ട്രോഫി ബാധിച്ച ധനൂഷ് അമ്മയുടെ സഹായത്തോടെയാണ് അക്ഷയയുടെ കഴുത്തിൽ താലി കെട്ടിയത്. മകന്റെ വിവാഹം കൺകുളിർക്കെ കണ്ടപ്പോൾ നെപ്പോളിയൻ വികാരാധീനനായി.
തമിഴിൽ നിന്നും കാർത്തി, ശരത്കുമാർ, രാധിക ശരത്കുമാർ, മീന, ഖുശ്ബു, സുഹാസിനി അടക്കമുള്ള നിരവധി താരങ്ങൾ ധനൂഷിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ജപ്പാനിലെത്തിയിരുന്നു. നടൻ ശിവകാർത്തികേയൻ ദമ്പതികളെ വീഡിയോ കോളിലൂടെ ആശംസയറിയിച്ചു. ജപ്പാനിലാണ് ചടങ്ങ് നടന്നതെങ്കിലും ഹൽദി, മെഹന്ദി, സംഗീത് അടക്കമുള്ള ആഘോഷങ്ങളൊക്കെ സംഘടിപ്പിച്ചിരുന്നു. സംഗീത് നൈറ്റിൽ സിനിമാ താരങ്ങളും ചുവടുവച്ചു.

മകന്റെ വിവാഹത്തിന് വേണ്ടി നെപ്പോളിയൻ പൊടിച്ചത് കോടികളാണ്. ജപ്പാനിലാണ് വിവാഹം നടന്നതെങ്കിലും തമിഴ് സിനിമ മേഖലയിൽ നിന്നുള്ള ഒട്ടേറെ പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ധനുഷിന്റെ ഡ്രീം ലാന്റാണ് ജപ്പാൻ. അതുകൊണ്ട് തന്നെയാണ് മകന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിന്റെ വേദിയായും ജപ്പാൻ എന്ന രാജ്യത്തെ നെപ്പോളിയൻ തെരഞ്ഞെടുത്തത്.
വിവാഹത്തിന് ഒരാഴ്ച മുമ്പ് തന്നെ നെപ്പോളിയനും കുടുംബവും വധുവുമായി ജപ്പാനിൽ എത്തിയിരുന്നു. ജപ്പാനിലാണ് വിവാഹമെങ്കിലും ഭക്ഷണവും ചടങ്ങുകളും അടക്കം എല്ലാം തനി തമിഴ്നാട് സ്റ്റൈലിലാണ്. കോടികൾ പൊടിക്കുന്ന വിവാഹത്തിന് നിരവധി പ്രത്യേകതകളുണ്ട്.
വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന അതിഥികൾക്കെല്ലാം മൂന്ന് ദിവസത്തെ ജപ്പാൻ ടൂറാണ് നെപ്പോളിയന്റെ സമ്മാനം. ചടങ്ങുകൾക്കുശേഷം തുടർന്നുള്ള മൂന്ന് ദിവസം നെപ്പോളിയന്റെ നേതൃത്വത്തിൽ അതിഥികളെയെല്ലാം ജപ്പാൻ വിശദമായി ചുറ്റി കാണാൻ കൊണ്ടുപോകും. വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലും നെപ്പോളിയൻ നേരിട്ട് എയർപോട്ടിൽ എത്തിയാണ് അതിഥികളെ സ്വീകരിക്കുന്നത്.

ധനുഷാണ് വിവാഹം ജപ്പാനിൽ വെച്ച് നടത്താമെന്ന് പറഞ്ഞത്, ധനുഷ് ഇതുവരെ ഒരു കല്യാണത്തിലും പങ്കെടുത്തിട്ടില്ലെന്നും ‘അമ്മ ജയസുധ പറയുന്നു. അപ്പ വളരെ ക്രിയേറ്റീവാണ്. എന്ത് തീരുമാനിച്ചാലും അത് സാധിച്ച് എടുക്കും. എന്റെ ഫേവറേറ്റ് അമ്മയാണെന്നാണ് ധനുഷും പറയുന്നു. നെപ്പോളിയൻ എല്ലാം വളരെ ചിന്തിച്ച് ചെയ്യുന്നയാളാണ്. തുടക്കത്തിൽ ഇദ്ദേഹം എന്താണ് ഇങ്ങനെയെന്ന് ഞാൻ ചിന്തിച്ചിരുന്നു. പക്ഷെ അദ്ദേഹം പ്ലാനിങ് നടത്തുന്നതിൽ കാര്യമുണ്ടെന്ന് പിന്നീട് മനസിലായി. ഇംപോസിബിൾ ആയത് പോസിബിളാക്കി എടുക്കും എന്നും നെപ്പോളിയനെ കുറിച്ച് സംസാരിക്കവെ ഭാര്യ ജയസുധ പറഞ്ഞു.
മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായ ധനുഷ് അരയ്ക്ക് താഴെ തളർന്ന അവസ്ഥയിലാണ്. ധനുഷിന്റെ എല്ലാ അവസ്ഥയും അറിഞ്ഞാണ് അക്ഷയ ആ വിവാഹത്തിലേക്ക് എത്തിയതും. ധനുഷിന്റെ സ്നേഹത്തിനു മുൻപിൽ വീട്ടുകാരുടെ ഇഷ്ടത്തിന് മുൻപിൽ അക്ഷയ അങ്ങനെ ഒരു തീരുമാനം എടുക്കുകയായിരുന്നു. അദ്ദേഹത്തിന് ദൈവം കൊടുത്ത അവസ്ഥയെ സ്വീകരിക്കാൻ കാണിച്ച ആ പെൺകുട്ടിയുടെ മനസിനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരം. ധനൂഷിന് വളരെ ചെറിയ പ്രായത്തിൽ തന്നെ മസ്‌കുലർ ഡിസ്‌ട്രോഫി കണ്ടെത്തിയിരുന്നു. സിദ്ധ വൈദ്യത്തിലടക്കം ചികിത്സ തേടി. കുടുംബത്തിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാണ് നെപ്പോളിയൻ.











