ലുക്കിൽ ഒട്ടും ശ്രദ്ധിക്കാത്ത നടനല്ല ഫഹദ്; മുടിയിൽ മാറ്റം വരുത്തിയിട്ടുണ്ട്; കണ്ടെത്തലുമായി സോഷ്യൽ മീഡിയ

നായക നടനനെക്കുറിച്ച് സിനിമക്കാർക്കും പ്രേക്ഷകർക്കുമുള്ള പതിവ് സങ്കൽപ്പങ്ങൾ മാറ്റി മറിക്കാൻ കഴിഞ്ഞ നടനാണ് ഫഹദ് ഫാസിൽ. കൈയെത്തും ദൂരത്ത് എന്ന സിനിമ കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറം സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയ ഫഹദ് ഫാസിൽ ആൾ ആകെ മാറിയിരുന്നു.

കഷണ്ടി മറയ്ക്കാതെ തന്നെ ഫഹദ് ഫാസിൽ നായക നടനായി തിളങ്ങി. ഇത് സിനിമാ ലോകത്ത് അപൂർവമായിരുന്നു ഈയൊരു കാഴ്ച. ഫഹദ് ഫാസിലിന്റെ ആത്മവിശ്വാസത്തെ ഏവരും പ്രശംസിക്കുകയാണ് ഉണ്ടായത്. കഷണ്ടിയുള്ള നിരവധി പേർക്ക് ഫഹദ് ഫാസിൽ പ്രചോദനമായി. ഒപ്പം അഭിനയ മികവ് കൊണ്ട് കൂടി നടൻ കൈയടി നേടി. ഇന്ന് തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഏറ്റവും ജനപ്രീതിയുള്ള താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. നടനെ തേടി തുടരെ മികച്ച സിനിമകളെത്തുന്നുമുണ്ട്.

ലുക്കിൽ ശ്രദ്ധ കൊടുത്തില്ലെങ്കിലും സിനിമകളിൽ തിളങ്ങാൻ സാധിക്കുമെന്ന് ഫഹദ് ഫാസിൽ തെളിയിച്ചെന്നാണ് ആരാധകർ പ്രശംസിക്കാറുള്ളത്. എന്നാൽ പക്ഷെ  ആരാധകർ പറയുന്നത് പോലെ ലുക്കിൽ ഒട്ടും ശ്രദ്ധിക്കാത്ത ആളല്ല ഫഹദ് ഫാസിലെന്നാണ് ഇപ്പോൾ ഉയർന്ന് വരുന്ന വാ​ദം.

ഫഹദ് ഫാസിൽ യഥാർത്ഥത്തിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്തിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഫഹദ് ഫാസിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തിട്ടുണ്ടെന്ന് പലർക്കും വിശ്വസിക്കാൻ കഴിഞ്ഞേക്കില്ല. ഹെയർട്രാൻസ്പ്ലാന്റാണെന്ന് തോന്നാത്ത തരത്തിലാണ് ഹെയർ ലെെൻ ഫിക്സ് ഫഹദ് ഫാസിൽ  ചെയ്തിരിക്കുന്നത്.

പൂർണമായും മുടിയില്ലാത്ത ഭാ​ഗങ്ങളിൽ മാത്രം ചെയ്ത് തന്റെ പഴയ ലുക്ക് നില നിർത്താൻ ഫഹദിന് സാധിച്ചെന്നാണ് ഹെയർട്രാൻസ്പ്ലാന്റ് ചെയ്യുന്ന കോസ്മെറ്റോളജിസ്റ്റുകൾ പറയുന്നത്. ഫഹദ് ഫാസിലിന്റെ ചില സീനുകളും ഇവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഈ വാ​ദം ചർച്ചയായതോടെ പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്.

കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ള താരങ്ങൾ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തിട്ടുണ്ടെന്ന് കമന്റുകൾ വരുന്നു. പൊതുവെ നായികമാരുടെ കോസ്മെറ്റിക് സർജറികൾ വലിയ തോതിൽ ചർച്ചയാകാറുണ്ടെങ്കിലും നടൻമാർ ഇത്തരം മാർ​ഗങ്ങൾ സ്വീകരിക്കുന്നത് ജനശ്രദ്ധയിലേക്ക് വരാറില്ല. പ്രത്യേകിച്ചും മലയാളത്തിലെ നടന്മാരുടെ കാര്യങ്ങൾ ഒട്ടും പുറത്ത് വരാറില്ല. ഹെയർട്രാൻസ്പ്ലാന്റേഷൻ നായക നടൻമാർക്കിടയിൽ ഇപ്പോൾ വ്യാപകമാണ്.

ബോളിവുഡ് താരം രൺബീർ കപൂർ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തിട്ടുണ്ട്. നടൻ ഹൃതിക് റോഷൻ ഹെയർ പാച്ചും ഉപയോ​ഗിക്കുന്നുണ്ട്. ഫഹദിന്റെ ഹെയർട്രാൻസ്പ്ലാന്റേഷൻ സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.

മലയാളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടനായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിലിപ്പോൾ. മുൻപ് സോഷ്യൽ മീഡിയയിൽ ഫഹദ് ഫാസിൽ സജീവമായിരുന്നു. ഇന്‍സ്റ്റഗ്രാം പേജ് ഫഹദ് പൂര്‍ണമായും ഒഴിവാക്കി, ഡി ആക്ടിവേറ്റ് ചെയ്തു. ഫേസ്ബുക്ക് പേജ് ഡിആക്ടിവേറ്റ് ചെയ്തിട്ടില്ല, അവിടെ പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്. അതും അപൂര്‍വ്വമായി. തന്റെ മുഖം വ്യക്തമാകുന്ന ഒരു ഫോട്ടോ പോലും കഴിഞ്ഞ കുറച്ച് കാലങ്ങളായി ഫഹദ് ഫാസിൽ ഫേസ്ബുക്കിലും പങ്കുവച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

സിനിമ പ്രമോഷന്റെ ഭാഗമായി സ്ഥിരം അഭിമുഖങ്ങള്‍ നല്‍കുന്ന നടന്‍ ഇപ്പോൾ അങ്ങനെ അഭിമുഖങ്ങളും നല്‍കാറില്ല. വിവാഹം, അവാര്‍ഡ് നിശകൾ  പോലുള്ള ഒരു പൊതു പരിപാടികളിലും ഫഹദ് ഫാസിൽ അധികം തന്റെ സാന്നിധ്യം അറിയിക്കാറില്ല. ഈയടുത്തായി ഗായകനായും സംഗീത സംവിധായകനുമായ സുഷിൻ ശ്യാമിന്റെയും ഉത്തരയുടെയും  വിവാഹത്തിന് ഫഹദ് ഫാസിലും നസ്രീയയും പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുന്ന ഫഹദ് ഫാസിൽ ഷൂട്ടിം​ഗ് കഴിഞ്ഞാൽ ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കാനാണ് ആ​ഗ്രഹിക്കുന്നത്. അവാർഡ് നിശകളിൽ പോലും ഫഹദ് ഫാസിലിനെ ഇന്ന് കാണാറില്ല.

42 കാരനായ നടനിന്ന് കൈ നിറയെ അവസരങ്ങളാണ് ഉള്ളത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഫഹദിന്റെ സിനിമകൾ ഒരുങ്ങുന്നുണ്ട്. ഭാര്യ നസ്രിയ നസീം കരിയറിൽ സജീവമാണെങ്കിലും വർഷത്തിൽ ഓരോ സിനിമയാണ് താരം ചെയ്യുന്നത് . സൂക്ഷ്മദർശിനിയാണ് നസ്രിയയുടെ വരാനിരിക്കുന്ന സിനിമ. പുഷ്പ 2 ദ റൂൾ ആണ് ഫഹദിന്റെ റിലീസ് ചെയ്യാനുള്ള സിനിമ. അല്ലു അർജുൻ നായകനായെത്തുന്ന സിനിമയിൽ പോലീസുകാരനായ വില്ലൻ വേഷമാണ് ഫഹദ് ഫാസിൽ  ചെയ്യുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാ​ഗം വൻ ഹിറ്റായിരുന്നു. ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിലൂടെ ഫഹദ് ബോളിവുഡിൽ അരങ്ങേറ്റം നടത്താനൊരുങ്ങുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.