
നല്ല ആരോഗ്യത്തിന് നല്ല ഉറക്കം വേണം . സാധാരണ ഒരു ശരാശരി മനുഷ്യന് 7-8 മണിക്കൂർ ഉറക്കം നിര്ബന്ധമാണെന്നാണ് പറയപ്പെടുന്നത് . എന്നാൽ നമ്മുടെ ശതകോടീശ്വരന്മാരും പ്രമുഖ സെലിബ്രിറ്റീസും ഇത്രയും മണിക്കൂർ ഉറങ്ങുന്നവരാണോ ? അവരുടെ ജീവിതം ഇത്രയും വിജയകരമായി പോകുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? അവരുടെ ഒരു ദിവസം ഉറക്കത്തിനായി അവർ ചിലവഴിക്കുന്നത് എത്ര മണിക്കൂറുകളാണെന്നു നമുക്ക് നോക്കാം .

ആദ്യമായി ശതകോടീശ്വരൻ ഇന്ന് സമ്പന്ന പട്ടികയിൽ ഒന്നാമനായി നിൽക്കുന്ന ടെസ്ല സിഈഒ എലോൺ മസ്ക്, ഉറക്കത്തിനു ഏറെ പ്രാധാന്യം കൊടുക്കുന്നയാളാണ് . അദ്ദേഹത്തിന്റെ ടൈം ടേബിൾ അനുസരിച്ച് ദിവസവും ഉറങ്ങുന്നതിനു മൂന്ന് മണിക്കൂർ മുൻപ് ആഹാരം കഴിക്കും . അതിനു ശേഷം ഇടവിട്ട് ഒന്നും കഴിക്കില്ല . രാത്രി 1 മണിക്കാണ് അദ്ദേഹം ഉറങ്ങാൻ കിടക്കാറ് . ഏകദേശം 7 മണിയോടെ അദ്ദേഹം ഉണരും . അദ്ദേഹം ഉറങ്ങാനായി ഒരു ദിവസം ചിലവഴിക്കുന്നത് 6 മണിക്കൂറാണ് .

രണ്ടാമതായി മൈക്രോ സോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സും ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്തയാളാണ് . അദ്ദേഹം ഒരു ദിവസം ഏറെ ഊർജാത്മകമായി ഇരിക്കണമെങ്കിൽ 7 മണിക്കൂർ ഉറക്കം ആവശ്യമാണെന്ന് മുൻപ് പറഞ്ഞിട്ടുണ്ട് .

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി മുൻപ് അദ്ദേഹം തന്റെ ഉറക്കത്തിൽ ക്രമീകരിച്ച മാറ്റം കാരണം ഐപിഎൽ ലിൽ കൂടുതൽ ഉർജത്തോടെ കായികക്ഷമത കൂട്ടാൻ സാധിച്ചിരുന്നതായി പറഞ്ഞിട്ടുണ്ട് . രാവിലെ 3 മണി മുതൽ 11 മണിവരെ യാണ് അദ്ദേഹം ഉറങ്ങാനായി മാറ്റിവെച്ചത് . ദിവസം 7-8 മണിക്കൂറാണ് അദ്ദേഹം ഉറങ്ങാറ് .

ഇന്ത്യൻ യൂവാക്കളുടെ പ്രിയതാരാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കൊഹ്‌ലിയും കൃത്യമായി ഉറങ്ങാൻ സമയം ക്രമപ്പെടുത്തിയിട്ടുള്ളയാളാണ് . അദ്ദേഹത്തിന്റെ ബെഡ് ടൈം രാത്രി 9.30 – 9.45 PM ആണ് . ദിവസവും 7-8 മണിക്കൂർ ഉറക്കം നല്ല ഉർജ്ജസ്വലതയോടെ കളിയ്ക്കാൻ ആവശ്യമാണെന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട് .

എന്നാൽ ഇന്ത്യക്കാരുടെ പ്രിയതാരമായ ബോളിവുഡ് താരം ഷാരൂഖാനും കൃത്യമായ സമയത്ത് ഉറങ്ങുന്നയാളാണ് . അദ്ദേഹം ദിവസവും രാവിലെ 4 മണി മുതലാണ് ഉറങ്ങാൻ പോകാറെന്ന് പറഞ്ഞിട്ടുണ്ട് . ഈ ഉറക്കം രാവിലെ 9 – 10 മണി വരെ നീളും . ദിവസവും 5 – 6 മണിക്കൂറാണ് കിംഗ് ഖാൻ ഉറങ്ങുന്നത് . രാത്രിയിലാണ് താൻ മിക്കപ്പോഴും വർക്ക് ഔട്ട് ചെയ്യാറെന്നും ഷാരൂഖാൻ പറഞ്ഞിട്ടുണ്ട് .

പക്ഷെ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ലോക ഫുട്ബാൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോ യുടെ ദൈനം ദിന ടൈം ടേബിൾ . ഇപ്പോഴും എനെർജിറ്റിക്കായി കളിക്കുന്ന റൊണാൾഡോ ഒറ്റ കിടപ്പിൽ ഉറങ്ങുന്നതിന് പകരം അത് പല പല ഇടവേളകളിലായിട്ടാണ് ഉറങ്ങുന്നത് . 90 മിനിറ്റ് ദൈര്‍ഘ്യമാണ് ഉറങ്ങാനായി റൊണാൾഡോ നിശ്ചയിച്ചിരിക്കുന്നത്. ഒരു ദിവസം ഇപ്രകാരം 5 തവണ റൊണാൾഡോ ഉറങ്ങും. ഒരു സ്ലീപ് സപെഷ്യലിന്‍റെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു സ്ലീപ് ടൈം ഫോളോ ചെയ്യുന്നതെന്ന് റൊണാൾഡോ പറഞ്ഞിട്ടുണ്ട് . ഇത് കണക്ക് കൂട്ടുമ്പോൾ റൊണാൾഡോയും ഒരു ദിവസം 7 – 8 മണിക്കൂർ ഉറങ്ങുന്നയാളാണ് .

എന്നാൽ ലോക നമ്പർ വൺ ഫുട്ബാൾ താരം മെസ്സി ഉറങ്ങുന്നത് 9 മണിക്കൂറാണ് . അദ്ദേഹത്തിന്റെ ഉറക്കസമയം രാത്രി 9 മാണിയാണ് . 9 മണിക്ക് കിടന്നാൽ രാവിലെ ഉറക്കമുണരുന്നത് 6 മണിക്കാണെന്ന് അദ്ദേഹവും മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട് .

ഇന്ത്യൻ വ്യവസായ സമ്പന്നൻ രത്തൻ ടാറ്റയും വളരെ കർമ്മനിരതനായി ജോലി ചെയ്തിരുന്നയാളായിരുന്നു . ദിവസവും അദ്ദേഹം ജോലി തുടങ്ങുന്നത് രാവിലെ 6 മണി മുതൽ 9 മണിവരെയാണ് . അതിൽ ഞായറാഴ്ചയാണ് അദ്ദേഹം പൊതുവെ വിശ്രമിക്കാറ് . ദിവസവും 8 മണിക്കൂറായിരുന്നു രത്തൻ ടാറ്റയും ഉറങ്ങാനായി എടുത്തിരുന്നത് .
എന്നാൽ മേല്പറഞ്ഞവരെല്ലാം അവരുടെ ദൈനം ദിന കാര്യങ്ങൾ കൃത്യ സമയം കണക്കാക്കി നിർ വഹിക്കുന്നവരാണ് . അവരുടെ ജീവിതത്തിൽ സമയത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ് .











