
പുരാണ കഥാപാത്രമായ ശകുന്തളയായി അണിഞ്ഞൊരുങ്ങിയ പുതിയ ഫോട്ടോ പങ്കു വെച്ചിരിക്കുകയാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി.
ഈ വേഷത്തിലുള്ള ചിത്രങ്ങളും രേണു സുധി തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. രേണുവിനെ ശകുന്തള ആയി അണിയിച്ചൊരുക്കിയിരിക്കുന്നത് രേണുവിന്റെ സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റുമായ സുജ അഖിലേഷ് ആണ്. എന്നാല്‍ പക്ഷെ രേണുവിന്റെ ഈയൊരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിലെ ചിലര്‍ക്ക് ഇഷ്‌ടപ്പെട്ടില്ല.
അതേസമയം രേണു സുധിയെ അനുകൂലിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സൂപ്പര്‍ ആയിട്ടുണ്ട്, പിന്നെ വെള്ള സാരിയില്‍ രേണുനെ കാണാന്‍ താല്പര്യം ഇല്ല, മോഡല്‍ ശകുന്തള ആയതു കൊണ്ട് ഓക്കേ, നെഗറ്റീവ് കമെന്റ്‌സ് നോക്കി സമയം കളയണ്ട” എന്നായിരുന്നു ഒരാളുടെ കമന്റ്. സന്തോഷമായി ജീവിക്കണം. അല്ലാതെ വിഷാദരോഗത്തിന് അടിമ പെടാതെ നോക്കുക.

മരണം വരെ സങ്കടപ്പെട്ടും നിരാശപ്പെട്ടും ഇരുന്നാല്‍ ഈ സോഷ്യല്‍ മീഡിയക്കാര്‍ ചിലവിന് തരില്ല. അവര്‍ എത്രത്തോളം വേദനിപ്പിക്കാനെ നോക്കു. നമ്മള്‍ എല്ലാവരും ഒരുനാള്‍ മരിക്കും. എന്ന് കരുതി ജീവിച്ചിരിക്കുന്നവര്‍ മെഴുകുതിരിപോലെ ഉരുകി.. ഉരുകി ജീവിക്കണമെന്നുള്ള മറ്റുള്ളവരുടെ സാഡിസ്റ്റ് കാഴ്ചപ്പാടിനെ അപ്പാടെ തള്ളി കളയുക എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
രേണുവിന്റെ ഈ വീഡിയോ ബോധിക്കാത്തവർ കടുത്ത ഭാഷയിലാണ് രേണുവിനെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത്. ചെറിയ കുട്ടിയെ പോലുണ്ട് എന്നുള്ള ഒരു കമന്റും ഈ വീഡിയോയ്ക്ക് കീഴിൽ വരുന്നുണ്ട്. ജിഷയുടെ അമ്മ എത്രയോ ഭേദം. ഈ പെണ്ണിന് വട്ടായോ, ഒരു ബഹുമാനം ഉണ്ടായിരുന്നു അത് നശിപ്പിച്ചു കളയല്ലേ, അധികമായാല്‍ അമൃതവും വിഷം എന്ന് ആളുകള്‍ക്ക് തെളിയിച്ചു കൊടുത്ത സ്ത്രീ, നിമിഷ ബിജോയ്യെ പോലെ കളത്തില്‍ ഇറങ്ങാന്‍ പോകുകയാണോ, മഞ്ജുവാരിയറിനു ശേഷം അടുത്ത ലേഡി സൂപ്പര്‍ സ്റ്റാര്‍” എന്നിങ്ങനെയാണ് രേണു സുധിക്കെതിരെ സോഷ്യല്‍ മീഡിയയുടെ പരിഹാസം.
എന്നാൽ പക്ഷെ ഈ കമന്റുകളോട് ഒന്നും തന്നെ രേണു സുധി പ്രതികരിച്ചിട്ടില്ല. നേരത്തേയും രേണുവിന് സമാനമായ രീതിയില്‍ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. ഒന്നല്ല ഒരുപാട് തവണ മിക്കപ്പോഴും റീൽസ് വീഡിയോകൾ ചെയ്യുമ്പോഴുണ് ഇത്തരത്തിൽ രേണു സുധിക്കെതിരെ മോശം കമന്റുകൾ വരാറുള്ളത്. സിനിമയില്‍ അഭിനയിക്കാനുള്ള അവസരം രേണുവിന് ലഭിച്ചിരുന്നു.











