
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നർത്തകി കൂടിയായ നടി നവ്യ നായര്‍. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളൊക്കെ നവ്യ സോഷ്യല്‍ മീഡിയിയലൂടെ പങ്കുവെക്കാറുണ്ട്. നവ്യ നായരുടെ ഫോട്ടോഷൂട്ടുകളും മറ്റും ആരാധകർക്കിടയിൽ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ നവ്യ നായർ പങ്കുവച്ച പുതിയ ചിത്രങ്ങളും വൈറലായി മാറുകയാണ്. ഓറഞ്ച് നിറത്തിലുള്ള സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാണ് നവ്യ നായർ എത്തിയിരിക്കുന്നത്. നവ്യ നായരുടെ അല്പം എക്സ്പോസിവ് ആയ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.

അതേസമയം തന്റെ സിനിമകളിലെ നാട്ടിന്‍പുറത്തുകാരിയായ കഥാപാത്രങ്ങളുടെ ഇമേജിന്റെ പേരിലാണ് സോഷ്യല്‍ മീഡിയ ഇപ്പോൾ നവ്യ നായർക്കെതിരെ സദാചാര ആക്രമണം നടത്തുന്നത്. അതിന് പുറകിലെ നവ്യ നായര്‍ എന്ന വ്യക്തിയേയോ അവരുടെ ഇഷ്ടങ്ങളെയോ സോഷ്യല്‍ മീഡിയ പരിഗണിക്കുന്നില്ലെന്ന് വേണം മനസിലാക്കാന്‍.

അതേസമയം നവ്യ നായർക്ക് പിന്തുണയുമായും ചിത്രങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നവ്യ വൈന്‍ പോലെയാണ്, പ്രായം കൂടുന്തോറും സൗന്ദര്യവും കൂടുന്നു, പ്രായം എത്രയായെന്ന് വല്യ ബോധവും ഉണ്ടോ? ക്യുന്‍ ഓഫ് ബ്യൂട്ടി, സോഷ്യല്‍ മീഡിയയ്ക്ക് തീപിടിപ്പിക്കും, തന്റെ പ്രൈമിനേക്കാള്‍ സുന്ദരിയാണ് ഇപ്പോള്‍, ലേഡി മമ്മൂട്ടി, പ്രായം വെറും അക്കം മാത്രം, ഏതാ മൂഡ് പൊളി മൂഡ്’ എന്നിങ്ങനെയാണ് നവ്യയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കിയ കമന്റുകള്‍.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവവേദികളിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് നവ്യ നായർ. തുടർന്ന് നവ്യ തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളവും കടന്ന് തമിഴിലും കന്നഡയിലുമെല്ലാം സിനിമകളും ചെയ്തു. കൂടാതെ ടെലിവിഷൻ പരിപാടികളിലും നവ്യ വളരെ സജീവമാണ്. ‘നന്ദനം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ എന്നന്നേക്കുമായി ഇടം നേടിയ താരം.











