അമലയുടേം തൃഷയുടേം ജീവിതം തകർത്തു; ധനുഷുമായി സൗഹൃദം ഇല്ലാത്തതാണ് നയൻതാരയുടെ വിജയം

ധനുഷിന്റെ ഇടപെടലില്ലാതെ സന്തോഷകരമായി ജീവിക്കുന്ന ഏക ദമ്പതികളാണ് നയൻതാരയും വിഘ്നേശുമെന്ന് ചിലർ സോഷ്യൽ മീഡിയയിൽ കൂടി പറയുകയാണ്. ഇപ്പോൾ ഇത്തരത്തിൽ ധനുഷിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു ചർച്ച ഉണ്ടാകാൻ കാരണം നയൻതാരയുടെ തുറന്ന പ്രതികരണമാണ് .

നയൻതാരയുടെ പുതിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് ഇവർ തമ്മിൽ പ്രശ്നമുണ്ടായിരിക്കുന്നത്. ധനുഷിന്റെ പേരിൽ ഉയർന്നു വന്ന പഴയ വിവാദ​ങ്ങൾ ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്.

ധനുഷിന്റെ ഇടപെടലില്ലാതെ സന്തോഷകരമായി ജീവിക്കുന്ന ഏക ദമ്പതികളാണ് നയൻതാരയും വിഘ്നേശുമെന്ന് ചിലർ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കമന്റ്റ് ചെയ്യുന്നു. തൃഷ കൃഷ്ണൻ, അമല പോൾ തു‌ടങ്ങിയ നടിമാരുടെ വ്യക്തി ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളിൽ ധനുഷിന്റെ പേര് നേരത്തെ ഉയർന്ന് വന്നിരുന്നു.

വ്യവസായി വരുൺ മന്യനെ 2015 ൽ വിവാഹം ചെയ്യാനിരുന്നതാണ് തൃഷ കൃഷ്ണൻ. ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തിന് പിന്നാലെ ഇവർ ബന്ധത്തിൽ നിന്ന് പിന്മാറി. അന്ന് ധനുഷിനെ ചേർത്ത് തൃഷയുടെ പേരിൽ ചില ​ഗോസിപ്പുകൾ വന്നു. സിനിമാ ലോകവുമായി ബന്ധമുള്ളയാളാണ് വരുൺ മന്യൻ. ധനുഷും വരുൺ മന്യനും തമ്മിൽ അത്ര സ്വര ചേർച്ചയിൽ ആയിരുന്നില്ല.

തൃഷയുടെയും വരുൺ മന്യന്റെയും വിവാഹ നിശ്ചയത്തിന് ധനുഷ് എത്തിയിരുന്നു. തൃഷയുടെ ക്ഷണ പ്രകാരമായിരുന്നു ധനുഷിന്റെ വരവ്. എന്നാൽ പക്ഷെ ധനുഷ് എത്തിയത് വരുണിന് ഇഷ്ടപ്പെട്ടില്ലെന്നും വിവാഹ നിശ്ചയ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട് തൃഷയും വരുണും തമ്മിൽ പ്രശ്നമുണ്ടായെന്ന് അന്ന് അഭ്യൂഹങ്ങൾ വന്നു. സിനിമാ ലോകവുമായുള്ള ബന്ധം ഉപേക്ഷിക്കാനും കരിയർ വിടാനും നടി തൃഷ പക്ഷെ തയ്യാറായിരുന്നില്ല. ഇതാണ് ഇവർ ബന്ധം വേണ്ടെന്ന് വെക്കാൻ കാരണമായത് എന്നും പറയപ്പെടുന്നുണ്ട്.

തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. നടിയുടെ പേരിലും ചില ഗോസിപ്പ് വാർത്തകൾ ഒക്കെ ഇടയ്ക്ക് പുറത്ത് വരാറുണ്ട്. തൃഷയുടെ സുഹൃത്താണ് ഇന്നും ധനുഷ്. നടി അമല പോളും സംവിധായകൻ എഎൽ വിജയും വിവാഹ മോചിതരായപ്പോഴും ധനുഷിന്റെ പേര് ഉയർന്ന് വന്നു.

പ്രണയിച്ച് വിവാഹം ചെയ്തവരാണ് മല പോളും സംവിധായകൻ എഎൽ വിജയും. ധനുഷിനൊപ്പം വിഐപി എന്ന സിനിമയിൽ അഭിനയിച്ച ശേഷമായിരുന്നു അമല പോളിന്റെ വിവാഹം. വിവാഹ ശേഷം സിനിമാ രം​ഗം വിടാൻ അമല പോൾ നേരത്തെ തീരുമാനിച്ചതാണ്. എഎൽ വിജയ്ക്കും വീട്ടുകാർക്കും ഇത് നിർബന്ധമായിരുന്നു. എന്നാൽ പക്ഷെ വിവാഹത്തിന് ശേഷം അമല പോളിന് ‘അമ്മക്കണക്ക്’ എന്ന സിനിമയിൽ അവസരവുമായി ധനുഷ് എത്തി. ധനുഷാണ് ഈ സിനിമ നിർമ്മിച്ചത്. അമല പോൾ ഈ സിനിമയിൽ അഭിനയിക്കാനും തയ്യാറായി. ഇത് അമല പോളും എഎൽ വിജയുമായുള്ള വിവാഹ ജീവിതത്തിൽ പ്രശ്നത്തിനിടയാക്കി .

എൽ വിജയുടെ പിതാവ് എഎൽ അഴകപ്പൻ ഇക്കാര്യം അന്ന് ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയും ചെയ്തു. 2014 ൽ വിവാഹിതരായ എഎൽ വിജയും അമല പോളും 2017 ലാണ് വിവാഹബന്ധം വേർപിരിഞ്ഞത്. ധനുഷും അമല പോളും പ്രണയത്തിലാണെന്ന് അക്കാലത്ത് ​ഗോസിപ്പ് വന്നിരുന്നു. എന്നാൽ അമല പോൾ ഇത് നിഷേധിച്ചു. എഎൽ വിജയ് അമലയുമായി പിരിഞ്ഞ ഉടനെ തന്നെ മറ്റൊരു വിവാഹം കഴിച്ചിരുന്നു.

എന്നാൽ പക്ഷെ ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷം സിനിമയിൽ സജീവമായ അമല പോൾ കഴിഞ്ഞ വർഷമാണ് വീണ്ടും വിവാഹിത ആകുന്നത് വ്യവസായിയെ ജഗത് ദേശായിയാണ് അമല പോളിന്റെ ഇപ്പോഴത്തെ ഭർത്താവ്. ഇരുവർക്കും ഒരു കുഞ്ഞുമുണ്ട്.

എന്നാൽ പക്ഷെ പലരുടെയും ജീവിതം തകര്‍ത്തതിന് പിന്നില്‍ ധനുഷ് ഉണ്ടെന്നും അമല പോള്‍ അടക്കം പല നടിമാരുടെയും ദാമ്പത്യ ജീവിതം തകര്‍ന്നതിന് പിന്നിൽ ധനുഷുമായിട്ടുള്ള ബന്ധമാണെന്നുമൊക്കെ ആരോപണം ഉണ്ടായിരുന്നു.

ഗായിക സുചിത്രയും മുൻപ് ഇതേപ്പറ്റി ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. സുചിത്രയുടെ മുൻ ഭർത്താവ് കാർത്തിക് കുമാറിന്റെ സുഹൃത്താണ് ധനുഷും തൃഷയുമൊക്കെ. ഈ രണ്ട് നടിമാരുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ ധനുഷ് കാരണക്കാരനായെന്ന് സോഷ്യൽ മീഡിയയും പറയുന്നു.

എന്നാൽ ധനുഷിന്റെ വിവാഹ ബന്ധവും തകർന്ന നിലയിലാണ് . നടൻ രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തിനെ ധനുഷ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ പക്ഷെ ഇരുവരും വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു എന്നുള്ള വാർത്തകൾ ഇടയ്ക്ക് പുറത്തു വന്നിരുന്നു. നിലവിൽ ധനുഷിനൊപ്പമല്ല ഐശ്വര്യ കഴിയുന്നത്.

എന്നാൽ പക്ഷെ നടൻ ധനുഷുമായി പ്രൊഫഷണൽ ബന്ധമുണ്ടെങ്കിലും ധനുഷുമായി ഒരു സൗഹൃദത്തിന്  നയൻതാര നിന്നിട്ടില്ല എന്നതാണ് വാസ്തവം. കരിയറിൽ ഒരിക്കലും നായക നടന്റെ ഉപദേശങ്ങളോ നിർദ്ദേശങ്ങളോ സ്വീകരിക്കാതെ ഉയർന്നു വന്ന നയൻതാരയോട് പല നടൻമാർക്കും ഈ​ഗോയുണ്ടായിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസമാണ് നയൻതാരയുടെ വിവാഹത്തിന്റെ ഡോക്യുമെന്ററിയുടെ ട്രെയ്ലർ പുറത്ത് വിട്ടത്. ധനുഷ് നിർമ്മിച്ച നാനും റൗഡി താനിലെ ഏതാനും ദൃശ്യങ്ങൾ‌ ഉപയോ​ഗിച്ചു എന്ന് വാദിക്കുന്ന ധനുഷ് 10 കോടി രൂപ നയന്താരയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് നയൻതാര ഇപ്പോൾ രംഗത്ത്  വന്നിരിക്കുന്നത്.

ധനുഷിന്റെ വാദം നടി നിഷേധിക്കുന്നു. നയൻ‌താര നായിക ആയെത്തിയ നാനും റൗഡി തന്നിൽ വിജയ് സേതുപതി ആയിരുന്നു നായകൻ ആയെത്തിയത്. ചിത്രം സംവിധാനം ചെയ്‌തത്‌ നയൻതാരയുടെ ഭർത്താവ് വിഘ്‌നേശ് ശിവനും. ഈ ചിത്രം നിർമ്മിച്ചത് ധനുഷാണ്. ഈ ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് വിഘ്‌നേശ് ശിവനും നയൻതാരയും പ്രണയത്തിൽ ആകുന്നതും. ചിത്രം സൂപ്പർ ഹിറ്റുമായിരുന്നു. ചിത്രത്തിന്റെ വിജയം ധനുഷ് അംഗീകരിച്ചില്ല എന്നും നയൻ‌താര വെളിപ്പെടുത്തുന്നു.

നയൻതാരയെ സംബന്ധിച്ച് ഈ സിനിമ നടിയുടെ ജീവിതത്തിൽ പ്രധനപ്പെട്ട മുഹൂർത്തങ്ങൾക്ക് സാക്ഷിയായതാണ്. അതുകൊണ്ട് തവണ പല തവണ ഈ ചിത്രത്തിലെ ഗാനങ്ങളും ചിത്രങ്ങളും ഡോക്യൂമെന്ററിയിലെ പ്രധാന ഭാഗമായതുകൊണ്ട് അതിനു വേണ്ടി എൻ ഓ സി ആവശ്യപ്പെട്ട് ധനുഷിനെ  സമീപിച്ചു. എന്നാൽ പക്ഷെ ധനുഷ് വിമ്മതിച്ചു. ഇതിനകം നയൻതാരയുടെ സോഷ്യൽമീഡിയ അകൗണ്ടിൽ ധനുഷിനെതിരെ പങ്കുവെച്ച കുറിപ്പ് തുറന്ന വിമർശനങ്ങൾക്ക് ഇടയാക്കിയി‌ട്ടുണ്ട്. തന്നോടും പങ്കാളി വിഘ്നേശ് ശിവനോടും ധനുഷിന് ഈ​ഗോയുണ്ടെന്ന് ന‌യൻതാര വിമർശിക്കുന്നുണ്ട്.