WCC യിലുള്ളവർ ഉർവശിയെ പോലുള്ള നടിമാരെ കണ്ടു പഠിക്കണം; സ്വാസിക

WCC ക്കെതിരെ തുറന്നടിച്ചുകൊണ്ട് സ്വാസിക വിജയ് . “ഡബ്ല്യുസിസിയിലെ ആൾക്കാരൊക്കെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും ഈ അടിസ്ഥാന സൗകര്യങ്ങൾ ജൂനിയർ ആർട്ടിസ്റ്റിന് വേണ്ടി ഡബ്ല്യുസിസിയിലെ അംഗങ്ങൾക്കും ചെയ്ത് കൊടുക്കാം” എന്നാണ് സ്വാസിക വിജയ് പറയുന്നത്.

സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത് വന്ന് പിന്നീട് നായിക നടിയായി ഉയർന്നു വന്ന സ്വാസികയ്ക്ക് ഡബ്ല്യുസിസി മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങളോട് വിയോജിപ്പാണുള്ളത്. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഡബ്ല്യുസിസി അം​ഗങ്ങൾ സംസാരിക്കുന്നതെന്നാണ് സ്വാസിക വിജയുടെ വാദം. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സ്വാസിക വിജയ്.

മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയയോടാണ് സ്വാസികയുടെ പ്രതികരണം. “ഡബ്ല്യുസിസിയിലെ ആൾക്കാരൊക്കെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും ഈ അടിസ്ഥാന സൗകര്യങ്ങൾ ജൂനിയർ ആർട്ടിസ്റ്റിന് വേണ്ടി ഡബ്‌ള്യു സി സി അംഗങ്ങൾക്ക് ചെയ്ത് കൊടുക്കാം, പ്രൊഡ്യൂസർ തന്നെ ചെയ്യണം എന്ന നിർബന്ധം ഒന്നും ഇല്ല” എന്നും സ്വാസിക വിജയ് ചൂണ്ടി കാണിക്കുന്നു.

താൻ നായികയാണെങ്കിൽ ഡബിൾ ഡോർ കാരവാനായിരിക്കും തനിക്ക് കിട്ടുക. അങ്ങനെയുള്ളപ്പോൾ തനിക്ക് വേണമെങ്കിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഡ്രസ് മാറാനും ബാത്ത്റൂമിൽ പോകാനും അതിനകത്ത് സൗകര്യം ചെയ്ത് കൊടുക്കാൻ കഴിയും എന്നും സ്വാസിക വിജയ കൂട്ടിച്ചേർത്തു. അത് തെറ്റല്ല എന്നും എന്നാൽ  പക്ഷെ ഈ അഭിപ്രായങ്ങൾ പറയുന്ന അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്ന  ആർട്ടിസ്റ്റുകൾ അത് ഒന്നും ചെയ്യുന്നത് താനിത് വരെ കണ്ടിട്ടില്ല എന്നാണ് സ്വാസിക വിജയ് തുറന്നടിക്കുന്നത്.

താൻ ക്യാരക്‌ടർ ആർട്ടിസ്റ്റായാണല്ലോ മിക്ക ലൊക്കേഷനിലും പോയത്. അവിടെ എവിടെയും നായിക നടിമാർ വേറൊരു നടിയോട് ഇവിടെ നിന്ന് ഡ്രസ് മാറിക്കോ, ബാത്ത് റൂം ഉപയോ​ഗിച്ചോളൂ എന്ന് പറയുന്നത് താനിത് വരെയും കണ്ടിട്ടില്ല എന്നും അതുകൊണ്ട് തന്നെയാണ് WCC അംഗങ്ങൾ അവരുടെ സൗകര്യങ്ങൾക്ക് വേണ്ടി മാത്രം സംസാരിക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും സ്വാസിക വിജയ് തുറന്ന് പറയുന്നു.

എന്നാൽ പക്ഷെ  പണമിറക്കുന്ന പ്രൊഡ്യൂസർമാർക്ക് തിരിച്ച് ഇത്ര കിട്ടുമെന്ന് ഒട്ടും പ്രവചിക്കാൻ പറ്റാത്ത മേഖലയാണ് സിനിമ. അവരെക്കൊണ്ട് അത്രയും ചൂഷണം ചെയ്യിക്കേണ്ട ആവശ്യമില്ലെന്നും സ്വാസിക വിജയ് അഭിപ്രായപ്പെടുന്നു. നമുക്ക് ചെയ്യാൻ പറ്റുന്നത് നമ്മുടെ കൂടെ ഉള്ളവർക്ക് വേണ്ടി നമ്മൾ ചെയ്ത് കൊടുക്കുക എന്നും സ്വാസിക വിജയ് പറയുന്നു.

നമ്മുടെ കാരവാനിലേക്ക് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വരാൻ പേടിയാണ് എന്നും സ്വാസിക വിജയ് വ്യക്തമാക്കുന്നു. കാരണം എന്തെന്നാൽ നായികയുടെ കാരവാനാണ് അത് അവിടെ ആരും പോകരുതെന്ന സംസാരമാണ് പുറത്ത് നടക്കുന്നത് എന്നും സ്വാസിക വിജയ് ചൂണ്ടി കാണിക്കുന്നു. കാരവാൻ വിശ്രമിക്കാനാണ് ഉള്ളതെന്നും സ്വാസിക വിജയ് കൂട്ടിച്ചേർത്തു. മാത്രമല്ല പണ്ട് കാരവാനില്ലാത്തപ്പോഴും നമ്മൾ ഇതൊക്കെ ചെയ്തിരുന്നതാണെന്നും സ്വാസിക വിജയ് ചൂണ്ടിക്കാട്ടി.

അതുപോലെ തന്നെ ഈ അഭിമുഖത്തിൽ നടി ഉർവശിയെ പ്രശംസിച്ചും സ്വാസിക വിജയ് സംസാരിക്കുന്നുണ്ട്. ഒരുമിച്ച് അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളും സ്വാസിക വിജയ് പങ്കു വെയ്ക്കുന്നുണ്ട്. ഉർവശി മാമിന്റെ കൂടെ ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമ താൻ ചെയ്തിരുന്നു. അവർ ആൾക്കാരെ സ്വീകരിക്കുന്ന ഒരു രീതിയുണ്ട്.

“ഉർവശി മാമിന്റെ കാരവാൻ എപ്പോഴും തുറന്നിരിക്കും. അവിടെ ചെന്നിരുന്ന് ആർക്കും സംസാരിക്കാം. അതിലെ വാഷ്റൂം യൂസ് ചെയ്യാം. അവിടെ നിന്നും വസ്ത്രം മാറാം. അവർ അതൊന്നും ഇല്ലാത്ത ആ തുടക്ക കാലത്ത് ആ സമയത്ത് വന്നത് കൊണ്ടായിരിക്കാം കാരവാൻ എന്നത് അവർക്ക് വലിയ സംഭവമല്ലാത്തത് എന്നുമാണ് ഉർവശിയെ പ്പറ്റി ഓർത്തുകൊണ്ട് സ്വാസിക പറയുന്നത്”.

ഇപ്പോഴത്തെ ആൾക്കാർക്ക് കാരവാൻ വേണം, ഇന്നോവ കാർ വേണം, ഒരു കാറിൽ ഒറ്റയ്ക്ക് പോകണം. അതൊക്കെ ഭയങ്കര സംഭവമായാണ് ഇപ്പോഴത്തെ ആൾക്കാർ കാണുന്നത് എന്നും സ്വാസിക വിജയ് തുറന്നു പറയുന്നു. ഇന്നോവ കാറിൽ ഒറ്റയ്ക്ക് പോകേണ്ട ആവശ്യമില്ലല്ലോ. ഒരു അസിസ്റ്റന്റ് പെൺകുട്ടിയെ വേണമെങ്കിൽ കൂടെ കയറ്റാം. ഇതൊന്നും ആരും ചെയ്യുന്നത് താൻ കണ്ടിട്ടില്ലെന്നും സ്വാസിക വിജയ്  വ്യക്തമാക്കി. ‌‌‌

അതേസമയം എന്ത് കാര്യത്തിൽ ആയാലും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ യാതൊരു വിധ മടിയുമില്ലാത്ത നടിയാണ് സ്വാസിക. സിനിമാ രം​ഗത്തെ സ്ത്രീ സുരക്ഷയിലും നടിമാർക്ക് ലഭിക്കേണ്ട സൗകര്യങ്ങളിലും നടിക്കുള്ള അഭിപ്രായം ഒന്നിലേറെ തവണ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി മാറിട്ടുണ്ട്. ഡബ്ല്യുസിസിയെ വിമർശിക്കാനും സ്വാസിക മടി കാണിച്ചിട്ടില്ല.

സീരിയലും സിനിമകളുമായി മലയാളത്തിലും തമിഴിലും സജീവമാണ് നടി സ്വാസിക വിജയ്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സ്വാസികയുടെ വിവാ​ഹം നടന്നത്. സീരിയൽ താരം പ്രേം ജേക്കബിനെയാണ് നടി വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിലും അഭിമുഖങ്ങളിലും നിറഞ്ഞ് നിൽക്കാറുള്ള നടിയുടെ ചില പ്രസ്താവനകൾ പലപ്പോഴും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.

അതേസമയം അടുത്തിടെ പുറത്തിറങ്ങിയ സ്വാസികയുടെ’ലബർ പന്ത്’എന്ന തമിഴ് ചിത്രം ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു . ഇപ്പോൾ കരിയറിൽ മികച്ച വേഷങ്ങൾ സ്വാസിക അനായാസമായി കൈകാര്യം ചെയ്തു മുന്നേറുകയാണ് .