വിവാഹം ഉടൻ; ഇതാണ് കീർത്തി സുരേഷിന്റെ വരൻ; ഡിസംബറിൽ വിവാഹം

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. കാമുകൻ ആന്റണി തട്ടിലുമായി ഡിസംബർ മാസത്തിൽ വിവാഹം നടക്കുമെന്നാണ് വിവരം. 15 വർഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും.

ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്താണ് കീർത്തി സുരേഷ് ആന്റണിയെ പരിചയപ്പെടുന്നത്. ആന്റണി അന്ന് കോളേജിൽ പഠിക്കുകയാണ്. ഏറെക്കാലമായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം മാധ്യമങ്ങൾ അറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു.

ഡിസംബർ 11, 12 തിയതികളിലായി വിവാഹം നടക്കുമെന്നാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവാഹക്കാര്യം ഉടനെ കീർത്തിയും കുടുംബവും ഔദ്യോ​ഗികമായി അറിയിക്കും. അടുത്ത മാസം ഗോവയിൽ വച്ച് കീർത്തിയുടെ വിവാഹം അല്ലെങ്കിൽ വിവാഹനിശ്ചയ ചടങ്ങ് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരി എങ്കിൽ പതിനഞ്ചുവർഷമായി ആത്മാർത്ഥ സുഹൃത്ത് ആയിരുന്ന ആളുമായി കീർത്തിയുടെ വിവാഹം ഉണ്ടാകും എന്നാണ് സൂചന.

വീട്ടുകാരുടെ ആശീർവാദത്തോടെയാകും വിവാഹം. താൻ സിം​ഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ‌ വിവരങ്ങൾ പങ്കുവെച്ചില്ല. കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് പലതവണ ദേശീയ മാധ്യമങ്ങളിലടക്കം നിരവധി വാർത്തകൾ വന്നിരുന്നു.

ചില നടന്മാരുടെ പേരുകൾ അടക്കം കോടീശ്വരന്മാരായ ബിസിനെസ്സ് ടൈക്കൂണുകൾ വരെയുള്ള ആളുകളുടെ പേരുകൾ പറഞ്ഞു കേട്ടിരുന്നു. എന്നാൽ വാർത്തകൾ വ്യാജം ആണെന്നും മകളുടെ വിവാഹം ഉണ്ടായാൽ അറിയിക്കും എന്നും ചൂണ്ടിക്കാട്ടി മേനകയും സുരേഷ് കുമാറും രംഗത്തുവരുന്നതോടെ വാർത്തകൾ കെട്ടടങ്ങാറുണ്ട്.

എന്നാൽ ഈയിടെയായി വീണ്ടും കീർത്തിയുടെ വിവാഹവാർത്തയാണ് നാഷണൽ മീഡിയാസ് അടക്കം കേരളത്തിലെ ചില ഓൺലൈൻ ചാനലുകളിലും വാർത്തകൾ വരുന്നുണ്ട്.

2023-ൽ, തൻ്റെ സുഹൃത്തിനെ കാമുകൻ എന്ന് സൂചിപ്പിച്ച വന്ന റിപ്പോർട്ടിന് എതിരെ കീർത്തി രംഗത്ത് വന്നിരുന്നു. എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്താം എന്നായിരുന്നു അപ്പോൾ കീർത്തി നൽകിയ പ്രതികരണം. അന്ന് കീർത്തിയുടെ പേരിനൊപ്പം ചേർന്ന് കേട്ട പേര് സുഹൃത്ത് ഫർഹാന്റെത് ആയിരുന്നു.

അതേസമയം കീർത്തി സുരേഷിനെക്കുറിച്ച് അടുത്തിടെ സംവിധായകൻ ആലപ്പി അഷറഫും സംസാരിച്ചിരുന്നു. സ്നേഹ ബന്ധങ്ങൾക്കോ സുഹൃദ് ബന്ധങ്ങൾക്കോ കീർത്തി സുരേഷ് ജാതിയോ മതമോ നോക്കാറില്ലയെന്നും അത് തനിക്ക് നന്നായി അറിയാവുന്നതാണ്, നിങ്ങൾക്കും താമസിയാതെ അത് ബോധ്യപ്പെടും എന്ന് ഞാൻ ഉറപ്പ് തരുന്നു എന്നാണ് സംവിധായകൻ ആലപ്പി അഷറഫ് പറഞ്ഞത്.

വിവാഹ സൂചന അവസാന ഭാ​ഗത്ത് വരുന്നുണ്ടല്ലോ എന്ന കമന്റിന് ആലപ്പി അഷറഫ് ലൈക്കും ചെയ്തിരുന്നു. ആതോടെ കീർത്തിയുടെ വിവാഹം തീരുമാനിച്ചു എന്ന അഭ്യൂഹവും ശക്തമായി.

മലയാള ചിത്രം ​’ഗീതാഞ്ജലി’ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് കീർത്തി നായികയായി തുടക്കം കുറിക്കുന്നത്. തമിഴകത്തേക്ക് കടന്നതോടെ വലിയ അവസരങ്ങൾ നടിക്ക് ലഭിച്ചു. തെലുങ്കിൽ ചെയ്ത ‘മഹാനടി’ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി.

ബേബി ജോൺ ആൺ കീർത്തിയുടെ ഇനി റിലീസ് ചെയ്യാനുള്ള സിനിമ. നടിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. വരുൺ ധവാൻ നായകനാകുന്ന സിനിമ തമിഴ് ചിത്രം തെറിയുടെ ഹിന്ദി റീമേക്കാണ്. തെറി സംവിധാനം ചെയ്ത അറ്റ്ലി തന്നെയാണ് ബേബി ജോണും ഒരുക്കുന്നത്.