സംവിധായകനാകാൻ ഒരുങ്ങി ഇളയ ദളപതി വിജയ് യുടെ മകൻ ജേസൺ സഞ്ജയ്

ഇളയ ദളപതി വിജയ് യുടെ മകൻ സംവിധാന രങ്ങത് തുടക്കം കുറിക്കുന്ന വാർത്തകൾ തമിഴകം മുൻപേ തന്നെ സ്വീകരിചിരുന്നു.
സുന്ദീപ് കിഷൻ നായകനാകുന്ന സിനിമ സംവിധാനം ചെയ്‍താകും ജേസണിന്റ അരങ്ങേറ്റമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ലൈക്ക പ്രൊഡക്ഷൻസ് ആണ്. സംഗീതം നിര്‍വഹിക്കുക തമൻ ആയിരിക്കും എന്നാൽ ഇതിനെകുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ഉണ്ടായിട്ടില്ല.
ഡിസംബറിൽ ഒഫീഷ്യൽ ഡെക്ലരഷൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്ത് തന്നെയായാലും ഇളയ ദളപതിയുടെ മകന്റെ ചിത്രം
വളരെയധികം വരവേൽപൊട്കൂടിയായിരിക്കും തമിഴ് സിനിമ ലോകം സ്വീകരികുന്നത്.

നടൻ വിജയ് യുടെ രാഷ്ട്രീയ പ്രവേശനവും മകൻ ജേസനിന്റെ സംവിധാന രങ്ങതെക്കുള്ള തുടക്കവും തമിഴകം ഒരുപോലെയാണ് നോക്കി കാണുന്നത്.ദളപതി വിജയ് നായകനായി അടുത്തിടെ ദ ഗോട്ട് വൻ ഹിറ്റായി മാറിയിരുന്നു. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.