ഏറെ വ്യത്യസ്തമായ റോളുമായി ഐശ്വര്യ ലക്ഷ്മി ഹലോ മമ്മിയിൽ

“സീരിയസല്ല ഇനി കോമഡി “കോമഡി ഹൊറർ ത്രില്ലർ സിനിമ ഹലോ മമ്മി റിലീസിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽകെ നടി ഐശ്വര്യ ലക്ഷ്മി ആരാധകരൊട് പറയുന്നു ഇനി സീരിയസല്ല എന്ന്.ഹലോ മമ്മി ഇന്നു തന്നെ പ്രദർശനത്തിനു തെയറ്റരുകലിൽ എത്തും .ഷറഫുദിൻ നായകനാകുന്ന ചിത്രം വൈശാക് എലൻസ് ആണ് സംവിധനം ചെയ്യുന്നത്.ഹാങ്ങ് ഓവർ ഫിലിംസും എആൻഡ്എച്ച്എസ് പ്രൊഡക്‌ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ‌. എസ്. എന്നിവരാണ് നിർമാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമതക്കൾ.

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിൽ റേച്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഐശ്വര്യ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. ‘മായാനദി’ താരത്തിന്റെ രണ്ടാമത്തെ സിനിമയാണ്. ആദ്യ ചിത്രത്തിൽ നിവിൻ പോളിയുടെയും രണ്ടാമത്തെ ചിത്രത്തിൽ ടൊവിനോ തോമസിന്റെയും നായികയായ് എത്തിയപ്പോൾ മൂന്നാമത്തെ സിനിമ
വരത്തൻനിൽ ശ്രദ്ധേയമായ കഥാപാത്രമായി ഐശ്വര്യ ലക്ഷ്മി മാറിയിരുന്ന്നു.