മകൾ കീർത്തിയുടെ വിവാഹവാർത്ത കൺഫെർമ് ചെയ്ത് നിർമാതാവ് സുരേഷ് കുമാർ

മകൾ കീർത്തിയുടെ വിവാഹവാർത്ത സ്ഥിരീകരിച്ച് നിർമാതാവ് സുരേഷ് കുമാർ. അടുത്ത മാസം ഗോവയിൽ വച്ചാകും വിവാഹം. കീർത്തിയുടെ ബാല്യകാല സുഹൃത്തായ അന്റോനി തിട്ടലാനു വരൻ.ഇരുവരും വാർത്തകൾ ഇതുവരെ മാധ്യമങ്ങൾകു നൽകിയിരുന്നില്ല.
വരൻ കൊച്ചി സ്വദേശിയാണ്. ഇരുവരും തമ്മിൽ പ്ലസ്ടു മുതലുള്ള പരിചയമാണെന്ന് സുരേഷ് കുമാർ പറഞ്ഞു.

കീർത്തി പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയമാണ്. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. വിവാഹത്തിന്റെ ഡേറ്റ് തീരുമാനിക്കുന്നേയുള്ളൂ. അടുത്ത മാസമാകും ചടങ്ങ്. ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക.’’എന്ന് സുരേഷ് കുമാർ സൊഷ്യൽ മീഡിയയിൽ പങ്കുവച്ചു.

15 വർഷത്തോളമായി കീർത്തിയും ആന്റണിയും പ്രണയത്തിലാണെന്നാണ് വിവരം.ചലച്ചിത്ര നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മെനകയുടെയും മകളാണ് കീർത്തി സുരേഷ്.മഹാനടി എന്ന മികച ചിത്രത്തിലൂടെയാണ് കീർത്തി ആരാധക ഹൃദയം കീഴടകിയത്. മികച നടിക്കുള്ള ദേശീയ പുരസ്കാരം മഹാനടി എന്ന ചിത്രത്തിലുടെ കീർത്തിക്കു സ്വന്തമായി.