
ശിവകാര്ത്തികേയൻ- സായി പല്ലവി എന്നിവരുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘അമരൻ ’ന്റെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്. തന്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയിൽ കാണിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് കോളുകളെത്തുന്നു.ഇതേത്തുടർന്ന് തനിക്കു ഉറങ്ങനൊ പഠിക്കാനൊ പറ്റിയിട്ടില്ല ,തനികു 1.1 കോടി നഷ്ടപരിഹാരം തരണം എന്നും താൻ ഫൊൺ നമ്പർ മാറ്റുകയുമില്ല എന്നും വാഗീശൻ പറയുന്നു.

ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ അമരൻ, മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്.സായി പല്ലവിയും ശിവ്കർതികെയനും അമരൻ എന്ന മൂവിയിലൂടെ ആരാദക ഹൃദയങ്ങളിലണ് കൂടിയിരിക്കുന്നത്. 2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രം, രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമ്മിച്ചത്. മേജർ മുകുന്ദായാണ് ശിവ കാർത്തികേയൻ വേഷമിട്ടത്. ബോക്സ് ഓഫീസിൽ വൻ പ്രകടനം കാഴ്ചവയ്ക്കുകയാണ് അമരൻ. സായ് പല്ലവി നായികയായി എത്തിയ ചിത്രത്തിൽ ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ശിവകാര്‍ത്തികേയന്റെ എക്കാലത്തെയും മികച്ച ചിത്രമായാണ് പ്രേക്ഷകര്‍ അമരനെ കാണുന്നത്.











