
പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം നേടി മലയാളത്തിന്‍റെ സ്വന്തം ‘ആടുജീവിതം’.മരുഭൂമിയിൽ അകപ്പെട്ട ഒരു മനുഷ്യന്റെ പച്ചയായ ജീവിതം പ്രേക്ഷകർക്കു മുന്നിൽ തുറന്നു കാട്ടുന്ന ആടുജീവിതം എന്ന സിനിമ ഏറെ ശ്രദ്ധയാകർ ശിചിരുന്നു. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്കാരമാണ് ബ്ലെസി – പൃഥ്വിരാജ് – എആർ റഹ്മാൻ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച ഗാനത്തിനും മികച്ച പശ്ചാത്തലസംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ‘ആടുജീവിത’ത്തിന് ലഭിച്ചിരുന്നത്.ആടുജീവിതം എന്ന സ്നിമയിലുടെ പൃഥ്വിരാജ് എന്ന നടന്റെ വേറിട്ട മുഖമാണ് കാണുവാൻ കഴിഞ്ഞത്.

ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിൽ മത്സര രംഗത്തുണ്ടായിരുന്ന മറ്റ് ചിത്രങ്ങള്‍. വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരത്തിനായി എ.ആർ റഹ്മാൻ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു ഗേൾ യു നോ ഇറ്റ്സ് ട്രൂ, കാ വഹായ് ടോനു, മോങ്ഗ്രൽസ്, ദ സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ദഷാഡോ ഓഫ് ദി സൺ എന്നിവയാണ് ആടുജീവിതത്തോടു മത്സരിച്ചിരുന്ന മറ്റു ചിത്രങ്ങൾ.











