ദ ഗോട്ടിനെ മറികടന്ന അമരൻ ടിക്കറ്റ് കളക്ഷൻ മുന്നിൽ

ദ ഗോട്ടിനെ മറികടന്നാണ് അമരൻ ടിക്കറ്റ് വില്‍പനയില്‍ മുന്നിലെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയന്റെ അമരൻ സിനിമയുടെ 178.3465 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. 17.7 ലക്ഷം ടിക്കറ്റുകളാണ് വിജയ്‍യുടെ ദ ഗോട്ടിന്റേതായി വിറ്റഴിഞ്ഞത്. ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത് എന്നതിനാല്‍ വിജയത്തിന് പ്രാധാന്യമേറുന്നു.വിജയ് രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. വിജയ്ക്ക് പകരം ആര് എന്ന ചോദ്യത്തിന് നിലവില്‍ ഉത്തരം ശിവകാര്‍ത്തികേയൻ എന്നാണ് എന്നു തെളിയിക്കുകയണ് അമരൻ എന്ന മൂവീ.

ദളപതി വിജയ് നായകനായി എത്തിയ ദ ഗോട്ടില്‍ ശിവകാര്‍ത്തികേയനും അതിഥി വേഷത്തിലുണ്ടായിരുന്നു. ചിത്രത്തില്‍ വിജയ് ശിവകാര്‍ത്തികേയന് നിര്‍ണായക രംഗത്ത് തോക്ക് കൈമാറുന്നുണ്ട്. ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിജയുടേതായി തുപ്പാക്കിയെന്ന ഒരു സിനിമയുമുണ്ട്. തോക്ക് കൈമാറുന്നത് തന്റെ ഒന്നാംനിര താര പദവി ശിവകാർത്തികേയനെ എൽപിക്കുന്നതായി ആരാധകർ സ്വീകൃചിരിക്കുകയാണ് മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്.മേജർ മുകുന്ദ് ജീവിതത്തിൽ നേരിട്ട ഒരോ പ്രതിസന്ധികളും അമരൻ എന്ന മൂവി യിലൂടെ ആരാധകർ നെഞ്ചലെട്ടിയിരിക്കുകയാണ്.