
തന്റെ കരിയറിന്റെ തുടക്കകാലത്ത് കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമാണ് നടി നയന്‍താരയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. എന്നാൽ അന്നത്തെ വിമര്‍ശകരെ പോലും ഇന്ന് തന്റെ ആരാധകരാക്കി മാറ്റാന്‍ നയന്‍താരയ്ക്ക് സാധിച്ചിട്ടുണ്ട്.
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നയന്‍താരയുടെ സൂപ്പര്‍ താരത്തിലേക്കുള്ള വളര്‍ച്ച സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളുടേതാണ്. തന്റെ പ്രണയ ബന്ധങ്ങളുടെ പേരിലും കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിന്റെ പേരിലുമൊക്കെ നയന്‍താര വിചാരണ നേരിട്ടിട്ടുണ്ട്. നയന്‍താര പ്രണയങ്ങളില്‍ വലിയ വിവാദമായി മാറിയതായിരുന്നു നടൻ ചിമ്പുവുമായുള്ളത്.
ഒരുകാലത്ത് തമിഴിലെ ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ജനപ്രീയ ജോഡിയായിരുന്നു നയന്‍താരയും ചിമ്പുവും. 2006 ല്‍ പുറത്തിറങ്ങിയ ‘വല്ലവന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പാപ്പരാസികളുടെ സ്ഥിരം ഇരകളായിരുന്നു ഇരുവരും. എന്നാല്‍ മാസങ്ങളുടെ ആയുസ് മാത്രമേ ആ പ്രണയ ബന്ധത്തിനുണ്ടായിരുന്നുള്ളൂ. തങ്ങളുടെ ബന്ധം അവസാനിപ്പിക്കാനുണ്ടായ കാരണം എന്തെന്ന് ഇരുവരും തുറന്ന് പറഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം പുറത്ത് വന്ന തന്റെ ഡോക്യുമെന്ററിയില്‍ ചിമ്പുവുമായുള്ള പ്രണയത്തകര്‍ച്ചയുടെ കാരണമായി നയന്‍താര പറഞ്ഞത് തങ്ങള്‍ക്ക് പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നതായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിമ്പുവും നയന്‍താരയും പിരിയാന്‍ കാരണം പുറത്തായ ചില ഇന്റിമേറ്റ് ചിത്രങ്ങളാണ്. ചിമ്പുവും നയന്‍താരയും ചുംബിക്കുന്ന ചിത്രങ്ങള്‍ അക്കാലത്ത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ചിത്രങ്ങള്‍ പുറത്താകാന്‍ കാരണം ചിമ്പു ആണെന്നായിരുന്നു നയന്‍താര കരുതിയത്. ഇതോടെയാണ് താരം പ്രണയ ബന്ധം അവസാനിപ്പിക്കുന്നത്.
വല്ലവന്‍ എന്ന ചിത്രത്തില്‍ ചിമ്പു നയന്‍താരയുടെ ചുണ്ടില്‍ കടിച്ച ചിത്രം ഏറെ വിവാദമായിരുന്നു. ചിത്ത്രതിന് ശേഷം ഗോസിപ്പുകള്‍ നിറഞ്ഞപ്പോള്‍ തന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നതില്‍ ചിമ്പു നയന്‍താരയോട് സോറിയും പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയാണ് ആ ചിത്രങ്ങള്‍ എടുത്തതെന്നും അത് ഫോട്ടോഷോപ്പ് ആണെന്നും നയന്‍താര പറഞ്ഞിരുന്നു. അതിനെ പ്രൊഫഷണലായി കാണാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
അന്നത്തെ ആ പ്രൊഫഷണല്‍ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് നയന്‍താരയെ ഇന്നത്തെ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ആക്കി മാറ്റിയതെന്ന് ചിമ്പു തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തമിഴ് സിനിമ ലോകത്ത് നയൻതാരയെയും ചിമ്പുവിനെയുംകുറിച്ച് പല തരത്തിലുള്ള കഥകളും വന്നിരുന്നു. വല്ലവൻ, ഇത് നമ്മ ആള് എന്നീ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.
വല്ലവനിലാണ് ചിമ്പുവിനൊപ്പം നയൻതാര ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയ്ക്കിടെയാണ് ഇവർ പ്രണയത്തിലായതും. രണ്ട് പേരുടെയും കരിയറിലെ തുടക്ക കാലഘട്ടമാണിത്. നയൻതാര അന്ന് മലയാളത്തിൽ നിന്നും തമിഴകത്തേക്ക് എത്തി ശ്രദ്ധിക്കപ്പെട്ട് വരുന്നതേയുള്ളൂ. ചിത്രത്തിന്റെ നിർമാതാവ് പിഎൽ തേനപ്പൻ അടുത്തിടെ സിനിമയെക്കുറിച്ച് സംസാരിചിരുന്നു.
ചിത്രത്തിലെ നയൻതാരയുടെ ഒരു സ്റ്റീൽ ഏറെ ശ്രെധിക്കപെട്ടു, അത് നയൻതാരയ്ക്ക് ഒരു പ്ലസ് ആയിരുന്നു . എന്നാൽ സിനിമ തനിക്ക് സാമ്പത്തിക നഷ്ടമാണുണ്ടാക്കിയതെന്നും പിഎൽ തേനപ്പൻ വ്യക്തമാക്കി. ചിമ്പുവിന്റെ ഭാഗത്ത് നിന്നുമുണ്ടായ അനാസ്ഥയും തനിക്ക് നഷ്ടമുണ്ടാകാൻ കാരണമായെന്ന് ഇദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്.
ചിമ്പുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മന്മദൻ. 2004 ലാണ് ചിത്രം ‘മന്മദൻ’ റിലീസ് ചെയ്തത്. സിനിമ മികച്ച വിജയം നേടി. അക്കാലത്തെ തിരക്കേറിയ താരമായി ചിമ്പു മാറി. നിരവധി ഹിറ്റ് സിനിമകളിൽ നടൻ അഭിനയിച്ചു. എന്നാൽ വിവാദങ്ങളുടെ നടുവിലായിരുന്നു നടൻ അന്ന്.
നിർമാതാക്കളും സംവിധായകരും ചിമ്പുവിനെതിരെ രംഗത്ത് വരുന്ന സാഹചര്യം ഉണ്ടായി. ഷൂട്ടിംഗ് സെറ്റിലെ പെരുമാറ്റം, ഉത്തരവാദിത്വക്കുറവ് തുടങ്ങിയ ആരോപണങ്ങൾ നടനെതിരെ വന്നു. ചിമ്പു കാരണമുണ്ടായ നഷ്ടങ്ങളുടെ കണക്കും നിർമാതാക്കൾ നിരത്തി. ഒരു ഘട്ടത്തിൽ ചിമ്പുവിനെതിരെ തമിഴ് സിനിമാ സംഘടന വിലക്കും പ്രഖ്യാപിച്ചു. ഇതിനിടെ കരിയർ ഗ്രാഫിൽ വലിയ ഇടിവാണ് നടന് വന്നത്. തുടരെ പരാജയ സിനിമകൾ വന്നു. സ്ക്രീൻ പ്രസൻസ് നഷ്ടപ്പെട്ടെന്നും ചിലർ അഭിപ്രായപ്പെട്ടു, വണ്ണം കുറച്ച് സിനിമാ രംഗത്ത് വീണ്ടും സജീവമായെങ്കിലും നടൻ ഇന്ന് പഴയ താരത്തിളക്കമില്ല.
മറുവശത്ത് നയൻതാര തമിഴകത്തെ താരറാണിയായി മാറി. കരിയറിൽ വീഴ്ചകൾ വന്നെങ്കിലും ഇവ മറികടക്കാൻ താരത്തിന് സാധിച്ചു. ചിമ്പുവുമായി പിരിഞ്ഞ ശേഷം നയൻതാര നടൻ പ്രബുദേവയുമായി പ്രണയത്തിലായി. എന്നാൽ ആ ബന്ധവും തകരുകയാണ് ചെയ്തത്. അങ്ങനെ വിവാദങ്ങൾക്ക് നടിവിലായിരുന്നു നയന്താരയുടെ ജീവിതം. ഏറെ വർഷങ്ങൾക്ക് ശേഷം ഇപ്പോഴിതാ നടന്‍ ധനുഷുമായുള്ള വിവാദത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ് നയന്‍താര.











