താരപ്രൗഡിയുടെ അകമ്പടിയില്ലാതെ നയൻതാര ദില്ലിയിൽ

താരപ്രൗഡിയുടെ അകമ്പടിയില്ലാതെ നയൻതാര ദില്ലിയിൽ വിഘ്നേശ്ശിവനുമൊപ്പം റാസ്റ്ററാന്റിൽ. ജനക്കൂട്ടത്തിന്‍റെ ഒരു ശല്യവും ഇല്ലാതെ ഇരുവരും ഭക്ഷണം ആസ്വദിക്കുന്നതാണ് ഒരു വീഡിയോയില്‍ കാണുന്നത്. തങ്ങളുടെ ഡിന്നര്‍ ഡേറ്റിന്‍റെ വീഡിയോ വിഘ്നേഷ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. തങ്ങളെ ദില്ലിയില്‍ ആരും തിരിച്ചറിഞ്ഞില്ലെന്നും 30 മിനുട്ടോളം ക്യൂവില്‍ നിന്നാണ് തങ്ങള്‍ക്ക് സീറ്റ് കിട്ടിയത് എന്ന് വിഘ്നേഷ് പോസ്റ്റില്‍ പറയുന്നു.
വിഘ്‌നേഷും നയൻതാരയും തങ്ങളുടെ ഇരട്ടക്കുട്ടികൾക്കൊപ്പം കുത്തബ് മിനാര്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് താര ദമ്പതികൾ ദില്ലിയിലെ പ്രാദേശിക ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി എത്തിയത്. സെലിബ്രിറ്റികളെന്ന് നാട്ടുകാര്‍ തിരിച്ചറിയാതെ ക്യൂവില്‍ കാത്തുനിന്ന് ഇവര്‍ ഭക്ഷണം ആസ്വദിക്കുന്നത് വീഡിയോയില്‍ കാണാം.

തലസ്ഥാനത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടയിലും താര ദമ്പതികളെ ആരും ശ്രദ്ധിച്ചില്ല. നവംബർ 17 ഞായറാഴ്ച നയൻതാര എയര്‍പോര്‍ട്ട് ലോഞ്ചില്‍ വച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ സൊഷിയൽ മീഡിയയിൽ വൈറലായിരുന്നു. നയൻതാര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി നയന്‍താരയുടെ ജന്മദിനത്തില്‍ റിലീസായിരുന്നു.ഇതു വളരെയധികം ശ്രദ്ധയകർഷിചിരുന്നു. നയൻതാരയും വിഘ്നേഷും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് ഈ ഡോക്യുമെന്‍ററിയുടെ ഉള്ളടക്കം. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ഡോകുമെന്റരി വിവാദം ചർച്ചയായിരുന്നു.