
ക്ഷീണം ഇല്ലാതാക്കി ഉന്മേഷം നൽകാൻ സഹായിക്കുന്ന രുചികരമായ ഒരു പാനീയം എന്നതിലുപരി ഇളനീരിന് ആരോഗ്യഗുണങ്ങൾ വളരെയധികമാണ്. ഉന്മേഷദായകവും രുചികരവും വയറു നിറയ്ക്കുന്നതുമായ പാനീയങ്ങളിൽ, ഇളനീര് പോലെ ഫലപ്രദമായ പാനീയം വേറെയില്ല! അതീവ രുചികരമായ ഈ പാനീയം പോഷകങ്ങൾ കൊണ്ട് സമ്പുഷ്ടമാണെന്ന് നിങ്ങൾക്കറിയാമോ? സ്പോർട്സ് ഡ്രിങ്കുകൾ അല്ലെങ്കിൽ ഫ്രൂട്ട് ജ്യൂസുകൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി കലോറി കുറവായിരിക്കുന്ന ഈ തേങ്ങാവെള്ളത്തിൽ വിറ്റാമിൻ സി, മഗ്നീഷ്യം, മാംഗനീസ്, പൊട്ടാസ്യം, സോഡിയം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് ജലാംശം നൽകുന്നതിനു പുറമേ ദഹനത്തിനും സഹായിക്കുന്നു. പതിവായി തേങ്ങാവെള്ളം കുടിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്താനും സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗങ്ങൾ തടയാനും സഹായിക്കും. കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും തേങ്ങാവെള്ളത്തിന് കഴിയും. ഇതിലെ പൊട്ടാസ്യവും മഗ്നീഷ്യവുമെല്ലാം തന്നെ ഏറെ ഗുണം നൽകുന്നു. ശരീരത്തിലെ നിർജലീകരണം തടയാൻ സഹായിക്കുന്ന ഉത്തമമായ ഒരു പാനീയമാണിത്. ഇതാണ് മറ്റൊരു ഗുണം.
ജലാംശം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം ഒരാളുടെ ദിനചര്യയിൽ ജലാംശം നൽകുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ഉൾപ്പെടുത്തുക എന്നതാണ്. സ്വാഭാവികമായി ജലാംശം നൽകുന്നതും ഉന്മേഷദായകവുമായ പാനീയങ്ങളിൽ ഒന്നാണ് കരിക്കിൻ വെള്ളം. പൊട്ടാസ്യം, കാൽസ്യം, സോഡിയം തുടങ്ങിയ പ്രകൃതിദത്തമായ അവശ്യ ധാതുക്കളാൽ സമ്പന്നമായ കരിക്ക് ഊർജ്ജം നൽകുക ചെയ്യുന്നു.
നാരുകളാൽ സമൃദ്ധമായ ഒന്നാണ് കരിക്കിൻ വെള്ളം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾ പരിഹരിക്കാനും കുടലിനെ ഫലപ്രദമായി വൃത്തിയാക്കുവാനും മൂത്ര വിസർജനം സുഗമമാക്കാനും കരിക്കിൻ വെള്ളം ഏറെ ഗുണം നൽകും.
കരിക്കിൻ വെള്ളത്തിൽ കലോറി, പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവ കുറവാണ്. അതിനാൽ പ്രമേഹരോഗികൾക്ക് അവരുടെ സമീകൃതാഹാരത്തിൻ്റെ ഭാഗമായി ഇത് കുടിക്കാവുന്നതാണ്. കരിക്കിൻ വെള്ളത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വൃക്കകളുടെ പ്രവർത്തനത്തെ സഹായിക്കുന്നു.











