
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലെ മലർമിസ്സിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നായിക .ഈ റ്റിവിയിൽ സംപ്രേഷണം ചെയ്ത ധീ എന്ന ഡാൻസിങ് റിയാലിറ്റി ഷോയിലൂടെ തൻറെ ഡാൻസിലുള്ള മികവ് പ്രകടിപിപ്പിച്ച പ്രതിഭാശാലിയായ പെൺകുട്ടി .
കസ്തൂരിമാൻ എന്ന തമിഴ് ചിത്രത്തിലൂടെ ചെറിയ വേഷത്തിൽ എത്തി തൻ്റെ അഭിനയത്തിന് തുടക്കം കുറിച്ചു .ജോർജിയയിൽ എംബിബിസ് പഠിച്ചിരുന്ന ആ പെൺകുട്ടി പിന്നീട് സിനിമയിലേക്ക് എത്തിയ കഥ വളരെ വിചിത്രമായിരുന്നു .
പ്രേമം’ എന്ന നിവിൻ പോളി ചിത്രത്തിലെ മലർ മിസ് എന്ന കഥാപാത്രത്തത്തിൻറെ വിജയത്തിന് ശേഷം സായ് പല്ലവിയ്ക്ക് കൈനിറയെ സിനിമകൾ ലഭിച്ചിരുന്നു .2016 ൽ പുറത്തിറങ്ങിയ ‘കലി’ എന്ന ദുൽഖർ മൂവിയിലെ നായിക വേഷവും ശ്രദ്ധേയമായി .

2017 ൽ പുറത്തിറങ്ങിയ വരുൺ തേജ് നായകനായ ‘ഫിദ’ എന്ന ചിത്രത്തിലൂടെ തെലുഗ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു .റോംകോം സിനിമയായ ഫിദ’ വൻ ഹിറ്റായി മാറി .ഭാനുമതി എന്ന ഗ്രാമീണ പെൺകുട്ടിയെ മനോഹരമായി അവതരിപ്പിച്ച സായ്‌പാലവിക്ക് പിന്നീട് ആരാധകർ ഏറെയായി .
പ്രേമം , ഫിദ , ശ്യാം സിംഗ റോയ് ,മാരി ,ദിയ , ഗാർഗി തുടങ്ങി നിരവധി സിനിമകൾ ചെയ്തു .ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ഗാർഗിയിലെ അഭിനയത്തിന് 2024 ൽ ബെസ്റ് ആക്ട്രസ്സ് ഉള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു .നാഷണൽ അവാർഡിന് പോലും അർഹമായ കഥാപാത്രം ആയിരുന്നു അതെന്ന് ആരാധകർ അഭിപ്രായപ്പെട്ടിരുന്നു . സിനിമയിലെ സാധാരണ കണ്ടുവരുന്ന നായികമാരേക്കാൾ പ്രേക്ഷകരുടെ മനസ്സിൽ ഒരു പടി മുന്നിലായിരുന്നു സായിപല്ലവി .
സിംപിൾ ആയ പെരുമാറ്റത്തിലൂടെ അവർ പ്രേക്ഷകർക്കു പ്രിയങ്കരിയായിമാറി . അഭിനയിച്ച സിനിമകളിലെല്ലാം തന്നെ തിരഞ്ഞെടുത്ത വ്യത്യസ്ത കഥാപാത്രങ്ങളാണ് താരത്തെ പ്രിയങ്കരിയാക്കിയത് . 2020ൽ പുറത്തിറങ്ങിയ നെറ്ഫ്ലിക്സിന്റെ പാവ കഥേയ്കളിലൂടെ സുമതി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി.
മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്ന നടി എന്ന പ്രത്യേകതയും അവർക്കുണ്ട് . 2 കോടിയോളം ഓഫർ ലഭിച്ച ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചത് വാർത്തയായിരുന്നു . എന്തിനും വ്യക്തമായ മറുപടി അവർക്കുണ്ടായിരുന്നു. നിലപാടുള്ള നടികളിൽ ഒരാൾ ആണ് സായിപല്ലവി എന്നത് വ്യക്തമാണ് .

രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്‌ത ‘അമരൻ’ ആണ് സായിപല്ലവിയുടെ ലാസ്‌റ് റിലീസ് ആയ ചിത്രം .ശിവകാർത്തികേയൻ ആയിരുന്നൂ ചിത്രത്തിലെ നായകൻ .സൈനികനായ മേജർ മുകുന്ദ് വരദരാജിന്റെ ബിയോപിക് ആയിരുന്നു അമരൻ .അദ്ദേഹത്തിന്റെ പക്നി ആയ ഇന്ദു റെബേക്ക വര്ഗീസ് എന്ന കഥാപാത്രത്തെ സായി പല്ലവി മികച്ച രീതിയിൽ അവതരിപ്പിച്ചു .
സീരിയസ് സീനു കളില് പ്രേക്ഷകര്ക് സായ്‌പല്ല വിക്ക് പകരം യഥാർത്ഥ ഇന്ദുവിനെ കാണാൻ കഴിഞ്ഞു . ചിത്രം മികച്ച വിജയം നേടി .അതോടൊപ്പം സായിപല്ലവിയുടെ ആക്ടിങ് ക്യാരീരിലെ തന്നെ വൺ ഓഫ് ദി ബെസ്റ് ആയി ഇന്ദു റെബേക്ക വര്ഗീസ് മാറി .
ഒട്ടും ആർട്ടിഫിഷ്യല് അല്ലാത്ത സ്വാഭാവിക അഭിനയമാണ് സയ്‌പൽവി എന്നും പ്രേക്ഷകര്ക് മുന്നിൽ കാഴ്ചവെക്കുന്നത് . രാമായണ , തണ്ടേൽ എന്നി ചിത്രങ്ങളാണ് ഇനി സായി പല്ലവിയുടേതായി വരാൻ ഇരിക്കുന്നത്. ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളെപോലെ എന്തെങ്കിലും വ്യത്യസ്തത അതിലും പ്രതീക്ഷിക്കാം .
കുറച്ചു കാലം കൊണ്ട് തന്നെ കുറെയേറെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച സായിപല്ലവി ഒരു ഭാഗ്യനായിക തന്നെയാണ് .ഡാൻസും , അഭിനയവും ഒരുപോലെ വഴങ്ങുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് സായി പല്ലവി . മാത്രമല്ല തമിഴകത്തെ മുന്നിര നായികമാരെ പോലെ നിർമാതാവിന്റെ കീശ കളിയാക്കാത്ത നടി എന്ന പേരും സായി പല്ലവിക്കുണ്ട് . അവസാനം പുറത്തിറങ്ങിയ അമരൻ’ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയപ്പോൾ അതിൽ സായി പല്ലവി വാങ്ങിയ പ്രതിഫലം 3 കോടിയാണ് .











