തീയറ്ററുകളിൽ വമ്പൻ ഹിറ്റായ അമരൻ ഒ ടി ടി യിലേക്ക്

ശിവകാർത്തികേയൻ , സായിപല്ലവി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രാജ്‌കുമാർ പെരിയസാമി  സംവിധാനം ചെയ്ത ചിത്രമായ അമരൻ  ഡിസംബർ   5 ന്   ഒ ടി ടിയിൽ  റിലീസ്  ചെയ്യും   .

ഒക്ടോബർ  31നായിരുന്നു  ചിത്രം തീയേറ്ററിൽ റിലീസ് ചെയ്തത് .   സൈനികനായ മേജർ മുകുന്ദായി ശിവകർത്തികേയനും , അദ്ദേഹത്തിന്റെ ഭാര്യ ഇന്ദു റെബേക്ക വര്ഗീസ് ആയി  സായി പല്ലവിയും പ്രേക്ഷക സ്വീകാര്യത നേടി . ഒരു പട്ടാളക്കാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം .ശിവകാർത്തികേയൻ നായക വേഷത്തിലെത്തുന്ന 21 മത്തെ സിനിമയെന്ന പ്രത്യേകതയും അമരനുണ്ട് .

ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് . രാഹുൽ ബോസ് ,  ഭുവൻ അറോറ ,  ലല്ലു , ശ്യാം മോഹൻ ,,ശ്രീകുമാർ, ഗീത  കൈലാസം ,  ശ്യാമ പ്രസാദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ . ധീരനായ മേജർ മുകുന്ദിൻറെ ജീവിതം ഇരുകൈയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു .  ശിവകാർത്തികേയൻ , സായ്‌പല്ലവി എന്നിവവർ നായികാ- നായകൻ ആയി എത്തുന്ന ആദ്യ സിനിമയായിരുന്നു അമരൻ . ആഗോള ബോക്സ് ഓഫീസിൽ 320 കോടി നേടി ചിത്രം പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ് .

മാത്രമല്ല ശിവകാർത്തികേയന്റെ കരിയർ ബേസ്ഡ് സിനിമ കൂടിയായി രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരാൻ’. തീയേറ്ററിൽ മികച്ച വിജയം നേടിയ ഈ ചിത്രം  ഒ ടി ടിയിലും വൻ വിജയം നേടുമെന്ന് പ്രതീക്ഷിക്കാം. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത് .