
തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അർജുൻ നായകനായി എത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും എത്തുന്നത് മലയാളികളിൽ ആവേശം ഇരട്ടിക്കുന്ന ഘടകം കൂടിയാണ്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും
വളരെ അധികം പ്രതീക്ഷയോടെ ആണ് ആരാധകർ പുഷ്പ 2 വിന് വേണ്ടി കാത്തിരിക്കുന്നത് .വമ്പൻ സ്വീകാര്യതയോടെ പുഷ്പ 2 വിലെ ഗാനങ്ങളും പ്രേക്ഷകർ നെഞ്ചിലേറ്റുന്നു .രശ്‌മിക മന്ദനയും അല്ലുഅർജ്ജുനും മനോഹരമാക്കിയ പുഷ്പ 2 വിലെ അഭിനയ മികവിന് തനിക്കും ദേശിയ അവാർഡ് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് രശ്‌മിക .പുഷ്പ ദി റൈസ് എന്ന ആദ്യ ഭാഗത്തിലെ അഭിനയത്തിന് സൂപ്പർ സ്റ്റാർ അല്ലു അർജുന് ദേശിയ അവാർഡ് കിട്ടിയിരുന്നു .
പുഷ്പ 2: ദ റൂൾ’ ഓരോ അപ്‍ഡേറ്റുകളും സിനിമാപ്രേമികള്‍ ആഘോഷപൂർവ്വമാണ് ഏറ്റെടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയുന്നു. പുഷ്പ വൈൽഡ് ഫയറാണെന്ന മുന്നറിയുപ്പുമായാണ് ട്രെയിലർ എത്തിയിരുന്നത്. അതിനുപിന്നാലെ ‘കിസ്സിക്’ പാട്ടെത്തിയിരുന്നു. അതിന് ശേഷമാണിപ്പോള്‍ ‘പീലിങ്സ്’ സോങ് സിനിമാപ്രേമികളെ ആവേശം കൊള്ളിക്കാനായി എത്തിയത്.
പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പുഷ്പ 2 വിന് കഥയും തിരക്കഥ-സംവിധാനം നിർവഹിക്കുന്നത് സുകുമാർ ബന്ദ്റെഡ്ഡി ആണ് . നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.











