പരാമർശങ്ങൾക്ക് മറുപടി പറയാൻ താനില്ലെന്ന് പ്രേംകുമാർ

Prem Kumar about serial shows
PremKumar about serial shows

സീരിയലുകളുമായി ബന്ധപ്പെട്ട് പരാമർശത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അതിനോട് തനിക്ക് അസഹിഷ്ണുത ഇല്ലെന്നും പ്രേംകുമാർ വ്യക്തമാക്കി. മലയാളം സീരിയലുകൾക്ക് സെൻസറിങ് ആവശ്യമെന്ന പ്രേംകുമാറിന്റെ അഭിപ്രായപ്രകടനമാണ് വിവാദങ്ങൾക്ക് വഴി വച്ചത്.

ഒരു പറ്റം സീരിയൽ താരങ്ങളുടെ ഉപജീവന മാർഗത്തിലാണ് പ്രേംകുമാർ എൻഡോസൾഫൻ വിതറിയിരിക്കുന്നത് എന്നും പരാമർശങ്ങൾ ഉയരുന്നുണ്ട് . അന്നം മുടക്കുന്ന പണിയാണ് ചെയ്യുന്നത് എന്ന് പ്രേംകുമാറിനെതിരെ ടി വി ആർട്ടിസ്റ്റുകളുടെ സംഘടനാ .മുൻപ് മന്ത്രിയും നടനുമായ ഗണേഷ് കുമാറും പ്രേംകുമാറിനെതിരെ രംഗത്ത് വന്നിരുന്നു .

“ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഒരു നാടല്ലേ നമ്മുടേത്. അത് ഭരണഘടന ഉറപ്പുനൽകുന്നതാണ്. എനിക്ക് എന്റെ വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉള്ളതുപോലെ ആർക്കും അവരുടെ അഭിപ്രായം, നിലപാടുകൾ, ചിന്തകൾ എല്ലാം പറയാം. അതൊക്കെ ഞാൻ സ്വാഗതം ചെയ്യുന്നു. യാതൊരു അസഹിഷ്ണുതയും എനിക്ക് അക്കാര്യത്തിൽ ഇല്ല. അവർക്കൊന്നും മറുപടി പറയാനും ഞാനില്ല,” പ്രേംകുമാർ പറഞ്ഞു.

മാറ്റങ്ങളുടെ ലോകത്ത് ടി വി സീരിയൽ മേഖലകളിൽ വന്ന കാലാനുസ്രിതമായ മാറ്റം നല്ല രീതിയിലോ അല്ലാതെയോ നമ്മുടെ സമൂഹത്തിൽ പ്രതിഫലിക്കും എന്നതിൽ സംശയം ഇല്ല .ചുരുക്കം ചില കാരണങ്ങളാൽ സീരിയൽ മേഖല ഒന്നടങ്കം മോശമാകുന്ന തരത്തിലാണ് സമൂഹത്തിന്റെ വളർച്ച .

മലയാളം ടെലിവിഷൻ സീരിയലുകൾ നിയന്ത്രിക്കാൻ നിരവധി മാറ്റങ്ങൾ വരുത്താൻ കേരള വനിതാ കമ്മീഷൻ ശുപാർശ ചെയ്തു. ദിവസേന സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളുടെ എണ്ണം പരിമിതപ്പെടുത്താനും സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് കർശനമായ സെൻസർഷിപ്പ് ഏർപ്പെടുത്താനും അധികാരികളോട് ആവശ്യപ്പെട്ടു.