കങ്കുവ ചിത്രത്തിന്‍റെ ഒടിടി റിലീസും ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു തമിഴ് ചിത്രം കങ്കുവ. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്‍റെ നിര്‍മ്മാണം സ്റ്റുഡിയോ ​ഗ്രീനും യു വി ക്രിയേഷന്‍സും ചേര്‍ന്നായിരുന്നു. 350 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് ശിവയും. എന്നാല്‍ പ്രേക്ഷകരില്‍ മതിപ്പുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.

ഫലം ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായും കങ്കുവ മാറി. ഇപ്പോഴിതാ സിനിമാപ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് പ്രതീക്ഷിച്ചതിലും നേരത്തെ ചിത്രത്തിന്‍റെ ഒടിടി റിലീസും ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.കങ്കുവയുടെ ശബ്ദ മിശ്രണത്തിനെതിരെ ശബ്ദം ഉയർന്നിരുന്നു.എന്നാൽ യുദ്ധമുഖത്തുള്ള നായകൻറെ അഭിനയ മികവ് ആരാധകരിലേക്ക് എത്തിക്കാൻ വേണ്ടിയാണു ആ രീതിയിലുള്ള സൗണ്ട് മിക്സിങ് എന്ന വാർത്ത പുറത്തു വിട്ടിരുന്നു .ഇപ്പോൾ ഇതാ കങ്കുവ വളരെ നേരത്തെ തന്നെ ഓടിടി പ്ലാറ്റഫോമിലേക്ക് കടക്കുകയാണ് .

നവംബര്‍ 14 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയുമായാണ് നിര്‍മ്മാതാക്കള്‍ കരാര്‍ ഉണ്ടാക്കിയിരുന്നത്. ഇതുപ്രകാരം എട്ട് ആഴ്ചത്തെ ഒടിടി വിന്‍ഡോ ആണ് ആദ്യം നിശ്ചയിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ തിയറ്ററില്‍ മോശം പ്രതികരണം നേടിയതോടെ ഇത് നാല് ആഴ്ചയായി കുറയുമെന്നും പിന്നാലെ റിപ്പോര്‍ട്ടുകള്‍ എത്തി. ഇപ്പോഴിതാ നാല് ആഴ്ച പോലും പൂര്‍ത്തിയാക്കുംമുന്‍പേ ചിത്രം ഒടിടിയില്‍ സ്ട്രീമിം​ഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ.