ലൂസിഫറിന്റെ രണ്ടാം വരവ് എമ്പുരാനിൽ ഇന്ദ്രജിത്തും എത്തുന്നു

Indrajith In Movie Empuran
Indrajith In Movie Empuran

മോഹൻലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയുടെ ഭൂതകാല രഹസ്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്നത് ഗോവര്‍ദ്ധൻ ആണ്. എമ്പുരാനില്‍ ഗോവര്‍ദ്ധനായി എത്തുന്ന ഇന്ദ്രജിത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടു.

മോഹൻലാൽ ചിത്രം ബാറോസിന്റെ കാത്തിരിപ്പിലാണ് ആരാധകർ .ഈമ്പുരാന്റെ വിശേഷങ്ങളും ആരാധകർ ബറോസിന് ഒപ്പം സ്വീകരിക്കുന്നു .മാര്‍ച്ച് 27നാണ് ചിത്രത്തിന്റെ റിലീസ്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദര്‍ശനത്തിന് എത്തും. നേരത്തെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ച് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. കേട്ടതൊന്നുമല്ല എമ്പുരാനെന്ന് സൂചിപ്പിക്കുന്ന ഒന്നാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. ഒരു നടനെന്ന നിലയില്‍ എമ്പുരാനിലെ കഥാപാത്രം പ്രത്യേകതയുള്ളതാണെന്ന് നടൻ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. സംവിധായകൻ പൃഥ്വിരാജിനെയും മോഹൻലാല്‍ അഭിനന്ദിച്ചിരുന്നു. പ്രേക്ഷകരോടും നന്ദി പറയുന്നു മോഹൻലാല്‍.

ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ എത്തുമ്പോള്‍ മലയാളത്തിനാകെ അഭിമാനമായി മാറുമെന്നാണ് പ്രതീക്ഷ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.