അപ്രിയ സത്യങ്ങൾ തന്റെ മുഖത്തെ നോക്കി ആളുകൾ പറയുന്നത് കേൾക്കാനാണ് തനിക്കിഷ്ട്ടം,അങ്ങനൊരു നടൻ തന്നോട് ഇഷ്ട്ടമല്ലെന്ന് പറഞ്ഞിട്ടുണ്ട്; അജു വർഗീസ്

ജീവിതത്തിലെ അനുഭവങ്ങളും ,ദുശീലങ്ങളും അടക്കം ഇമേജ് പോകുമെന്ന ഭയമില്ലാതെ തുറന്ന് പറയാറുള്ള ഒരു മലയാള സിനിമ നടൻ ആണ് അജു വര്ഗീസ്, ഇപ്പോൾ നടൻ തന്റെ ചില സ്വഭാവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. അപ്രിയ സത്യങ്ങൾ തന്റെ മുഖത്ത് നോക്കി ആളുകൾ പറയുന്നത് കേൾക്കാനാണ് തനിക്ക് താൽപര്യമെന്ന് നടൻ പറയുന്നു. എന്നെ ഇഷ്മല്ലെന്ന് പറയുന്നവരെയാണ് എനിക്ക് പണ്ട് മുതൽ ഇഷ്ടം നടൻ പറയുന്നു.

തനിക്ക് കോളജ് കാലത്ത് ഒമ്പത് സപ്ലിയുണ്ടായിരുന്നു. എത്ര പേപ്പർ കിട്ടാനുണ്ടെന്ന് ആരെങ്കിലും ചോദിച്ചാൽ പതിനഞ്ച്, ഇരുപത് എന്നൊക്കെ ഞാൻ എണ്ണം കൂട്ടി പറയും. അത് കേൾക്കുമ്പോൾ അയാളുടെ മുഖത്ത് വരുന്ന ചെറിയ സന്തോഷം കാണാൻ എനിക്കും ഇഷ്ടമാണ്. ഒരു തരം വട്ടായിരിക്കാം അത്.എന്നെ ഇഷ്ടമല്ലെന്ന് മുഖത്ത് നോക്കി ഒരാൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഞാൻ വളരെ ബ​ഹുമാനിക്കുന്ന ഒരു നടനാണ്  ,ജാഫർ ഇടുക്കി.

അടുത്തിടെ ഞങ്ങൾ ഒരുമിച്ചൊരു സിനിമ ചെയ്യ്തിരുന്നു,അടുത്തിടെ കണ്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു. മോനെ നിന്നെ എനിക്ക് മുമ്പ് കണ്ണെടുത്താൻ കണ്ടുകൂടായിരുന്നു. പക്ഷെ വെള്ളിമൂങ്ങ കണ്ടശേഷം എന്റെ അഭിപ്രായം മാറി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നോട് ഒരു താൽപര്യ കുറവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. വെള്ളിമൂങ്ങ കണ്ടില്ലായിരുന്നുവെങ്കിൽ സാജൻ ബേക്കറിയിൽ അഭിനയിക്കാൻ വരില്ലായിരുന്നുവെന്നും ജാഫറിക്ക പറഞ്ഞു എന്നും നടൻ പറയുന്നു.