കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ കൊടിയിറങ്ങും

IFFK on its last minute
IFFK On Its Last Minute

കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ കൊടിയിറങ്ങും. ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും.ഇന്ത്യൻ സ്വതന്ത്ര സിനിമയിലെ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ പാനൽ ചർച്ചയും ഇന്നുണ്ടാകും. മമ്മൂട്ടി ചിത്രം ഭ്രമയുഗം ഉൾപ്പെടെയുള്ള സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുക.

തലസ്ഥാനനഗരിയിൽ നടക്കുന്ന സിനിമയുടെ ഉത്സവത്തിന് കൊടിയിറങ്ങാൻ ഇനി ഒരു നാൾ കൂടി മാത്രം .ഒരു നല്ല നാളത്തേ ഫിലിം ഉത്സവം ആയിരുന്നു തിരുവനന്തപുരം മാനവീയം വീഥി സാക്ഷ്യം വഹിച്ചിരുന്നത് . രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗമാണ് ഇന്നത്തെ പ്രധാന ആകർഷണം.

നിശാഗന്ധിയിൽ മിഡ്നൈറ്റ് സ്ക്രീനിങ്ങിന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിക്കുക. ദീപാ മേത്തയുടെ ഫയർ, മാർക്കോസ് ലോയ്സയുടെ അവെർനോ തുടങ്ങിയവയും ഇന്നത്തെ പ്രധാന സിനിമകളാണ്. അഭിനയജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന ശബാന ആസ്മിയോടുള്ള ആദരസൂചകമായി ഒരുക്കിയ സെലിബ്രേറ്റിംഗ് ശബാന വിഭാഗത്തിലാണ് ഫയർ പ്രദർശനത്തിന് എത്തുക.

ഷബാന ആസ്മി വിഭാഗത്തിൽ പ്രദർശിപ്പിച്ച ഫിലിം ശ്രദ്ധ നേടിയിരുന്നു .മലയാള സിനിമയെ കുറിച്ചുള്ള ഷബാന ആസ്മി യുടെ കാഴ്ചപ്പാട് തിരുത്തലുകൾ കുറിച്ചു .ഇരുപത്തിയൊമ്പതാം കേരള രാജ്യാന്തര ചലച്ചിത്ര മേള പ്രമുഖ സ്ഥാനം തന്നെ പിടിച്ചുപറ്റി .പ്രദർശനത്തിന് എത്തിയ ഫെമിനിച്ചി ഫാത്തിമയെ ആണ് എല്ലാവർക്കും പ്രിയങ്കരമായത് .മറ്റുള്ള ചിത്രങ്ങളിൽ നിന്നും ഫെമിനിച്ചി ഫാത്തിമ വേറിട്ട് നിന്നു .

കഴിഞ്ഞ ദിവസങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടിയ മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി, റിഥം ഓഫ് ദമാം, പാത്ത്, ക്വിയർ, കാമദേവൻ നക്ഷത്രം കണ്ടു തുടങ്ങിയവയുടെ മേളയിലെ അവസാന പ്രദർശനവും എന്നാണ്. മലയാള സിനിമ ഇന്ന് വിഭാഗത്തിൽ വി.സി അഭിലാഷിന്റെ എ പാൻ ഇന്ത്യൻ സ്റ്റോറിയുടെ പ്രദർശനവും ഇന്ന് നടക്കും.