കണ്ണിനെ ചുവപ്പ് രോഗമുണ്ടോ? കറുത്ത കണ്ണടയും വെച്ച് മരണവീട്ടിൽ എത്തിയതിന് നടൻ സുരാജ് വെഞ്ഞാറന്മൂടിന് കനത്ത വിമർശനം 

എംടി വാസുദേവന്‍ നായരുടെ വിയോഗം മലയാള സാഹിത്യത്തിലും സിനിമയിലും തീര്‍ത്തിരിക്കുന്നത് നികത്താകാത്ത വിടവാണ്. എംടിയ്ക്ക് അനുശോചനം അറിയിക്കാന്‍ നിരവധി താരങ്ങള്‍ ഓടിയെത്തുകയാണ്. ഇതിനിടെ നടന്‍ സുരാജ് വെഞ്ഞാറമൂട് എംടിയെ അവസാന നോക്ക് കാണാനെത്തുന്ന വീഡിയോ വൈറലാവുകയാണ്.ബട്ടർഫ്ളെെ എന്‍റർടെയ്ന്‍മെന്‍റ് പങ്കുവച്ച വീഡിയോയാണ് വെെറലാകുന്നത്.കൂളിംഗ് ഗ്ലാസ് കണ്ണട ധരിച്ചാണ് നടൻ മരണവീട്ടിൽ എത്തിയിരിക്കുന്നത്. ‘കണ്ണിന് ചുവപ്പു രോഗം ഉണ്ടെന്ന് തോന്നുന്നു. കറുത്ത കണ്ണട വെച്ച് മരണ വീട്ടില്‍ ചെല്ലാന്‍ . പരിസരബോധമില്ല, വീഗാലാന്‍ഡില്‍ ടൂറിനു പോകുന്നത് പോലെയാ പോകുന്നെ, കഷ്ടം,

ഒരു മരണ വീട്ടില്‍ വരുന്ന കോലം, രണ്ട് കണ്ണിനും ഓപ്പറേഷന്‍ കഴിഞ്ഞു ഹോസ്പിറ്റലില്‍ വിശ്രമിക്കുന്ന സമയതാണ് മരണ വിവരം അറിഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങ് പോന്നു, അല്പന് അര്‍ത്ഥം കിട്ടിയാല്‍, ഇവന്‍ യഥാര്‍ത്ഥ ജീവിതത്തിലും കോമാളിയാണോ” എന്നിങ്ങനെയാണ് വിമര്‍ശനം. എന്നാൽ ചിലർ പറയുന്നത് നടനെ എന്തോ സംഭവിച്ചിട്ടുണ്ടേ എന്നാണ്, കണ്ണിന് എന്തോ പറ്റിയിട്ടുണ്ട്. എല്ലായിടത്തും കൂളിംഗ് ഗ്ലാസ് മാറ്റാതെ ആണ് നടക്കുന്നത്. എന്തോ സംഭവം ഉണ്ട്,എന്നും ചിലര്‍ പറയുന്നുണ്ട്.

‘പോകുന്ന വഴി കൂളിംഗ് ഗ്ലാസ് വെച്ചാല്‍ എന്താണ്. ബോഡിയുടെ മുന്നില്‍ വെക്കാതെ ഇരുന്നാല്‍ പോരെ, ഇതില്‍ ഒന്നും ഒരു തെറ്റ് ഇല്ല മരണം കണ്ടിട്ട് തിരിച്ചു പോകുന്നു വഴയില്‍ ആണ് ഈ സെല്‍ഫി. പിന്നെ മരിച്ചത് അകാല മരണം ഒന്നും അല്ല ജീവിച്ചു തീര്‍ത്ത മനുഷ്യന്‍ ആണ്. അപ്പോള്‍ ആരും അങ്ങനെ ദുഃഖം കാണിക്കാറില്ല എന്നും ചിലർ അനുകൂലിച്ചെത്തുന്നുണ്ട്.