
‘ബറോസ്’ കണ്ടിറങ്ങിയ ശേഷം പ്രേക്ഷകരോട് അപേക്ഷയുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. മലയാളത്തില്‍ ഇതിനു മുമ്പൊന്നും ഇല്ലാത്ത ഒരു സിനിമ എക്‌സ്പീരിയന്‍സ് ശരിക്കും ബറോസ് തരുന്നുണ്ട് സിനിമയെ പ്രശംസിച്ചു കൊണ്ടാണ് ലിജോ ജോസ് പെല്ലിശേരിയുടെ ഈ ഒരു പ്രതികരണം. ബറോസ് കണ്ടിറങ്ങിയ ശേഷമാണ് സംവിധായകന്‍ ഇങ്ങനെ പ്രതികരിച്ചത്. കൂടാതെ പ്രത്യേകിച്ച് ചിത്രത്തിന്റെ ടെക്‌നിക്കല്‍ സൈഡ് എല്ലാം തന്നെ വളരെ ഗംഭീരമായി തന്നെയാണ് ചെയ്തിതിരിക്കുന്നത്.

അതുപോലെ ഈ സിനിമയിലെ ത്രീഡി എഫക്ട് വളരെ നന്നായി അനുഭവപ്പെടുന്നുണ്ട്. എനിക്ക് തോന്നുന്നു ഫാന്റസി എലമെന്റ് ഉള്ള ഒരു ബ്രോഡ്‌വേ മ്യൂസിക്കല്‍ കാണുന്ന ഒരു സുഖം ബറോസ് തരുന്നുണ്ട്. മലയാളത്തിന് ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവം തരുന്ന ഒരു സിനിമയായിട്ട് മലയാളികള്‍ അതിനെ കാണണമെന്ന് എനിക്ക് ഒരു വലിയ അപേക്ഷയുണ്ട്.ഇതൊരു അനുഭവമാണ് ലിജോ പറയുന്നു.

കൂടാതെ ലിജോ പറയുന്നു ഇത് ഇവിടെ ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവമാണ്. തീര്‍ച്ചയായും കാണുക. ലാലേട്ടന് എല്ലാവിധ ആശംസകളു൦ എന്നാണ് ലിജോ ജോസ് പെല്ലിശേരി പറയുന്നത്. മോഹൻലാൽ സംവിധാനം ചെയ്യ്തു അഭിനയിച്ച ഈ ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേഷക പ്രതികരണമാണ് നേടുന്നത്. ആദ്യ ദിനം തന്നെ മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും 3 കോടിക്ക് മുകളില്‍ ഓപ്പണിങ് കളക്ഷന്‍ ചിത്രം നേടിയിരുന്നു.












